Categories
NADAPURAM

തൂണേരിയില്‍ ഭരണത്തുടർച്ചയ്ക്ക് ഉറപ്പുണ്ടെന്ന് വളപ്പിൽ കുഞ്ഞമ്മദ്

തൂണേരി : പദ്ധതിനിർവഹണത്തിൽ തുടർച്ചയായി ഒന്നാം സ്ഥാനം നേടിയ പഞ്ചായത്താണ് തൂണേരി.ഐ എസ് ഒ സർട്ടിഫിക്കറ്റ് നേടിയിട്ടുണ്ട്. സംസ്ഥാനത്തും ഒന്നാം സ്ഥാനം നേടാൻ സാധിച്ചിട്ടുണ്ട്.

ജൈവകൃഷിയിൽ ജില്ലയിൽ ഒന്നാം സ്ഥാനം നേടിയിട്ടുണ്ട്. അതുകൊണ്ടുതന്നെ ഇത്തരത്തിൽ നല്ല പ്രവർത്തനങ്ങൾ നടത്താൻ സാധിച്ചതിനാൽ ഭരണ തുടർച്ചയുണ്ടാവുമെന്ന കാര്യത്തിൽ ഉറപ്പുണ്ടെന്ന് വള്ളപ്പിൽ കുഞ്ഞമ്മദ് ട്രൂ വിഷൻ ന്യൂസുമായി നടത്തിയ അഭിമുഖത്തിൽ പറഞ്ഞു.

ചെറുപ്പം മുതല്‍ രാഷ്ട്രീയത്തിൽ സജീവമായിരുന്നു താൻ. യൂത്ത് ലീഗിന്റെ പഞ്ചായത്ത് പ്രസിഡണ്ട് ,സെക്രട്ടറി തുടങ്ങി നിരവധി സ്ഥാനങ്ങളിൽ ഉണ്ടായിരുന്നു.

ജില്ലാ പഞ്ചായത്തിന്റെ ഏറ്റവും കൂടുതൽ ഫണ്ട് തൂണേരി പഞ്ചായത്ത് ലഭിച്ചത് ഈ ഭരണസമിതി വന്ന കാലത്താണ്. 98 ലക്ഷം രൂപയാണ് ജില്ലാ പഞ്ചായത്തിൽ നിന്നും ലഭിച്ചത്.

പൂർത്തിയാകാത്ത മൂന്ന് കുടിവെള്ളപദ്ധതി പൂർത്തീകരിക്കുകയും നാലാമത് മറ്റൊരു കുടിവെള്ളപദ്ധതി ആരംഭിക്കുകയും ചെയ്തിട്ടുണ്ട്. 28 ലക്ഷം രൂപ ചെലവിലാണ് നാലാമത്തെ കുടിവെള്ള പദ്ധതിയുടെ പ്രവർത്തനങ്ങൾ ആരംഭിച്ചിട്ടുള്ളത്.

69 ലൈഫ് ഭവന പദ്ധതി നടപ്പിലാക്കിയതില്‍ മുഴുവനും പൂർത്തീകരിക്കാന്‍ സാധിച്ചു. ലൈഫ് ഭവന പദ്ധതി മുഴുവനായും പൂർത്തീകരിക്കാൻ സാധിച്ച ഏക പഞ്ചായത്താണ് തൂണേരിയെന്ന് കുഞ്ഞമ്മദ് അഭിപ്രായപ്പെട്ടു.

മാലിന്യ സംസ്കരണ പ്രവർത്തനങ്ങൾക്കായി ഹരിതകർമസേന ആറുമാസത്തിലൊരിക്കൽ വീടുകളിൽ നിന്ന് മാലിന്യം ശേഖരിക്കുകയും റീസൈക്ലിങ് കേന്ദ്രത്തിൽ എത്തിക്കുകയും ചെയ്യുന്നുണ്ട്.

