നാദാപുരം : വിവാഹ മോചനം ആവശ്യപ്പെട്ടുള്ള നോട്ടീസ് ലഭിച്ചതിനെ തുടര്‍ന്ന് നിയമ സഹായത്തിന് അഭിഭാഷകനെ കാണാന്‍ പോയ വിലങ്ങാട് സ്വദേശിയെ കാണാതായതായി സഹോദരന്റെ പരാതി.
വിലങ്ങാട് മഞ്ഞകുന്നിലെ കൂലി പറമ്പില്‍ ബെന്നി (45)യെയാണ് കാണാതായത്.
മൂന്നു ദിവസമായി ബെന്നിയെ കാണാനില്ലെന്ന പരാതിയുമായി സഹോദരന് വിനോച്ചനാണ് വളയംപോലീസില് പരാതി നല്‍കിയത്.
ഞായറായ്ച്ച വൈകിട്ട് മുതലാണ് ബെന്നിയെ കാണാതായത്.
ബെന്നിക്ക് ഭാര്യയും മൂന്ന് മക്കളുമുണ്ട്. കുടുംബ പ്രശ്നനത്തെ തുടര്‍ന്ന് ഭാര്യ ഡാലിയയുമായി പിണങ്ങി വീടിനു സമീപത്തെ ഷെഡിലാണ് കുറച്ചുകാലമായി ബെന്നി താമസിക്കുന്നത്.
കുറച്ചു ദിവസം മുന്‍പ് വിഹാഹ മോചനത്തിന് വക്കീല്‍ നോട്ടീസ് ലഭിച്ചിരുന്നു.
കല്ലാച്ചിയിലേക്ക് അഭിഭാഷകയെ കാണാന്‍ പോകുന്നതിന് മുന്‍പായി ഞായറായ്ച്ച ഉച്ചയോടെ നോട്ടീസുമായി ബെന്നി പാനോത്തെ പള്ളിയില്‍ അച്ഛന്റെ വീട്ടില്‍ എത്തിയിരുന്നു.
ഇവിടെ മോട്ടോര്‍ ബൈക്ക് നിര്‍ത്തിയ ശേഷം സ്വന്തം വീട്ടില്‍ പോകുകയായിരുന്ന പള്ളിയില്‍ അച്ഛന് ജോസഫിന്റെ കാറില്‍ കല്ലാച്ചിയില്‍ ഇറങ്ങിയ ബെന്നി പക്ഷെ അഭിഭാഷകയെ കണ്ടില്ല എന്ന വിവരം ലഭിച്ചതായും സഹോദരന് വിനോച്ചന്‍ ട്രൂവിഷന്‍ ന്യൂസിനോട് പറഞ്ഞു.