ജലം അമൂല്യമാണ്‌ ; എടച്ചേരിയില്‍ ജലസ്രോതസ്സുകളുടെ സംരക്ഷണം തുടങ്ങി

By | Friday March 15th, 2019

SHARE NEWS
നാദാപുരം
ജലക്ഷാമത്തെ നേരിടാനുള്ള പ്രവർത്തനങ്ങളുടെ ഭാഗമായി എടച്ചേരി പഞ്ചായത്ത‌് ഭരണസമിതി ആഭിമുഖ്യത്തിൽ നടപടികൾ ആരംഭിച്ചു. പഞ്ചായത്തിലെ ജലസ്രോത്സുകളായ പാറക്കുളങ്ങൾ ശുചീകരിച്ച് ജലം ഉപയോയോഗ്യമാക്കാനുള്ള ജോലികളാണ് ആരംഭിച്ചത്. ഇതിന്റെ ഭാഗമായി പന്ത്രണ്ടാം വാർഡിലെ തലായി കണ്ണുക്കുത്തി പാറക്കുളം ശുചീകരിച്ചു.
തൊഴിലുറപ്പു പദ്ധതിയിലെ ജോലിക്കാർക്കൊപ്പം നാട്ടുകാരും ചേർന്നാണ് പാറക്കുളം ശുചീകരിച്ചത്. ചുറ്റുപാടും കാട് മൂടിക്കിടക്കുന്ന ഈ പാറക്കുളത്തിൽ നിറയെ വെള്ളമുണ്ടെങ്കിലും ഉപയോഗശൂന്യമായി കിടക്കുകയായിരുന്നു.
കുളത്തിൽനിന്ന‌് പൂർണമായും ചെളി കോരിമാറ്റി ചുറ്റുമതിൽ കെട്ടി സംരക്ഷിച്ചാൽ വേനൽക്കാലത്തെ ജലക്ഷാമത്തിന് ഏറെക്കുറെ പരിഹാരമാകും. പാറക്കുളം  ശുചീകരണത്തിനൊപ്പം ചുറ്റുമുള്ള തരിശുഭൂമി കൃഷിക്ക് അനുയോജ്യമാക്കാനുള്ള പ്രവർത്തനങ്ങളും തൊഴിലുറപ്പു തൊഴിലാളികൾ നടത്തി. ശുചീകരണ പ്രവൃത്തി ഉദ്ഘാടനം വികസന സ്റ്റാൻഡിങ‌് കമ്മിറ്റി ചെയർമാൻ ഇ ഗംഗാധരൻ നിർവഹിച്ചു. പി രാമചന്ദ്രൻ, വി പി വിജയൻ എന്നിവർ സംസാരിച്ചു.

 

[related_posts_by_tax taxonomies="post_tag" posts_per_page="2" title="Also Read"]
Tags:
English summary
ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ നാദാപുരം ന്യൂസിന്റേതല്ല . സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്