നാദാപുരം സ്റ്റേഷനില്‍ പിടികൂടിയ വാഹനങ്ങള്‍ നാശത്തിന്റെ വക്കില്‍; നടപടികള്‍ വൈകുന്നു

By | Saturday November 16th, 2019

SHARE NEWS
നാദാപുരം: നാദാപുരം സ്റ്റേഷനില്‍ പിടികൂടിയ വാഹനങ്ങള്‍ നാശത്തിന്റെ വക്കില്‍. നടപടികള്‍ വൈകുന്നു. വിവിധ കേസുകളിൽപ്പെട്ട് ഉടമകൾക്ക് തിരികെ ലഭിക്കാതെ തുരുമ്പെടുത്ത് നശിക്കുന്ന  അവസ്തയായിരിക്കുകയാണ് പൊലീസ് സ്റ്റേഷനുകളിലെ വാഹനങ്ങള്‍..
ലക്ഷങ്ങൾ വിലമതിക്കുന്ന കാറുക ളും ബൈക്കുകളും ലോറികളുമാണ് ഉപയോഗി ക്കാൻ കഴിയാത്ത വിധം നശിക്കുന്നത് . കേസുകളിൽപെട്ട് ക സ്റ്റഡിയിലെടുക്കുന്ന വാ ഹനങ്ങളിൽ രേഖകളുള്ള ചുരുക്കം ചിലത് കോടതി യിൽ ഹാജരാക്കി ഉടമകൾ ക്കു വിട്ടുനൽകുന്നുണ്ടെങ്കിലും ചുവപ്പ്നാടയിൽ കു രുങ്ങിയാണ് മിക്ക വാഹ നങ്ങളും ഉടമയ്ക്ക് കിട്ടാ തെ പോകുന്നത് .
പൊലീസ് ആക്ട് പ്രകാരം വാഹനം ലേലം ചെയ്യുന്നതിനു മുൻപ് രജിസ്ട്രേഡ് കത്തിലൂടെ രണ്ടുതവണ ഉടമയെ അറിയിക്കണം. ഉടമ രേഖകകൾ ഹാജരാ ക്കിയില്ലെങ്കിൽ ലേലം ചെയ്ത് തുക സർക്കാർ ഖജനാവിലേക്ക് മാറ്റും .
പിന്നീട് ഉടമ വാഹനം വീ ണ്ടെടുക്കാൻ രേഖകൾ ഹാജരാക്കിയാൽ നഷ്ടപരിഹാരം സർക്കാർ നൽകും.ഉടമയെ കണ്ടെത്തി ചട്ട പ്രകാരമുള്ള നടപടിക്ക് പൊ ലീസ് തയ്യാറാകാത്തതും പിടികൂടുന്ന വാഹനങ്ങൾ സൂ ക്ഷിക്കാൻ സ്റ്റേഷനുകളിൽ വേണ്ട സൗകര്യമില്ലാത്തതുമാണ് വാഹനങ്ങൾ കുന്നു.
കൂടാൻ കാരണമാകുന്നത് . കോടതിയിൽ കേസ് തീ രുന്ന മുറയ്ക്ക് വാഹനങ്ങൾ – ഉടമയ്ക്ക് വിട്ടുനൽകും.എ ന്നാൽ സമയബന്ധിതമായി കേസ് നടത്തുന്നതിലുള്ള വീഴ്ച്ച വാഹനങ്ങൾ വിട്ടു നൽകുന്നതിനു കാലതാമസമുണ്ടാകുന്നു .
അബ്കാരി – കേസുകളിൽ തീർപ്പ് കൽപ്പിക്കാൻ വർഷങ്ങൾ എടുക്കു ന്നതിനാൽ ഇതുമായി ബ ന്ധപ്പെട്ട് പിടികൂടുന്ന വാഹനങ്ങൾ തുരുമ്പെടുത്ത് ന ശിക്കുകയാണ്. ഇത് കാരണം വാഹനം വീണ്ടെടുക്കാൻ ഉ ടമകൾ തയാറാകില്ല.
മണൽ കടത്ത്,മണ്ണ്,കരിങ്കൽ മുതലാ യ കേസിൽ ഉൾപ്പെട്ട വാഹ നങ്ങളുടെ സ്ഥിതിയും ഇത് തന്നെ. വിവിധ ട്രാഫിക് നി യമലംഘന കേസുകളിൽ ദിവസവും നിരവധി വാ ഹ ന ങ്ങ ളാ ണ് പൊലീ സ് പിടികൂടുന്നത്.
നി ലവിലുള്ള തൊണ്ടി വാഹനങ്ങൾ ഉടൻ നിയമ നടപടി പൂർത്തീകരിച്ച് ഉടമകൾക്കു വിട്ടു നൽ കാനും രേഖകൾ ഇല്ലാ ത്തവ സർക്കാരിലേക്കു കണ്ടു കെട്ടുന്ന നടപടി വേഗത്തിൽ പൂർത്തിയാക്കയും ചെ യ്ത വാഹനങ്ങൾ തുരുമ്പടുത്ത് നശിക്കുന്ന അവസ്ഥക്ക് മാറ്റമുണ്ടാകൂ.
 

Tags:
English summary
ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ നാദാപുരം ന്യൂസിന്റേതല്ല . സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്