കല്ലാച്ചി വാണിമേല്‍ റോഡ്‌ യാത്രയുടെ ദുരിതം തീരുന്നു ; ടാറിംഗ് ബുധനാഴ്‌ച്ച മുതല്‍

By | Tuesday February 12th, 2019

SHARE NEWS

 

Loading...

നാദാപുരം : വാണിമേല്‍ വിലങ്ങാട് ഭാഗത്തേക്കുള്ള പ്രധാന റോഡായ കല്ലാച്ചി വാണിമേല്‍ റോഡിന്റെ ടാറിംഗ് പ്രവര്‍ത്തി ഒടുവില്‍ പൂര്‍ത്തിയാകുന്നു . ടാറിംഗ് നാളെ മുതല്‍ പത്ത് മീറ്റർ വീതിയിൽ പരിഷ്‌ക്കരണം നടക്കുന്ന കല്ലാച്ചി വാണിമേൽ റോഡിന്റെ ടാറിംഗ് പ്രവൃത്തി ഫെബ്രുവരി 13 ബുധനാഴ്‌ച്ച ആരംഭിക്കും.കല്ലാച്ചി മുതൽ ചെറുപീടിക മുക്ക് വരേയുള്ള 2.5 km വാഹന ഗതാഗതം നാല് ദിവസം പൂർണമായും മുടങ്ങും.

വാണിമേൽ ഭാഗത്ത് നിന്നും കല്ലാച്ചിയിലേക്ക് പോകുന്ന വലിയ വാഹനങ്ങൾ ഭൂമിവാതുക്കൾ കുയ്‌തേരി വളയം വഴി കല്ലാച്ചി റോഡും ചെറിയ വാഹനങ്ങൾ വാണിമേൽ പാലം ചേലമുക്ക് ചെറുമോത്ത് ജാതിയേരി വഴി കല്ലാച്ചി റോഡും ഉപയോഗിക്കുക.

കല്ലാച്ചി ഭാഗത്ത് നിന്നും വാണിമേലിലേക്ക് പോകുന്ന വലിയ വാഹനങ്ങൾ വളയം കുയ്‌തേരി റോഡും ചെറിയ വാഹനങ്ങൾ കുയ്‌തേരി ഓണപ്പറമ്പ് വഴി വയൽപീടിക റോഡും ഉപയോഗപ്പെടുത്തണമെന്ന് അസിസ്റ്റന്റ് എൻജിനീയർ ഷിരാജ്‌ കെ കെ അറിയിച്ചു.

ഒരുപാട് കാലത്തെ കാത്തിരിപ്പിനും മുറവിളികള്‍ക്കും ഒടുവില്‍ ആണെകിലും കല്ലാച്ചി വാണിമേല്‍ റോഡ്‌ യാഥാര്‍ഥ്യമാകുമോബോള്‍ നാടാപുരത്തിന്റെ വികസന വഴിയില്‍ ഒരു നായിക കല്ലായി മാറുകയാണ് ഈ നേട്ടവും.

Tags:
English summary
ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ നാദാപുരം ന്യൂസിന്റേതല്ല . സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്