വാണിമേല്‍ കരുകുളത്ത് ജൈവ പച്ചക്കറികൃഷി വിളവെടുപ്പ് ആഘോഷമാക്കി

By | Saturday February 22nd, 2020

SHARE NEWS

വാണിമേൽ :കരുകുളം ആയ്യങ്കിയിൽ മൈക്രോ ഫെർട്ടിക്കേഷൻ രീതിയിൽ ഡ്രീം വീവേഴ്‌സ് കരുകുളം നടത്തിയ ജൈവ പച്ചക്കറികൃഷി വിളവെടുപ്പ് കൃഷി അസി.ഡയറക്ടർ പി. രേണു ഉൽഘാടനം ചെയ്തു.

ചടങ്ങിൽ വാർഡ് മെമ്പർകെ ടി ബാബു അധ്യക്ഷത വഹിച്ചു. ഡ്രീം വീവേഴ്‌സ് സെക്രട്ടറി അജീഷ് ടി പി സ്വാഗതവും, പ്രതീഷ് ടി നന്ദിയും പറഞ്ഞു.

ആധുനിക കൃഷി രീതിയെയും, അതിന്റെ പ്രാധാന്യത്തെയും പറ്റിയും തൂണേരി കൃഷി ഓഫീസർ കെ എൻ ഇബ്രാഹിം ക്ലാസ്സ്‌ എടുത്തു. വാർഡ് കൺവീനർ വട്ടപ്പറമ്പത്ത് രവീന്ദ്രൻ, ബാന്ന്യേക്കാർ ഗ്രൂപ്പ് പ്രതിനിധി മുത്തലിബ്, വാണിമേൽ കൃഷി അസിസ്റ്റന്റ് രഖിൽ എന്നിവർ ആശംസ അർപ്പിച്ചു.

ഇത്തരം സംരംഭകൾക്ക് സർക്കാർതലത്തിൽ ലഭ്യമായ എല്ലാസഹായവും ചെയ്തു തരുമെന്ന് കൃഷി അസി. ഡയറക്ടർ പി രേണു ഉറപ്പു നൽകി. തുടർന്ന് വെള്ളരി വിൽപ്പനയും ഉണ്ടായിരുന്നു

Tags:
English summary
ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ നാദാപുരം ന്യൂസിന്റേതല്ല . സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്