വാഹന്‍ സോഫ്റ്റ്‌വെയര്‍; വാഹന ഉടമകള്‍ക്ക് സ്ഥിരം രജിസ്ട്രേഷന്‍

By | Saturday August 24th, 2019

SHARE NEWS
സംസ്ഥാനത്തു പുതിയ വാഹനങ്ങളുടെ രജിസ്‌ട്രേഷനും അനുബന്ധ സേവനങ്ങളും ഒരു മാസത്തിനകം പൂര്‍ണ്ണമായും കേന്ദ്രീകൃത വെബ് അധിഷ്ഠിത സോഫ്റ്റു വയറായ ‘വാഹന്‍’ മുഖേന നടപ്പാക്കുമെന്നു മോട്ടോര്‍ വാഹന വകുപ്പ്.
എല്ലാ റീജിയണല്‍ ട്രാന്‍സ്പോര്‍ട്ട് ഓഫീസുകളിലും, സബ് റീജിയണല്‍ ട്രാന്‍സ്പോര്‍ട്ട് ഓഫീസുകളിലും കഴിഞ്ഞ ഏപ്രില്‍ മുതലാണ് വാഹന്‍ ഉപയോഗിച്ചു തുടങ്ങിയത്.  പഴയ സംവിധാനമായ സ്മാര്‍ട്ട് മൂവ് വെബില്‍ കൂടി താല്‍ക്കാലിക രജിസ്‌ട്രേഷന്‍ നേടിയ അപേക്ഷകര്‍ ഇനിയും സ്ഥിരം രജിസ്‌ട്രേഷന്‍ നേടിയിട്ടില്ലെങ്കില്‍ ആഗസ്ത് 27-നു മുന്‍പ്  നേടണമെന്ന് ഉത്തരമേഖലാ ഡെപ്യൂട്ടി ട്രാന്‍സ്പോര്‍ട്ട് കമ്മീഷണര്‍ അറിയിച്ചു.
ഇതിനു ശേഷം സ്ഥിരം രജിസ്‌ട്രേഷന്‍ നേടാത്ത അപേക്ഷകള്‍ക്കു സാധുത ഉണ്ടാകില്ല. സെപ്റ്റംബര്‍ ഒന്ന് മുതല്‍ സ്മാര്‍ട്ട് മൂവ് ഡാറ്റ വാഹനിലേക്കു മാറ്റുന്നതിനാല്‍ എല്ലാ സീരീസുകളിലെയും രജിസ്‌ട്രേഷന്‍ നമ്പര്‍ ഒന്ന് മുതല്‍ 500 വരെയുള്ള വാഹനങ്ങളുമായി ബന്ധപ്പെട്ട എല്ലാ സര്‍വ്വീസുകളും ആഗസ്ത് 27 മുതല്‍ നിര്‍ത്തിവയ്ക്കും.
അതിനാല്‍ ഓണ്‍ലൈന്‍ സേവനങ്ങള്‍ തടസ്സപ്പെടും.  ഈ സേവനങ്ങള്‍ സെപ്റ്റംബര്‍ 16 നു ശേഷം ‘വാഹന്‍’ പോര്‍ട്ടലില്‍ ലഭ്യമാകുമെന്നും ഡെപ്യൂട്ടി ട്രാന്‍സ്പോര്‍ട്ട് കമ്മീഷണര്‍ അറിയിച്ചു.

English summary
ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ നാദാപുരം ന്യൂസിന്റേതല്ല . സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്