Categories
Latest

കൈവിട്ട് പോയ ചങ്ങാതിക്ക് വിലങ്ങാട് ഗ്രാമം ഇന്ന് അന്ത്യയാത്രമൊഴി നൽകും

നാദാപുരം : ചിരപരിചിതമായ പുഴയിൽ ഒരു നിമിഷത്തെ അശ്രദ്ധ കൊണ്ട് പൊലിഞ്ഞു പോയ യുവാവിനെയോർത്ത് തേങ്ങലോടെ വിലങ്ങാട് ഗ്രാമം.

വിലങ്ങാട് കെ.എസ്.ഇ.ബി. പവർ ഹൗസിനടുത്ത് കാൽവഴുതി പുഴയിൽവീണ് മരിച്ച മലയങ്ങാട് സ്വദേശി മേമറ്റത്തിൽ സ്റ്റെച്ചിൻ (22) ൻ്റെ സംസ്ക്കാരം ഇന്ന് നടക്കും.

 

ഞായറാഴ്ച വൈകുന്നേരം അഞ്ച് മണിയോടെയാണ് അപകടം. കൂട്ടുകാരോടൊപ്പം വിലങ്ങാട് ചെറുകിട ജലസേചന പദ്ധതി പ്രദേശത്ത് എത്തിയതായിരുന്നു സ്റ്റെച്ചിൻ . ശക്തമായ മഴ കാരണം പുഴയിൽ മഴവെള്ളം കുത്തിയൊലിക്കുന്നുണ്ട്. പുഴവെള്ളം കാണാൻ എത്തിയതായിരിക്കുമെന്നാണ് കരുതുന്നത്.

പുഴയിൽ വഴുതിവീണ യുവാവ് പെട്ടെന്ന് ഒലിച്ചു പോകുകയായിരുന്നു. വിലങ്ങാട് ടൗണിനോട് ചേർന്നുള്ള പുഴയോരത്ത് ആളുകൾ ഏറെ ശ്രമിച്ചെങ്കിലും ശക്തമായ നീരൊഴുക്ക് കാരണം രക്ഷിക്കാനായില്ല.

തുടർന്ന് വിലങ്ങാട് പാലത്തിൽനിന്ന്‌ 200 മീറ്റർ ദൂരെ മാറിയാണ് വെള്ളത്തിൽ ഒലിച്ച് വരുകയായിരുന്ന യുവാവിനെ കരയ്ക്കടുപ്പിക്കാൻ സാധിച്ചത്. പുഴയിൽനിന്ന്‌ ഉടനടി കല്ലാച്ചി സ്വകാര്യ ആശുപത്രിയിലേക്ക് എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

വിലങ്ങാട് ഓട്ടോഡ്രൈവറായ സ്റ്റെച്ചിൻ
മലയങ്ങാട് മേമറ്റത്തിൽ റോയിയുടെയും ജോളിയുടെയും മകനാണ്. സ്റ്റഫി, സ്റ്റസിൻ എന്നിവർ സഹോദരങ്ങളാണ്.
യൂത്ത് കോൺഗ്രസ് വിലങ്ങാട് മേഖലാ പ്രസിഡന്റ്‌ വിപിൻ സ്റ്റെച്ചിന്റെ സഹോദരി സ്റ്റെഫിയുടെ ഭർത്താവാണ്.

Spread the love
  •  
  •  
  •  
  •  
  •  
  •  
  •  
  •  
  •  

NEWS ROUND UP