വളയം മഞ്ചാന്തറ പ്രദേശങ്ങളിലെ കുടിവെള്ള പൈപ്പുകള്‍ പൊട്ടുന്നത് തുടര്‍ക്കഥയാകുന്നു; നടപടിയെടുക്കാന്‍ വൈകി അധികാരികള്‍

By | Wednesday April 17th, 2019

SHARE NEWS

വളയം :കുയ്തേരി മഞ്ചാന്തറ  പ്രദേശങ്ങളിൽ കുടിവെള്ള പദ്ധതിയുടെ പൈപ്പ് പൊട്ടി വെള്ളം പാഴാവുന്നത് തുടർക്കഥയാകുന്നു.
നാദാപുരം മേഖലയിലെ  വിവിധ  പഞ്ചായത്തുകളിലെ ജനങ്ങക്ക് കുടിവെള്ളം     വിതരണം ചെയ്യാനുള്ള കുന്നുമ്മല്‍ അനുബന്ധ         പദ്ധതിയുടെ പൈപ്പുകളാണ് പൊട്ടുന്നത്.

Loading...

ഈ  കുടിവെള്ളപദ്ധതിയിൽനിന്ന് കടുത്ത വേനലിലും കുടിവെള്ളം ലഭിക്കാത്ത സാഹചര്യമാണ് . കളത്തിൽ ചാത്തുവിന്റെ വീടിനു സമീപത്താണ്  പൈപ്പ് പൊട്ടി   വെള്ളo പഴകുന്നത് . വളർച്ച രൂക്ഷമായ സാഹചര്യത്തിൽ പൈപ്പ് ലൈൻ പൊട്ടുന്നത് കുയിതേരി മഞ്ചാന്തര പ്രദേശങ്ങളിൽ പതിവ് കാഴ്ചയായി കൊണ്ടിരിക്കുകയാണ്.

കുടിവെള്ളക്ഷാമം രൂക്ഷമായ വളയം പഞ്ചായത്തിലെ പലർക്കും ഒരു തവണ പോലും പദ്ധതി വഴി കുടിവെള്ളം ലഭ്യമായിട്ടില്ല. എന്നാൽ ചില പ്രദേശങ്ങളിൽ പരീക്ഷണാടിസ്ഥാനത്തിൽ വെള്ളം തുറന്നു വിട്ട സമയത്തു തന്നെ ജലവിതരണ കുഴലുകൾ പൊട്ടുകയായിരുന്നു. പദ്ധതി യാഥാർഥ്യമാക്കാൻ ചുരുക്കം ചിലർക്ക് കണക്ഷൻ നൽകി പൈപ്പിലൂടെ വീണ്ടും വെള്ളം തുറന്നു വിട്ട് തുടങ്ങിയിരുന്നു. വെള്ളം തുറന്ന് വിട്ട് ഏതാനും മിനുറ്റുകൾക്കകം മേഖലയിലെ ഏതെങ്കിലും ഒരിടത് കുഴൽ പൊട്ടും. ഇതുകൊണ്ടുതന്നെ വെള്ളം തുറന്ന് വിട്ട ഉടനെ അടയ്ക്കുകയാണ് പതിവ്.

ഏകദേശം 80 കോടിയോളം രൂപ ചെലവഴിച്ചു കുറ്റ്യാടി പുഴയിലെ വെള്ളം ശുദ്ധീകരിച്ച്‌ വിതരണം ചെയ്യുന്ന കുടിവെള്ള പദ്ധതിയാണ് ഇതോടെ അവതാളത്തിലായത്. നിരന്തരം പൈപ്പ് ലൈൻ പൊട്ടുന്നത് പതിവാകുന്നതിനാൽ ഇതുനോരു പ്രതിവിധി കാണാന്‍  അധികാരികൾ ഇനിയും തയ്യാറാകാത്തത്  നാട്ടുകാരിൽ ഏറെ പ്രതിഷേധം ഉയര്‍ത്തി .

 

 

 

 

 

 

 

നാടും നഗരവും വിഷുപ്പുലരിയെ വരവേല്‍ക്കാന്‍ ഒരുങ്ങുമ്പോള്‍ തനിക്ക് ലഭിച്ച ലാഭവിഹിതം അശണര്‍ക്കും പാവങ്ങള്‍ക്കുമായി പങ്കു വെയ്ക്കുകയാണ് കല്ലാച്ചിയിലെ എം ടി കുഞ്ഞിരാമന്‍ എന്ന ഹോട്ടുലടുമ വീഡിയോ കാണാന്‍ https://youtu.be/sYL3rJDCGIc

Tags:
English summary
ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ നാദാപുരം ന്യൂസിന്റേതല്ല . സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്