Categories
Flash News

അരൂരിൽ വീണ്ടും കാട്ടുപന്നികളുടെ വിളയാട്ടം

നാദാപുരം : അരൂരിൽ കാട്ടുപന്നിശല്യം രൂക്ഷമായതിനെത്തുടർന്ന് കർഷകർ ആശങ്കയിൽ. ഏക്കർ കണക്കിന് കൃഷിയാണ് കാട്ടുപന്നികൾ നശിപ്പിച്ചത്.

സുഭിക്ഷ കേരളം, കുടുംബശ്രീ ഉൾപ്പെടെയുള്ള കൂട്ടായ്മയിലും തനിച്ചും ഏക്കർ കണക്കിൽ സ്ഥലത്ത് പ്രതീക്ഷയോടെ കൃഷിയിറക്കിയ കർഷകരാണ് ദുരിതത്തിലായത്.

മരച്ചീനി, വാഴ, ചേമ്പ്, ചേന, ചെറുകിഴങ്ങ്, മറ്റ് പച്ചക്കറികൾ ഉൾപ്പെടെ എല്ലാം കാട്ടുപന്നികൾ‌ കൂട്ടത്തോടെയിറങ്ങി നശിപ്പിക്കുകയാണ്.

വള്ളിൽ ജോൺസൺ അരൂർ കോവിലകം പറമ്പിൽ കൃഷിചെയ്ത മൂപ്പെത്താത്ത 1500- ഓളം കൂടം മരച്ചീനി കഴിഞ്ഞദിവസം നശിപ്പിച്ചു.

തയ്യിൽ കണ്ണന്റെ ചേമ്പും നശിപ്പിച്ചിട്ടുണ്ട്. പകൽപോലും കാട്ടു പന്നികൾ കൃഷിയിടത്തിലിറങ്ങുകയാണ്. കൂടാതെ മുള്ളൻ പന്നിയും കൃഷി നശിപ്പിക്കുന്നുണ്ട്.

വിളനാശം നേരിട്ട കർഷകർക്ക് നഷ്ടപരിഹാരം നൽകണമെന്നും പന്നിശല്യം തടയാൻ അടിയന്തരനടപടി വേണമെന്നും കർഷകർ ആവശ്യപ്പെട്ടു.

Spread the love
  •  
  •  
  •  
  •  
  •  
  •  
  •  
  •  
  •  

English summary: Wild boar play again in Aroor

NEWS ROUND UP