കേന്ദ്ര ബജറ്റില്‍ മദ്യത്തിന് വില ഉയരുമോ? പുറത്തുവരുന്ന സൂചനകള്‍ ഇങ്ങനെ

By | Friday January 24th, 2020

SHARE NEWS

ദില്ലി: കേന്ദ്ര ബജറ്റില്‍ വിദേശ മദ്യത്തിന്റെ ഇറക്കുമതി തീരുവ ഉയര്‍ത്താന്‍ നിര്‍ദ്ദേശമില്ലെന്ന് റിപ്പോര്‍ട്ടുകള്‍, എയര്‍പോര്‍ട്ട് ഡ്യൂട്ടി ഫ്രീ ഷോപ്പുകളില്‍ നിന്ന് മദ്യം വാങ്ങുന്നത് പരിമിതപ്പെടുന്നതാന്‍ സര്‍ക്കാര്‍ പദ്ധതിയിടുന്നതായുളള വാര്‍ത്തകള്‍ പുറത്തുവന്ന് ദിവസങ്ങള്‍ക്കകമാണ് പുതിയ സൂചനകള്‍.

ഡ്യൂട്ടി ഫ്രീ ഷോപ്പുകളില്‍ നിന്ന് സിഗരറ്റ് കാര്‍ട്ടോണ്‍സ് നിരോധിക്കാനുളള നടപടികള്‍ സ്വീകരിക്കണമെന്ന് വാണിജ്യ വകുപ്പ് ധനമന്ത്രാലയത്തിന് നിര്‍ദ്ദേശം നല്‍കിയതായും റിപ്പോര്‍ട്ടുകളുണ്ട്. നിരോധനത്തിന് തുല്യമായ അമിത നികുതി നിരക്കിലൂടെയോ നിരോധന പ്രഖ്യാപനമായോ ഇത് പ്രതീക്ഷിക്കാമെന്നാണ് കണക്കാക്കുന്നത്.

അവശ്യമല്ലാത്ത വസ്തുക്കളുടെ ഇറക്കുമതി തടയുന്നതിനാണ് ഈ നീക്കമെന്ന് അധികൃതര്‍ പറയുന്നു, എന്നാല്‍ വലിയ തോതിലുള്ള ഇറക്കുമതി തീരുവ വര്‍ധന ഇപ്പോള്‍ ആസൂത്രണം ചെയ്തിട്ടില്ല. പകരം, കളിപ്പാട്ടങ്ങള്‍, പ്ലാസ്റ്റിക് വസ്തുക്കള്‍, കായിക ഇനങ്ങള്‍, ഫര്‍ണിച്ചറുകള്‍ തുടങ്ങി 371 ഇനങ്ങളെ ‘അനിവാര്യമല്ലാത്തവ’ എന്ന് തരംതിരിച്ചതിന് ശേഷം നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്താനുള്ള നീക്കവുമായി സര്‍ക്കാര്‍ മുന്നോട്ട് പോകയാണെന്ന് ഒരു ഉന്നത ഉദ്യോഗസ്ഥന്‍ ദേശീയ മാധ്യമങ്ങളോട് അഭിപ്രായപ്പെട്ടു. 

മൊത്തത്തിലുള്ള മദ്യവില്‍പ്പനയുടെ വ്യാപനം നിയന്ത്രിക്കാനുള്ള സര്‍ക്കാര്‍ പദ്ധതിയെക്കുറിച്ചുള്ള അഭ്യൂഹങ്ങളെത്തുടര്‍ന്ന് പരിഭ്രാന്തരായ മദ്യ ഇറക്കുമതിക്കാരെ ഇറക്കുമതി തീരുവ വര്‍ധന ഉണ്ടാകില്ലെന്ന സൂചനകള്‍ ആശ്വസിപ്പിക്കുന്നുണ്ട്.

നിലവിലെ കണക്കനുസരിച്ച്, വോഡ്ക, വിസ്‌കി എന്നിവയുള്‍പ്പെടെയുള്ള വീര്യം കൂടിയ മദ്യത്തിന് മറ്റ് ചാര്‍ജുകള്‍ക്കൊപ്പം 150 ശതമാനം അടിസ്ഥാന കസ്റ്റംസ് തീരുവയും ബിയറിന് 100 ശതമാനം കസ്റ്റംസ് തീരുവയുമുണ്ട്. കഴിഞ്ഞ കുറച്ച് വര്‍ഷങ്ങളായി മദ്യത്തിന്റെ ഇറക്കുമതി വര്‍ദ്ധിച്ചിട്ടുണ്ട്.

Tags:
English summary
ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ നാദാപുരം ന്യൂസിന്റേതല്ല . സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്