ബഷീറിന്‍റെ പുസ്തകങ്ങള്‍ ഇല്ലെങ്കിലും കഥാപാത്രങ്ങളുണ്ടിവിടെ ; ഇത് കുയ്തേരിയുടെ സാംസ്കാരിക കേന്ദ്രം

By | Monday January 28th, 2019

SHARE NEWS

 

Loading...

അശ്വന്ത് കെ വിശ്വന്‍

വളയം: ബഷീറിന്‍റെ  കഥാപാത്രങ്ങളായ  പട്ടിയുടെയും പൂച്ചയുടെയും എന്തിന് പാമ്പിന്‍റെയും പോലും സജീവ സാന്നിധ്യമുണ്ടിവിടെ, എന്നാല്‍ പുസ്തകങ്ങളോ വായനക്കാരോ ഇല്ല .

 

ഇത് ഗ്രാമവാസികളുടെ സാംസ്ക്കാരിക കേന്ദ്രവും പൊതു വായനാശാലയുമായിരുന്ന കുയ്തേരി ക്ലബ് അവഗനയുടെ കഥയാണ് . ആരും തിരിഞ്ഞു  നോക്കാത്ത അവസ്ഥയില്‍  മൂന്നു വര്‍ഷത്തോളം ഉപയോഗശൂന്യമായി കിടക്കുന്ന ക്ലബ് .

ആകെ പൊട്ടിപ്പൊളിഞ്ഞ അവസ്ഥയിലാണ് കെട്ടിടം. പ്രധാന കവാടമായ മുന്‍വശത്തിലെ വാതിലും ജനലും നശിച്ചു പോയതിനാല്‍ ചെറു ജീവികളുടെ ആവാസ കേന്ദ്രമായി മാറിയിരിക്കുകയാണ്. ഇരുനിലയിലുള്ള കെട്ടിടം സ്ഥിതിചെയ്യുന്നത് കുയ്തേരി റേഷന്‍ കടയുടെ പിറകിലായിട്ടാണ്.

വര്‍ഷങ്ങള്‍ക്കുമുന്‍പ് ഗ്രാമവാസികളുടെ നിറസാനിധ്യമായിരുന്ന ക്ലബിന്റെ അവസ്ഥ ഇപ്പോള്‍ വളരേ പരിതാപകരമാണ്. കാരംസ് കളി ടിവിയില്‍ ക്രിക്കറ്റ് കാണല്‍ പത്രം വായന എന്നിവയായിരുന്നു ക്ലബിലെ പ്രധാന പരിപാടികള്‍. ഇന്നത് ഒരു ഓര്‍മ മാത്രമായി മാറുകയാണ്.

രാത്രി സമയങ്ങളില്‍ പരിസരത്തിലെ യുവാക്കള്‍ കൂട്ടം കൂടി നില്‍ക്കുകയും ഒരു സാംസ്ക്കാരിക നിലയത്തിന്റെ ആവശ്യം കൊണ്ടും പുതിയൊരു ക്ലബിന്റെ പുനര്‍നിര്‍മാണത്തിന്‍റെ ആലോചനയിലാണ് ഇപ്പോള്‍ ഇവിടെത്തെ നാട്ടുകാര്‍. ഒപ്പം ഗ്രാമ പഞ്ചായത്തിന്‍റെ  ഒരു കൈതാങ്ങും ഉണ്ടായാല്‍ ഉണരും സാംസ്ക്കാരിക   ഭൂമിക

Tags:
English summary
ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ നാദാപുരം ന്യൂസിന്റേതല്ല . സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്