Categories
Flash News

വാണിമേൽ വീണ്ടും നെല്ലറയായി ; കരുകുളം ഹാർവെസ്റ്റ് കാർഷിക കൂട്ടായ്മ്മ നൂറ് മേനി കൊയ്തു


നാദാപുരം : ഒരു കാലത്ത് കാട് വെട്ടി കളപറിച്ച് തീയിട്ട് മണ്ണൊരിക്കി മലമുകളിൽ നടത്തിയ പുനം കൃഷി ഇന്ന് തിരിച്ചു വരവിൻ്റെ പാതയിലാണ്. മലയോരങ്ങളിൽ വ്യാപകമായിരുന്ന ഈ കരനെൽകൃഷിയെ വർഷങ്ങളുടെ ഇടവേളയ്ക്ക് ശേഷം വീണ്ടടുക്കുകയാണ് പുതിയ തലമുറ.

അങ്ങിനെ വാണിമേൽ വീണ്ടും കടത്തനാടിൻ്റെ നെല്ലറയാകുന്നു. പുനം കൃഷി തിരിച്ചു കൊണ്ടുവരികയാണ് ഹാർവെസ്റ്റ് കാർഷികൂട്ടായ്മയുടെ പ്രവർത്തകർ. ഹാർവസ്റ്റ് കാർഷിക കൂട്ടായ്മ്മയിലൂടെ ഈ കോവിഡ് പ്രതിസന്ധിയിലെ ലോക്ക്ഡൗൺകാലത്താണ് കരുകുളത്ത് മണ്ണൊരുക്കി വിത്ത് വിതച്ചത്.

വിജേഷ് വി .പി ,രമേശ് അയ്യങ്കി പ്രതീഷ് ടി സുമേഷ് വി കെ ചന്ദ്രൻ മാസ്റ്റർ എന്നിവരുടെ നേതൃത്വത്തിലായിരുന്നു കരനെൽകൃഷി. മൂന്ന് മാസം കൊണ്ട് നൂറ് മേനി വിളഞ്ഞു.

കൊയ്ത്തുത്സവം വാർഡ് മെമ്പർ കെ.ടി ബാബുവിന്റെ അദ്ധ്യക്ഷതയിൽ വാണിമേൽ കൃഷിയോഫീസർ നീതു നിർവ്വഹിച്ചു . പരമ്പരാകത ഇനമായ കൊയ്യാള, ബാനോക്കി , എന്നിവയാണിവർ ഇവിടെ കൃഷിയിറക്കിയത് .

NEWS ROUND UP