ജാഗ്രതയോടെ വൈറ്റ്‌ ഗാർഡ്; ചെറ്റുവെട്ടിയിൽ റോഡിൽ വീണ മരം നീക്കം ചെയ്തതിൽ വൈറ്റ്‌ ഗാർഡ്ന്റെ ഇടപെടലും

By | Tuesday July 7th, 2020

SHARE NEWS

നാദാപുരം : തൂണേരി പഞ്ചായത്തിലെ ചെറ്റുവെട്ടിയിൽ റോഡിലെക്ക്‌ കടപുഴകിയ മരം വൈറ്റ് ഗാർഡ് സമയോചിതമായ ഇടപെടലിലൂടെ നീക്കം ചെയ്തു. ഉച്ചയോടെ റോഡിലേക്ക് മരം വീണതോടെ ചേലക്കാട് നിന്ന് ഫയർ ആൻഡ് റെസ്ക്യൂ ടീമും എത്തിയിരുന്നു ഇവരും വൈറ്റ് ഗാർഡും ചേർന്നതോടെ ഏതാനും സമയം കൊണ്ട് മരം പൂർണമായി നീക്കം ചെയ്യാനും ഗതാഗതം പുനഃസ്ഥാപിക്കാനും സാധിച്ചു.


നാദാപുരത്തു വൈറ്റ്‌ ഗാർഡിന് കീഴിലായി ദുരന്തനിവാരണ പരിശീലനം ലഭിച്ച നാല്പത് അംഗങ്ങളുള്ള സംഘം ഇരുപത്തിനാലു മണിക്കൂറും സജ്ജമാണ് നാദാപുരം നിയോജക മണ്ഡലത്തിൽ എവിടെയും ഇവരുടെ സേവനം ലഭ്യമാണ്. വരാനിരിക്കുന്ന കാലവർഷത്തിൽ ജനങ്ങകുടെ ഭീതി അകറ്റുക എന്ന ലക്ഷ്യത്തോടെ പ്രവർത്തിക്കുന്ന വൈറ്റ് ഗാർഡ് ഏറെ പ്രതീക്ഷ നൽകുന്നുണ്ട്.

Tags:
English summary
ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ നാദാപുരം ന്യൂസിന്റേതല്ല . സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്