Categories
Latest

വാണിമേലിൽ സന്നദ്ധ സേന ”റെഡി”

നാദാപുരം : കോവിഡ് 19 രണ്ടാം തരംഗം രൂക്ഷമായ വാണിമേലിലെ ഗ്രാമീണ മേഖലയിൽ ഏത് അടിയന്തിര സാഹചര്യത്തിലും കോവിഡ് പ്രതിരോധ പ്രവർത്തനങ്ങൾക്ക് തയ്യാറായികോവിഡ് റാപ്പിഡ് ആക്ഷൻ ടീം രൂപീകരിച്ചു.

ഇരുപത് പേരടങ്ങുന്ന ടീമിന് പ്രാരംഭ പരിശീലനം നൽകുകയും, ആവശ്യമായ സുരക്ഷാ ഉപകരണങ്ങൾ നൽകുകയും ചെയ്തു.

“സുരക്ഷ പാലിയേറ്റീവ് കെയർ സൊസൈറ്റി ” വിലങ്ങാട് സോണൽ കമ്മറ്റിയുടെ കീഴിലാണ് സന്നദ്ധ സേന രൂപീകരിച്ചത്.

പോസിറ്റീവ് കേസുകൾ വ്യാപകമായ പ്രദേശങ്ങളിൽ മൈക്ക് അനൗൺസ്മെൻ്റിലൂടെ ബോധവൽക്കണം നടത്തുകയും, പ്രദേശത്തെ പൊതു ഇടങ്ങളും, വീടുകളിലും, ടൗണുകളിലും, വ്യാപാര സ്ഥാപനങ്ങളിലും അണുനശീകരണ പ്രവർത്തനങ്ങളും നടത്തി.

ആരോഗ്യ വകുപ്പിൻ്റെയും, ബന്ധപ്പെട്ട അധികാരികളുടെയും നിർദ്ദേശങ്ങൾ അനുസരിച്ചു കൊണ്ട് കോവിഡുമായി ബന്ധപ്പെട്ട ഏത് അത്യാവശ്യ ഘട്ടങ്ങളിലും വാർഡ് ആർ ആർ ടികളെ സഹായിച്ചുകൊണ്ട് കോവിഡ് 19 റാപ്പിഡ് ആക്ഷൻ ടീം സന്നദ്ധമാണ്.

പ്രത്യേകമായി മലയോര മേഖലകളിൽ കോവിഡ് മാനദണ്ഡങ്ങൾ പാലിക്കുന്നുണ്ട് എന്ന് ഉറപ്പു വരുത്തുന്നതിനും, പ്രതിരോധ പ്രവർത്തനങ്ങൾ ശക്തിപ്പെടുത്തുന്നതിനും ടീം പ്രവർത്തിച്ചു വരികയാണ്. കൺവീനർ കെ.പി രാജീവൻ, ടീം ലീഡർ സി.പി.അജിൽ

Spread the love
  •  
  •  
  •  
  •  
  •  
  •  
  •  
  •  
  •  

NEWS ROUND UP