യുവ ദമ്പതികളുടെ വൈറല്‍ വീഡിയോ; ജില്ലാപോലീസ് മേധാവിക്ക് വളയത്തെ യുവാക്കളുടെ പരാതി

By | Saturday December 7th, 2019

SHARE NEWS

 

നാദാപുരം : തങ്ങള്‍ക്ക്  വധഭീഷണിയുണ്ടെന്ന യുവ ദമ്പതികളുടെ വൈറലായ വീഡിയോയെ തുടര്‍ന്ന്  ജില്ലാപോലീസ് മേധാവിക്ക് വളയത്തെ യുവാക്കളുടെ പരാതി.  സാമൂഹ്യമാധ്യമങ്ങളിലൂടെ അപമാനിച്ചതായാണ് വളയം സ്വദേശികളായ യുവാക്കള്‍ ജില്ലാപോലീസ് മേധാവിക്ക് പരാതി നല്‍കിയത് .

ചുഴലി നിലാണ്ടുമ്മലിലെ യുവദമ്പതി മാര്‍ക്കെതിരേ 120 പേര്‍ ഒപ്പിട്ട മാസ്‌പെറ്റീഷനാണ് നല്‍കിയിരിക്കുന്നത്. പ്രദേശത്തെ രണ്ട് യുവാക്കളുടെ ഫോട്ടോസഹിതം സാമൂഹികമാധ്യമങ്ങളില്‍ അപകീര്‍ത്തിപരമായ വീഡിയോയും പോസ്റ്ററും പ്രചരിപ്രിച്ചുവെന്നാണ് പരാതി.

ഇതേതുടര്‍ന്ന് യുവാക്കള്‍ക്ക് മാനാഹാനി ഉണ്ടായെന്നും ജോലിക്ക് പോകാന്‍ കഴിയുന്നില്ലെന്നുംയുവ ദമ്പതികളുടെ പശ്ചാത്തലം അന്വേഷിക്കണമെന്നും പരാതിയില്‍ പറയുന്നു.

യുവാക്കളുടെ നിരപരാധിത്വം തെളിയിക്കാന്‍ നാട്ടുകാരുടെ നേതൃത്വത്തില്‍ പ്രദേശത്ത് വീടുകള്‍ കയറി 120 പേരുടെ ഒപ്പും ഷേഖരണം നടത്തി ഉന്നതപോലീസ് ഉദ്യേഗസ്ഥര്‍ക്ക് പരാതിനല്‍കുകയായിരുന്നു.

സംഭവത്തെകുറിച്ച് വിഷദമായി അന്വേഷിക്കമമെന്ന് പരാതിയില്‍ പറയുന്നു. ഇത് സംബന്ധിച്ച് ശനിയാഴ്ച നാദാപുരം എ.എസ്.പി., വളയം സി.ഐ. എന്നിവര്‍ക്കും നാട്ടുകാര്‍ പരാതിസമര്‍പ്പിക്കും.

Tags:
English summary
ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ നാദാപുരം ന്യൂസിന്റേതല്ല . സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്