വളയം പഞ്ചായത്ത് ഐ എസ് ഒ സര്‍ട്ടിഫിക്കറ്റ് കൈമാറലും കെട്ടിട ഉദ്ഘാടനവും ഇന്ന് വൈകിട്ട്

By | Monday January 20th, 2020

SHARE NEWS

 

വളയം : വളയം പഞ്ചായത്ത് ഐ എസ് ഒ  സര്‍ട്ടിഫിക്കറ്റ് കൈമാറലും കെട്ടിട ഉദ്ഘാടനവും ഇന്ന് വൈകിട്ട് . വികസന പ്രവൃത്തിയില്‍ മികച്ച നിലവാരം കാഴ്ചവെച്ച പഞ്ചായത്ത് ആയതിനാലാണ് ഐ എസ് ഒ സര്‍ട്ടിഫിക്കറ്റിന് പരിഗണിച്ചത്.

വളയം യു പി സ്കൂളില്‍ വെച്ച് നടത്തുന്ന പരിപാടി എക്സൈസ് തൊഴില്‍വകുപ്പ് മന്ത്രി ടി പി രാമകൃഷ്ണന്‍ ഉദ്ഘാടനം ചെയ്യും. ഇ കെ വിജയന്‍ എം എല്‍ എ അധ്യക്ഷനാകും.

പരിപാടിയില്‍ പുതിയ പഞ്ചായത്ത് കെട്ടിട ഉദ്ഘാടനവും ലൈഫ് പദ്ധതിയുടെ ഭാഗമായുള്ള 100 വീടുകളുടെ താക്കോല്‍ ദാനവും പഞ്ചായത്തിന്റെ നാലാം വാര്‍ഷിക വികസന രേഖാ പ്രസിദ്ധീകരണവും നടക്കും.

2019 ലെ കേരളോത്സവ വിജയികളെ പരിപാടിയില്‍ അനുമോദിക്കും.

വൈകുന്നേരം 3 മണിക്ക് ആരംഭിക്കുന്ന വാദ്യ മേള ഘോഷയാത്ര വളയം ടൌണ്‍ മുതല്‍ വളയം യു പി സ്കൂളുവരെ നടക്കും.  കുടുംബശ്രീ ക്ലബ് സ്കൂള്‍ വിദ്യാര്‍ത്ഥികളുടെ കലാപരിപാടികളും നടക്കും.

ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട്‌ ബാബു പാറശ്ശേരി ,ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട്‌ സി എച്ച് ബാലകൃഷ്ണന്‍ ,ജില്ലാ പഞ്ചായത്ത് അംഗം അഹമ്മദ് പുന്നക്കല്‍ ,ഗ്രാമ ബ്ലോക്ക് പഞ്ചായത്തിലെ വിവിധ മെമ്പര്‍മാരും പരിപാടിയില്‍ പങ്കെടുക്കും.

Tags:
English summary
ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ നാദാപുരം ന്യൂസിന്റേതല്ല . സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്