‘ കുട്ടിയുടെ തൊണ്ടയില്‍ വല്ലതും കുടുങ്ങിയാല്‍ എന്ത് ചെയ്യണം’ അപകടഘട്ടങ്ങളില്‍ പെരുമാറാന്‍ പരിശീലനവുമായി നാദാപുരം ന്യൂക്ലിയസ്.

By | Friday November 8th, 2019

SHARE NEWS

 

നാദാപുരം: ജീവിതത്തിൽ വിവിധങ്ങളായ അപകടങ്ങളെ നമ്മൾ മുന്നിൽ കാണാറുണ്ട് . പലപ്പൊഴും എന്ത് ചെയ്യണമെന്നറിയാതെ പകച്ച് പോകാറുണ്ട്.

വാഹനാപകടങ്ങൾ, ഷോക്കേൽക്കുക, തൊണ്ടയിൽ വല്ലതും കുടുങ്ങുക എന്നിങ്ങനെ നിരവധി ഘട്ടങ്ങളെ നമുക്ക് നേരിടേണ്ടി വന്നേക്കാം. ഇത്തരം സാഹചര്യങ്ങളിൽ പ്രഥമ ശുശ്രൂഷയും തുടർചികിൽസയും ലഭ്യമാക്കി അവരെ ജീവിതത്തിലേക്ക് തിരിച്ചു കൊണ്ടുവരാൻ മികച്ച പരിശീലനം ആവശ്യമാണ്. അത്തരമൊരു സാമൂഹിക ദൗത്യവുമായാണ് പ്രമുഖ ഹോസ്പിറ്റൽ ഗ്രൂപ്പായ ന്യൂക്ലിയസ് രംഗത്തിറങ്ങുന്നത്.

നാദാപുരം ന്യൂക്ലിയസും ,വടകര എയ്ഞ്ചൽസും ട്രു വിഷൻ നാദാപുരം ന്യൂസിന്റെ സഹകരണത്തോടെയാണ് ബേസിക് ലൈഫ് സപ്പോർട്ട് ട്രെയിനിംഗ് സംഘടിപ്പിക്കുന്നത്.
നവംബർ 17 ഞായറാഴ്ച രാവിലെ 10 മണി മുതൽ നാദാപുരം ന്യൂക്ലിയസ് ഹെൽത്ത് കെയറിൽ വച്ചാണ് പരിശീലനം .

ആദ്യം രജിസ്റ്റർ ചെയ്യുന്ന 100 പേർക്കാണ് പരിശീലനം. താല്പര്യമുള്ളവർക്ക് 9446 6444 21 / 85890 50354 എന്നീ നമ്പറുകളിൽ വിളിച്ച് രജിസ്റ്റർ ചെയ്യാം

Tags:
English summary
ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ നാദാപുരം ന്യൂസിന്റേതല്ല . സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്