Categories
Flash News

വീക്കോസിന്റെ സ്‌നേഹാദരം പരിപാടിയില്‍ വല്‍സരാജ് മണലാട്ടിന് ആദരവ്

പുറമേരി: വടകര താലൂക്ക് എഡ്യുക്കേഷന്‍ ഡിപ്പാര്‍ട്ട്‌മെന്റ് ടീച്ചിംഗ് ആന്റ് നോണ്‍ ടീച്ചിംഗ് എംപ്ലോയീസ് വെല്‍ഫയര്‍ കോ ഓപ്പറേറ്റീവ് സൊസൈറ്റി ( വീക്കോസ് ) സംഘടിപ്പിച്ച സ്‌നേഹാദരം പരിപാടി പാറക്കല്‍ അബ്ദുല്ല എം എല്‍ എ ഉദ്ഘാടനം ചെയ്തു.

ലോക് താന്ത്രിക് യുവജനതാദള്‍ സംസ്ഥാന കമ്മറ്റിയംഗവും 23 വര്‍ഷങ്ങളായി രക്ത ദാന രംഗത്ത് പ്രവര്‍ത്തിക്കുന്ന വല്‍സരാജ് മണലാട്ട്, സാംസ്‌കാരിക പ്രവര്‍ത്തകനും സഹകാരിയുമായ എം സി നാരായണന്‍ നമ്പ്യാര്‍, മാധ്യമ പ്രവര്‍ത്തകന്‍ ജമാല്‍ കല്ലാച്ചി എന്നിവരെ ചടങ്ങില്‍ ആദരിച്ചു .

വീകോസ് പ്രസിഡണ്ട് കെ സജീവന്‍ അധ്യക്ഷത വഹിച്ചു .കെ പി ദാമോദരന്‍ മാസ്റ്റര്‍, വാര്‍ഡ് മെമ്പര്‍ ഷംസു മഠത്തില്‍, കാവില്‍ രാധാ കൃഷ്ണന്‍ , കെ പി ശ്രീധരന്‍ പ്രസംഗിച്ചു.
എസ് ജെ സജീവ് കുമാര്‍ സ്വാഗതവും , സി എന്‍ ശ്രീനിഷ നന്ദിയും പറഞ്ഞു.

Spread the love
  •  
  •  
  •  
  •  
  •  
  •  
  •  
  •  
  •  

NEWS ROUND UP