Categories
Latest

വളയം ഉപതെരഞ്ഞെടുപ്പ്; എൽ ഡി എഫ് സ്ഥാനാർത്ഥി കെ.ടി ഷബിനപത്രിക നൽകി

നാദാപുരം : വളയം ഗ്രാമ പഞ്ചായത്ത് ഉപതെരഞ്ഞെടുപ്പിന് പത്രിക സ്വീകരിച്ച് തുടങ്ങി. എൽ ഡി എഫ് സ്ഥാനാർത്ഥിയായി ആദ്യ പത്രിക കെ.ടി ഷബിന നൽകി.

ഗ്രാമ പഞ്ചായത്തിലെ മൂന്നാം വാർഡിലാണ് ആഗസ്ത് 11 ന് ഉപതെരഞ്ഞെടുപ്പ് നടക്കുന്നത്.

ഇവിടെ നിന്ന് നേരത്തെ മത്സരിച്ച് വിജയിച്ച എൽഡിഫ് സ്ഥാനാർത്തി റീജയ്ക്ക് സർക്കാർ ജോലി ലഭിച്ചതിനെ തുടർന്ന് ഗ്രാമപഞ്ചായത്ത് അംഗത്വം രാജിവെക്കുകയായിരുന്നു.

സി പി ഐ എം ലോക്കൽ സെക്രട്ടറിമാരായ എ.കെ രവീന്ദ്രൻ, എം ദിവാകരൻ എന്നിവർക്കൊപ്പം വളയം ഗ്രാമ പഞ്ചായത്ത് ഓഫീസിൽ എത്തിയാണ് ഉപവരണാധികാരിയും ഗ്രാമ പഞ്ചായത്ത് സെക്രട്ടറിയുമായ വിനോദ് കൃഷണ മുമ്പാകെ പത്രിക സമർപ്പിച്ചത്.

മൂന്നാം വാർഡ് കുടുംബശ്രീ എഡിഎസ് സെക്രട്ടറിയായ ഷബിന സി.പിഐ എം കാവിൽ ബ്രാഞ്ച് അംഗമാണ്. കണ്ടോത്ത റേമ്മൽ മധുവാണ് ഭർത്താവ്.

Spread the love
  •  
  •  
  •  
  •  
  •  
  •  
  •  
  •  
  •  

English summary: valayam by-election; LDF candidate KT Shabina filed the petition

NEWS ROUND UP