Categories
Latest

വളയം ഗ്രാമ പഞ്ചായത്ത് സമ്പൂർണ്ണ വെളിച്ചത്തിലേക്ക്

നാദാപുരം: അടിസ്ഥാന സൗകര്യ വികസനം,കാർഷീകമൃഗസംരക്ഷണ മേഖലകൾ, ആരോഗ്യ വിദ്യാഭ്യാസ രംഗം, ശുചിത്വം, കുടിവെള്ളം തുടങ്ങി സമസ്ത മേഖലകളിലും കഴിഞ്ഞ അഞ്ചു വർഷങ്ങളിലായി മികച്ച പ്രകടനം കാഴ്ചവെച്ച് പദ്ധതി ചെലവിലും ധനസമാഹരണത്തിലും തുടർച്ചയായി നൂറ് ശതമാനം ലക്ഷ്യം കൈവരിച്ച് വിവിധ സർക്കാർഅംഗീകാരങ്ങൾ നേടി മുന്നേറുന്ന വളയം ഗ്രാമ പഞ്ചായത്ത് സമ്പൂർണ്ണ വെളിച്ചത്തിലേക്ക്.

ഇതിനകം പഞ്ചായത്തിൻ്റെ പ്രധാന ടൗണുകളിലായി ഒരു ഹൈമാസ്റ്റ് ലൈറ്റും 12 മിനി മാസ്റ്റ് ലൈറ്റുകളും സ്ഥാപിച്ചതിന് പുറമേ പഞ്ചായത്തിലെ മുഴുവൻ പ്രദേശത്തും വെളിച്ചമെത്തിക്കുന്നതിനായി 2020- 2 1 വാർഷീക പദ്ധതിയിൽ 10 ലക്ഷം രൂപ വകയിരുത്തി 300 എൽ.ഇ.ഡി സ്ട്രീറ്റ് ലൈറ്റുകൾ കൂടി സ്ഥാപിക്കുന്നു.

ഇതിൻ്റെ പഞ്ചായത്ത്തല ഉദ്ഘാടനം വളയം ടൗണിൽ വെച്ച് പഞ്ചായത്ത് പ്രസിഡണ്ട് എം. സുമതി നിർവ്വഹിച്ചു.

വൈ. പ്രസിഡണ്ട് എൻ.പി.കണ്ണൻ മാസ്റ്റർ, വികസന സ്റ്റാൻ്റിംഗ് കമ്മിറ്റി ചെയർപേഴ്സൻ പ്രീത.പി.എസ്, ക്ഷേമകാര്യ സ്റ്റാൻ്റിംഗ് കമ്മിറ്റി ചെയർമാൻ എ.കെ.രവീന്ദ്രൻ, 12-ാം വാർഡ് മെമ്പർ ടി.എം.വി അബ്ദുൾ ഹമീദ്, 14-ാം വാർഡ് മെമ്പർ ടി.ഇ.നന്ദകുമാർ, പഞ്ചായത്ത് സെക്രട്ടറി കെ.വിനോദ് കൃഷ്ണൻ എന്നിവർ സന്നിഹിതരായി.

Spread the love
  •  
  •  
  •  
  •  
  •  
  •  
  •  
  •  
  •  

English summary: Valayam Grama Panchayat into full light

NEWS ROUND UP