കൈ കഴുകാം നാളെയുടെ ഭാവിക്കായി; ഉമ്മത്തുല്‍ സ്കൂള്‍ സുരക്ഷാ കിറ്റുകളും പരിസര ശുചീകരണവുമായി എം എസ് എഫ്

By | Wednesday May 27th, 2020

SHARE NEWS

പാറക്കടവ്: ഉമ്മത്തൂർ എസ് ഐ ഹയർ സെക്കണ്ടറി സ്കൂളിനും എം എസ് എഫ് ചെക്യാട് പഞ്ചായത്ത് കമ്മിറ്റി സാനിറ്റൈസർ, മാസ്കുകൾ എന്നിവ വിതരണം ചെയ്യുകയും ഉമ്മത്തൂർ യൂണിറ്റ് എം എസ് എഫ്ന്റെ നേതൃത്വത്തിൽ സ്കൂൾ പരിസര ശുചീകരണവും നടത്തി.

കൊറോണ എന്ന മഹാമാരിയെ നേരിട്ട് കൊണ്ടിരിക്കുന്ന ഈ ഒരു സന്ദർഭത്തിൽ ഇന്നലെ മുതൽ എസ് എസ് എല്‍ സി പരീക്ഷ ആരംഭിക്കാനിരിക്കെയാണ് എം എസ് എഫ് ചെക്ക്യട് പഞ്ചായത്ത് കമ്മിറ്റി ഹയർ സെക്കന്ററി സ്കൂൾ വിദ്യാർത്ഥികൾക്ക് ആവശ്യമായ മാസ്കും സാനിറ്റൈസറും ഹൈ സ്കൂൾ ഹെഡ് മാസ്റ്റർ ഉസ്മാൻ മാസ്റ്റർക്കും ,ഹയർ സെക്കന്ററി പ്രിസിപ്പൽ അബ്ദുറഹ്മാൻ മാസ്റ്റർക്കും എം എസ് എഫ് പഞ്ചായത്ത്‌ പ്രസിഡന്റ് അസ്‌ലം പടിക്കൽ സെക്രട്ടറി അബ്ദുൽ മുനീം എന്നിവർ ചേർന്ന് കൈമാറി .

സ്കൂൾ അധ്യാപകന്മാരായ ടി. കെ ഖാലിദ് മാസ്റ്റർ, സജില ടീച്ചർ,ബാബു മാസ്റ്റർ, ബഷീർ വാണിമേൽ , പി. ടി. എ പ്രസിഡന്റ്‌ അൻവർ കൂടാതെ ഭാരവാഹികളായ ഫാരിസ് പാറക്കടവ് ,ആസിഫ് ജാതിയേരി ,മുഹമ്മദ് ടിപി ,ശാമിൽ ,ഹിഷാം ,മുഹമ്മദ് എം ,എന്നിവർ പരിപാടിയില്‍ സംബന്ധിച്ചു.

സ്കൂൾ പരിസര ശുചീകരണത്തിന് മുനീം, മുഹമ്മദ്‌ ടി പി, മുഹമ്മദ് എം ,ഫായിസ് സിപി ,അബ്ദുൽ മുനീം ,ആസ്‌ബർ ,റുഷയിദ് , ഉസൈൻ ,അഫ്‌നിത്, ഷബീർ, അബ്ദുള്ള ഇ വി എന്നിവർ നേതൃത്വം നൽകി.

Tags:
English summary
ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ നാദാപുരം ന്യൂസിന്റേതല്ല . സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്