നാടിനൊപ്പം ; കുടിവെള്ള വണ്ടിയുമായി വാണിമേൽ സർവ്വീസ് സഹകരണ ബാങ്ക്

By | Tuesday May 21st, 2019

SHARE NEWS

വാണിമേൽ സർവ്വീസ് സഹകരണ ബാങ്ക് വഴിയുള്ള കുടിവെള്ള വിതരണം പ്രസിഡണ്ട് പ്രദീപ് കുമാർ വിതരണം ചെയ്യുന്നു

 

Loading...

നാദാപുരം : നാടിനൊപ്പം നാട് നെഞ്ചേറ്റിയ  സഹകരണ പ്രസ്ഥാനവും.  കടുത്ത ജലക്ഷാമം നേരിടുന്ന പ്രദേശങ്ങളില്‍ കുടിവെള്ള വണ്ടിയുമായി വാണിമേൽ സർവ്വീസ് സഹകരണ ബാങ്ക്.
വാണിമേൽ രൂക്ഷമായ കുടിവെള്ള ക്ഷാമം നേരിടുന്ന വാണിമേൽ ഗ്രാമ പഞ്ചായത്തിലെ വിവിധ പ്രദേശങ്ങളിൽ വാണിമേൽ സർവീസ് സഹകരണ ബാങ്കിന്റെ ആഭിമുഖ്യത്തിൽ കുടിവെള്ള വിതരണം തുടങ്ങി .

ബാങ്ക് പ്രസിഡണ്ട് ടി പ്രദീപ് കുമാർ വിതരണോത്ഘാടനം നിർവ്വഹിച്ചു. വാണിമേൽ പാലം മുതൽ നിടും പറമ്പ് വരെ വരുന്ന ബാങ്കിന്റെ പരിധിയിലുള്ള മുഴുവൻ പ്രദേശങ്ങളിൽ കുടിവെള്ളം നൽകാനാണ് ബാങ്ക് ഉദ്ദേശിക്കുന്നതെന്ന് സെക്രട്ടറി ശ്രീരാജ് പറഞ്ഞു.

ജലക്ഷാമത്തിന് പരിഹാരമാകുന്നത് വരെ നിലവിലുള്ള മറ്റു കുടിവെള്ള വിതരണ വാഹനങ്ങൾക്കൊപ്പം വാണിമേൽ സർവീസ് സഹകരണ ബാങ്കിന്റെ കുടിവെള്ള വിതരണവും തുടരും. വാണിമേലിന്റെ പല ഭാഗങ്ങളിലും കുടിവെള്ള പ്രശ്നം രൂക്ഷമായ സാഹചര്യത്തിലാണ് ബാങ്ക് വക പൊതുജനങ്ങൾക്ക് സഹായം ലഭ്യമായത്.

 

Tags: , , ,
English summary
ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ നാദാപുരം ന്യൂസിന്റേതല്ല . സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്