Categories
Latest

മാരക മയക്കുമരുന്നുമായി വട്ടോളി സ്വദേശി അറസ്റ്റിൽ

നാദാപുരം : കുറ്റ്യാടി – നാദാപുരം മേഖലയിൽ വിദ്യാർത്ഥികൾക്കും യുവാക്കൾക്കും മാരക മയക്കുമരുന്ന് വിതരണം സജീവം.

വട്ടോളി സ്വദേശി മയക്കുമരുന്ന് സഹിതം അറസ്റ്റിൽ.

കുന്നുമ്മൽ അംശം വട്ടോളി ദേശത്ത് മാണോളി വീട്ടിൽ വിഷ്ണു ദിനേശ് (25) ആണ് പിടിയിലായത്.

എക്സൈസ് റെയിഞ്ചു പാർട്ടി ഇന്നലെ കക്കട്ടിൽ, കൈവേലി, വട്ടോളി ഭാഗങ്ങളിൽ നടത്തിയ പരിശോധനയിലാണ് രാത്രി 7.45 ന് വട്ടോളി ശിവഷേത്രത്തിനു സമീപമുള്ള ഷെഡ്‌ഡിൽ വച്ചു മാരക മയക്കുമരുന്നായ.0.3 ഗ്രാം എംഡി എം എ യുമായി വിഷ്ണു ദിനേശ് പിടിയിലായത്.

ഇന്നു രാവിലെ നിലവിലെ എൻഡിപി എസ് നിയമപ്രകാരം വിഷ്ണുവിൻ്റെ അറസ്റ്റ് രേഖപ്പെടുത്തി.

നാദാപുരം എക്സൈസ് ഇൻസ്‌പെക്ടർ വിനോജ്. വി. എ യുടെ നേതൃത്വത്തിൽ സിവിൽ എക്സൈസ് ഓഫീസർമാരായ അനിരുദ്ധ്. പി. കെ, അനൂപ് മയങ്ങിയിൽ, സിനീഷ്. കെ, രാഹുൽ ആക്കിലേരി, അരുൺ. എം, ഡ്രൈവർ പുഷ്പരാജ് എന്നിവർ റെയിഡിൽ പങ്കെടുത്തു.

കൈവശമുള്ള മയക്ക് മരുന്നിൻ്റെ അളവ് കുറവായതിനാൽ നിയമാനുസരണം ഓഫീസിൽ വച്ച് ജാമ്യം നൽകി വിഷ്ണു വിനെ വിട്ടയച്ചു.

 

Spread the love
  •  
  •  
  •  
  •  
  •  
  •  
  •  
  •  
  •  

English summary: Vattoli native arrested with deadly drugs

NEWS ROUND UP