Categories
Breaking News

വളയം , പാറക്കടവ് റോഡിന്റെ രണ്ടാം ഘട്ട പ്രവ്യത്തി ഉദ്‌ഘാടനം നാളെ മന്ത്രി ജി.സുധാകരൻ നിർവഹിക്കും

വളയം: പൊതുമരാമത്ത് വകുപ്പ് 5 കോടി രൂപ ചെലവിൽ പരിഷ്കരിക്കുന്ന വളയം – കുറുവന്തേരി – പാറക്കടവ് – ചെറ്റക്കണ്ടി റോഡിന്റെ രണ്ടാം ഘട്ട പ്രവ്യത്തി ഉൽഘാടനം നാളെ വൈകിട്ട് 4 മണിക്ക് പാറക്കടവ് പഞ്ചായത്ത് മീറ്റിങ് ഹാളിൽ പൊതുമരാമത്ത് വകുപ്പ് മന്ത്രി ജി.സുധാകരൻ നിർവ്വഹിക്കും.

ഇ.കെ. വിജയൻ എം.എൽ.എ. അദ്ധ്യക്ഷത വഹിക്കും.
ബ്ലോക്ക് പ്രസിഡന്റ് സി.എച്ച്. ബാലകൃഷ്ണൻ , പഞ്ചായത്ത് പ്രസിഡന്റ് മാരായ തൊടു വയൽ മുഹമ്മൂദ്, എം.സുമതി ഉൾപ്പെടെയുള്ള ജനപ്രതിനിധികൾ പങ്കെടുക്കും. യുഎൽ.സി.സി.എസ്സ് ആണ് പ്രവൃത്തി ഏറ്റെടുത്തിട്ടുളളത്. റോഡിന്റെ ഒന്നാം ഘട്ടം 2 കോടി ചെലവിൽ പ്രവൃത്തി അന്തിമഘട്ടത്തിലാണ്. ആധുനികരീതിയിലാണ് റോഡിന്റെ പ്രവൃത്തി പൂർത്തീകരിക്കുക എന്ന് എം.എൽ.എ അറിയിച്ചു.

Spread the love
  •  
  •  
  •  
  •  
  •  
  •  
  •  
  •  
  •  

NEWS ROUND UP