വോട്ടര്‍ പട്ടിക പുതുക്കല്‍ സമയം നീട്ടി

By | Wednesday March 11th, 2020

SHARE NEWS
കോഴിക്കോട് : 2020 ലെ പൊതു തിരഞ്ഞെടുപ്പിന് മുന്നോടിയായി വോട്ടര്‍പട്ടിക പുതുക്കുന്നതിന് സമയം ദീര്‍ഘിപ്പിച്ച് സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷന്‍ ഉത്തരവായി. വോട്ടര്‍പട്ടിക സംബന്ധിച്ച അപേക്ഷകളും ആക്ഷേപങ്ങളും മാര്‍ച്ച്16 വൈകീട്ട് അഞ്ച് മണി വരെ സമര്‍പ്പിക്കാം.
ഇവ സംബന്ധിച്ച നടപടികള്‍ ഇലക്ട്രറല്‍ രജിസ്ട്രേഷന്‍ ഓഫീസര്‍മാര്‍  മാര്‍ച്ച് 23നകം പൂര്‍ത്തിയാക്കണം.  അന്തിമ വോട്ടര്‍പട്ടിക മാര്‍ച്ച് 25ന് പ്രസിദ്ധീകരിക്കും. ഫെബ്രുവരി 13  മുതല്‍ ഫെബ്രുരി 25 വരെ നടക്കാതെ പോയ ഹിയറിംഗിന്റെ പുതുക്കിയ തീയ്യതി www.lsgelection.kerala.gov.in എന്ന വെബ്‌സൈറ്റിലും അതത് തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലും ലഭിക്കുമെന്ന് ജില്ലാ തെരഞ്ഞെടുപ്പ് ഓഫീസര്‍ അറിയിച്ചു.

Tags:
English summary
ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ നാദാപുരം ന്യൂസിന്റേതല്ല . സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്