വളയം ഗ്രാമ പഞ്ചായത്ത് കേരളോൽസവം; അത്ലറ്റിക്സ് മത്സരങ്ങള്‍ക്ക് നാളെ തുടക്കം

By | Friday November 8th, 2019

SHARE NEWS

വളയം : വളയം ഗ്രാമ പഞ്ചായത്ത് കേരളോൽസവം 2019 ന്റെ ഭാഗമായുള്ള അത്ലറ്റിക്സ് മത്സരങ്ങൾ നാളെ  രാവിലെ 9 മണി മുതൽ വളയം ഗവ : എച്ച് എസ് എസ്  ഗ്രൗണ്ടിൽ വെച്ച് നടക്കും.

മൽസരാർത്ഥികൾ കൃത്യ സമയത്ത് തന്നെ ഗ്രൗണ്ടിൽ റിപ്പോർട്ട് ചെയ്യേണ്ടതാണെന്നും, അത് ലറ്റിക്സിൽ പങ്കെടുക്കുന്ന മത്സരാർത്ഥികളിൽ ആരെങ്കിലും ഐ.ഡി.പ്രൂഫ് നൽകാത്തവരുണ്ടെങ്കിൽ നാളെ രാവിലെ തന്നെ ഐ.ഡി.പ്രൂഫ് പഞ്ചായത്തിൽ എത്തിക്കേണ്ടതാണ്.

ഐ.ഡി പ്രൂഫ് സമർപ്പിക്കാത്തവരെ മൽസരങ്ങളിൽ പങ്കെടുപ്പിക്കുന്നതല്ലെന്നുള്ള വിവരവും സംഘാടക സമിതിക്കു വേണ്ടി അറിയിച്ചു.

പത്താം തീയതിയില്‍ ക്രിക്കറ്റ് മത്സരങ്ങള്‍ വളയം സ്കൂള്‍ ഗ്രൗണ്ടില്‍ വെച്ച് നടക്കുന്നതാണ്.

Tags:
English summary
ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ നാദാപുരം ന്യൂസിന്റേതല്ല . സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്