തൊഴിലുറപ്പ് പദ്ധതിയിൽ ഉൾപ്പെടുത്തി കൊണ്ട് ഗ്രാമീണ റോഡുകൾ കോൺക്രീറ്റ് ചെയ്യ്തിട്ടുണ്ട്. പ്രധാനപ്പെട്ട റോഡുകൾ ഇന്റർലോക്ക് ചെയ്യാനും സാധിച്ചു.

തൂണേരിയിലെ ഹോമിയോ ഹോസ്പിറ്റലിന് 70 ലക്ഷം രൂപ ചെലവിൽ പുതിയ കെട്ടിടം നിർമ്മിച്ചിട്ടുണ്ട്. രജിസ്റ്റർ ഓഫീസിനും വില്ലേജ് ഓഫീസിനും പുതിയ കെട്ടിടം നിർമ്മിക്കാൻ വേണ്ടി നേതൃത്വപരമായ പങ്കുവഹിച്ചു.

കണ്ണങ്കൈ ജി എം എല്‍ പി സ്കൂളിൽ പുതിയ കെട്ടിടം നിർമ്മിച്ചു. തൂണേരി ജി എം എല്‍ പി  സ്കൂളിൽ 17 ലക്ഷം രൂപ ചെലവിൽ രണ്ടാം ബ്ലോക്ക്‌ നിർമ്മിച്ചു.തനത് ഫണ്ട് സ്വരൂപണത്തിൽ തുടർച്ചയായി രണ്ടാം സ്ഥാനം നേടുന്ന പഞ്ചായത്തുകൂടിയാണ് തൂണേരി.

കാർഷികമേഖലയിലെ പ്രവർത്തനങ്ങളുടെ ഭാഗമായി കേരഗ്രാമം പദ്ധതി നടപ്പിലാക്കിയിട്ടുണ്ട്. കുടുംബാരോഗ്യ കേന്ദ്രമായി പി എച്ച് സിയെ ഉയർത്താൻ സാധിച്ചിട്ടുണ്ട്.

കോഴിക്കോട് ജില്ലയിൽ തന്നെ ഏറ്റവും കൂടുതൽ കിണർ റീചാർജ് ചെയ്ത പഞ്ചായത്താണ് തൂണേരിയെന്ന് വളപ്പിൽ കുഞ്ഞമ്മദ് കൂട്ടിച്ചേർത്തു.

തൂണേരി ഗ്രാമ പഞ്ചായത്തിന്റെ വികസനത്തെ കുറച്ച് യാതൊരു പരാതിയും ഇതുവരെ ഇല്ല. അഴിമതിയോ സ്വജനപക്ഷപാതപരമായ പ്രവർത്തനമോ ചൂണ്ടിക്കാട്ടി യാതൊരു സമരവും ഉണ്ടായിട്ടില്ല.എം പി, എം എൽ എ ഫണ്ടുകൾ എല്ലാംതന്നെ പരമാവധി നേടിയെടുത്തിട്ടുണ്ട്.

പേരോടിനെയും പുളിയാവിനെയും ബന്ധിപ്പിക്കുന്ന രീതിയിൽ 8 മീറ്റർ വീതിയിൽ നാമത്ത് താഴെ കുനി പാലം നിർമ്മിച്ചു.

വയോജന ക്ഷേമപ്രവർത്തനങ്ങൾക്കായി വയോജന കേന്ദ്രവും തൂണേരിയിൽ ഉണ്ട്.

മിനി എം സി എഫിന്റെ പ്രവർത്തനമാണ് ചില സാങ്കേതിക കാരണങ്ങളാൽ നടക്കാതെ പോയത്.മറ്റു എല്ലാ പ്രവർത്തനങ്ങളും നടത്താൻ സാധിച്ചിട്ടുണ്ടെന്നും കുഞ്ഞമ്മദ് വ്യക്തമാക്കി.

Spread the love
  •  
  •  
  •  
  •  
  •  
  •  
  •  
  •  
  •  

English summary: An 8 meter wide Kuni bridge was built below the name to connect Perot and Pulia. There is also a geriatric center for the elderly in Thuneri.

NEWS ROUND UP