വാണിമേല്‍ വ്യാപാരി നേതാവിനെ ആക്രമിച്ച രണ്ടുപേര്‍ റിമാന്‍ഡില്‍; ടിമൂസയ്ക്കെതിരെയും കേസെടുത്തേക്കും

By | Monday July 30th, 2018

SHARE NEWS

 

Loading...

നാദാപുരം : വാണിമേല്‍ വ്യാപാരി നേതാവിനെ ആക്രമിച്ച കേസില്‍ പിടിയിലായ രണ്ടുപേര്‍ റിമാന്‍ഡില്‍. ടി മൂസയ്ക്കെതിരെയും കേസെടുത്തേക്കും. ഗൂഡാലോചനയില്‍ ടി മൂസയ്ക്ക് പങ്ക്ഉണ്ടെന്ന വ്യാപാരി വ്യവസായി ഏകോപന സമിതി യൂണിറ്റ് സെക്രട്ടറി കെ.വി. ജലീലിന്‍റെ മൊഴിയില്‍ പറയുന്നുണ്ട് . ഇതും പോലീസ് അന്വേഷിക്കുണ്ട് .

ജില്ലാ പഞ്ചായത്ത് മുൻ സ്ഥിരംസമിതി അധ്യക്ഷനും കോൺഗ്രസ് നേതാവുമായ ടി. മൂസ പ്രസിഡന്റായ അഗ്രിക്കൾച്ചറൽ ഇംപ്രൂവ്മെന്റ് സൊസൈറ്റി ബഹിഷ്കരിക്കാൻ വ്യാപാരി വ്യവസായി ഏകോപന സമിതി തീരുമാനിച്ചിരുന്നു.

ഇതു സംബന്ധിച്ചു പുറത്തിറക്കിയ നോട്ടിസിൽ മൂസയ്ക്കെതിരായ പരാമർശങ്ങളുടെ പേരിലാണു മർദനമെന്നു ജലീൽ പരാതിപ്പെട്ടു. മർദനത്തിനു പ്രേരണ നൽകിയെന്നതിനു മൂസയ്ക്കെതിരെയും പരാതി നൽകിയതായി ജലീൽ അറിയിച്ചു.

വ്യാപാരി വ്യവസായി ഏകോപന സമിതി യൂണിറ്റ് സെക്രട്ടറി കെ.വി. ജലീലിനെ  ശനിയാഴ്ച രാത്രിയാണ് ഒരു സംഘം മർ‌ദിച്ചത് . ഇതേ തുടര്‍ന്ന് ഭൂമിവാതുക്കൽ അങ്ങാടിയിൽ  ഞായറാഴ്ച വ്യാപാരികൾ ഹർത്താൽ ആചരിച്ചു. മർദനമേറ്റ ജലീൽ നാദാപുരം താലൂക്ക് ആശുപത്രിയിൽ ചികിത്സ തേടിയിരുന്നു .

വ്യാപാരി യോഗം കഴിഞ്ഞു വീട്ടിലേക്കു പോകുമ്പോൾ രാത്രി 11നു കെ.കെ. കുഞ്ഞബ്ദുല്ല, മാമ്പിലാക്കൂൽ സജീർ, കുനിയിൽ ആശിഖ്, ഒ.പി. സഊദ്, പി.വി. മുനീർ തുടങ്ങിയവർ ചേർന്ന് മർദിച്ചെന്നാണു പരാതി. കണ്ടാലറിയാവുന്ന 10 പേർക്കെതിരെയാണു വളയം പൊലീസിൽ പരാതി നൽകിയത്.

പരാതിയിൽ വധശ്രമത്തിനു കേസെടുത്ത വളയം പൊലീസ്, കുഞ്ഞബ്ദുല്ലയെയും സജീറിനെയും അറസ്റ്റ് ചെയ്തു. ജലീൽ മർദിച്ചെന്നു പരാതിപ്പെട്ടു കുറ്റ്യാടി താലൂക്ക് ആശുപത്രിയിൽ ചികിത്സ തേടിയ ഇരുവരും വളയം സ്റ്റേഷനിൽ പരാതി നൽകാൻ എത്തിയപ്പോൾ കസ്റ്റഡിയിൽ എടുക്കുകയായിരുന്നു.

മജിസ്ട്രേട്ട് മുൻ‌പാകെ ഹാജരാക്കിയ ഇരുവരെയും റിമാൻഡ് ചെയ്തു. കുഞ്ഞബ്ദുല്ലയെയും സജീറിനെയും മർദിച്ചെന്ന പരാതിയിൽ ജലീൽ, അസീസ്, റഫീഖ്, ജമാൽ തുടങ്ങിയവരെയും പ്രതി ചേർത്തു കേസ് എടുത്തു.

 

 

Tags:
English summary
ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ നാദാപുരം ന്യൂസിന്റേതല്ല . സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്