Categories
Latest

ലോക്ക് ഡൗണിൽ വാറ്റ് വ്യാപകം; കർശന നടപടിയുമായി എക്സൈസ്

നാദാപുരം : കോവിഡ് നിയന്ത്രണത്തിനിടെ നാദാപുരം എക്സൈസ് റെയിഞ്ച് പാർട്ടി വേളം വില്ലേജിൽ ഊരത്ത് ദേശത്ത് കമ്മരനി തോടിന് സമീപം നടത്തിയ റെയ്ഡിൽ വ്യാജ വാറ്റ് നിർമാണത്തിനായി പാകപ്പെടുത്തിയ 100 ലിറ്റർ വാഷ് കണ്ടെത്തി.

സംഭവത്തിൽ എക്സൈസ്’കേസ് രജിസ്റ്റർ ചെയ്തു. നാദാപുരം എക്സൈസ്പ്രിവന്റീവ് ഓഫീസർ ചന്ദ്രൻ സി പിയുടെ നേതൃത്വത്തിൽ സിവിൽ എക്സൈസ് ഓഫീസർമാരായ രാജേഷ് കുമാർ കെ കെ, വിജേഷ് പി, രാഹുൽ ആക്കിലേരി എന്നിവർ പാർട്ടിയിൽ പങ്കെടുത്തു. പ്രതിയെ തിരിച്ചറിഞ്ഞിട്ടില്ല.

Spread the love
  •  
  •  
  •  
  •  
  •  
  •  
  •  
  •  
  •  

NEWS ROUND UP