വന്യജീവി ഫോട്ടോഗ്രഫി മത്സരം; എന്‍ട്രികള്‍ നാളെ മുതല്‍ സമര്‍പ്പിക്കാം

By | Tuesday September 17th, 2019

SHARE NEWS
കോഴിക്കോട് :വന്യജീവി വാരാഘോഷത്തിന്റെ ഭാഗമായി വനം- വന്യജീവി വകുപ്പ് സംഘടിപ്പിക്കുന്ന വന്യജീവി ഫോട്ടോഗ്രാഫി മത്സരത്തിലേക്ക് എന്‍ട്രികള്‍ ക്ഷണിച്ചു.
എന്‍ട്രികള്‍ ഓണ്‍ലൈനായാണ് സമര്‍പ്പിക്കേണ്ടത്. വകുപ്പിന്റെ ഔദ്യോഗിക വെബ് സൈറ്റായ www.forest.kerala.gov.in ലെ വൈല്‍ഡ് ലൈഫ് ഫോട്ടോഗ്രഫി കോണ്‍ടസ്റ്റ് 2019 എന്ന പ്രത്യേക ലിങ്കിലൂടെ വേണം ഫോട്ടോകള്‍ അപ് ലോഡ് ചെയ്യാന്‍.
കേരളത്തിലെ വനമേഖലകളില്‍ നിന്നും ചിത്രീകരിച്ച, നീളം കൂടിയ വശത്ത്  3000 പിക്സലില്‍ കുറയാത്ത എട്ട് മെഗാബൈറ്റുള്ള ഫോട്ടോകളാണ് അപ് ലോഡ് ചെയ്യേണ്ടത്.  ഒരാള്‍ക്ക് അഞ്ച് ഫോട്ടോകള്‍ വരെ സമര്‍പ്പിക്കാം.
സെപ്തംബര്‍ 30 വൈകിട്ട് അഞ്ചു മണിവരെ അപ് ലോഡ് ചെയ്യുന്ന ചിത്രങ്ങളാണ് അവാര്‍ഡിന് പരിഗണിക്കുക. ഒന്നും രണ്ടും മൂന്നും സ്ഥാനങ്ങള്‍ നേടുന്ന ചിത്രങ്ങള്‍ക്ക്  ക്യാഷ് അവാര്‍ഡും സര്‍ട്ടിഫിക്കറ്റും ലഭിക്കും. വിശദവിവരങ്ങള്‍ക്കും മല്‍സരം സംബന്ധിച്ച നിബന്ധനകള്‍ക്കും വെബ്സൈറ്റ് സന്ദര്‍ശിക്കുക.

English summary
ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ നാദാപുരം ന്യൂസിന്റേതല്ല . സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്