പ്രണയിതാക്കൾക്ക് ഒരു ഓര്‍മ്മദിനമാക്കാം ; വാലൻന്റൈൻസ് ദിനത്തില്‍ അല്‍പ്പം സ്നേഹ രക്തം പകരാം

By | Tuesday February 12th, 2019

SHARE NEWS

 

Loading...

വടകര: പ്രണയിതാക്കൾക്ക് ഒരു ഓര്‍മ്മദിനമാക്കാം , വാലൻന്റൈൻസ് ദിനത്തില്‍ അല്‍പ്പം സ്നേഹ രക്തം പകരാം.

2019 ഫെബ്രുവരി 14 ന് എഡ്യുകോസ് കോളേജിൻ്റെയും, മലബാർ ക്യാൻസർ സെൻ്റർ തലശ്ശേരിയുടെയും, ബ്ലഡ് ഡോണേഴ്സ് കേരള, കോഴിക്കോട്-വടകരയുടെയും സംയുക്താഭിമുഖ്യത്തിൽ വാലൻൈറൻസ് ഡേ സ്പെഷ്യൽ രക്തദാന ക്യാമ്പ് സംഘടിപ്പിക്കുന്നു.

സ്‌നേഹവിശുദ്ധനായ വാലന്റൈന്‍ പ്രണയിക്കുന്നവരുടെ സാഫല്യത്തിനായി സ്വന്തം ജീവന്‍ ബലികൊടുത്ത ദിവസമാണ് വാലന്റൈന്‍സ് ദിനമായി ആഘോഷിക്കുന്നത്.

പൂക്കളും മറ്റുമൊക്കെ സമ്മാനമായി കൊടുക്കുന്നതിനു പകരം ഈ തവണ  അല്പം രക്തം കൊടുത്തുകൊണ്ട് വാലൻ്റൈൻസ് ഡേ മാതൃകയാക്കാം.

എഡ്യൂക്കോസ് കോ:ഓപ്പറേറ്റീവ് കോളേജ് കുറ്റ്യാടിയിൽ രാവിലെ 9 മണിക്ക് ഡോക്ടര്‍ സച്ചിത്ത് ഉദ്ഘാടനംചെയ്യും.

വിവരങ്ങൾ അറിയാന്‍ വിളിക്കുക……

📞അൻസാർ ചേരാപുരം
9567705830
📞വിശ്വജിത്ത് ജെ എസ്
9567663616
📞നിധിൻ മുരളി
7012875632

Tags:
English summary
ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ നാദാപുരം ന്യൂസിന്റേതല്ല . സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്