Categories
NADAPURAM

നാടിന്റെ ശബ്ദം ആകും- സഫ്‌വാൻ കെ കെ സി.

നാദാപുരം : ശബ്ദമില്ലാത്തവന്റെ ശബ്ദമായി തീരുക ഇതിലും വലിയ ഒരു അജണ്ട തങ്ങൾക്ക് മുന്നോട്ടുവയ്ക്കാൻ ഇല്ലെന്ന് നാദാപുരം ഗ്രാമപഞ്ചായത്ത് പത്തൊമ്പതാം വാർഡ് ജനകീയ സ്വതന്ത്ര സ്ഥാനാർത്ഥി സഫ്‌വാൻ കെ കെ സി.

എന്റെ വാക്കും നോക്കും ചിന്തയും പ്രവർത്തിയും നാടിനും നാട്ടുകാർക്കും ഗുണകരമാകുമ്പോൾ അത് രാഷ്ട്രീയമാവും മറിച്ചാണെങ്കിൽ അരാഷ്ട്രീയവും!

ചാണക്യൻ പറഞ്ഞത് “ഒരു നാടിന്റെ ശാപമെന്ന് പറയുന്നത് ആ നാടിനെ തിരിഞ്ഞു നോക്കാത്ത നാട്ടുകാരുടെ കാര്യത്തിൽ ചിന്തയില്ലാത്ത അഭ്യസ്തവിദ്യരായ ചെറുപ്പക്കാരാണ്. അതുകൊണ്ട് പ്രബുദ്ധരായ വാർഡ് 19ലെ ജനങ്ങൾ, തങ്ങളുടെ നാടിനെയും നാട്ടാരെയും ചേർത്തുപിടിക്കണമെന്നും സഫ്‌വാൻ കെ കെ സി ട്രൂ വിഷൻ ന്യൂസുമായി നടത്തിയ അഭിമുഖത്തിൽ വ്യക്തമാക്കി.

10, 40 വർഷമായി നാദാപുരം ഇന്നും ചെളിക്കുഴിയിൽ കഴിയുന്നതിനു കാരണം ഭരണ വൈകല്യമാണ്, അഴിമതിയാണ്. ഇക്കഴിഞ്ഞ അഞ്ചുവർഷം മാത്രം 19 കോടി രൂപയിൽ പരമാണ് നാദാപുരം പഞ്ചായത്ത് വീഴ്ചവരുത്തി കളഞ്ഞത്.

ഇല്ലാ കണക്കുകൾ പ്രചരിപ്പിക്കുകയും കൃത്രിമ രേഖകൾ കാണിക്കുകയും ചെയ്താണ് നാദാപുരം പഞ്ചായത്ത് അവാർഡുകൾ വാങ്ങിക്കൂട്ടിയത്.

യഥാർത്ഥമായി ഇവിടെ വ്യക്തി കേന്ദ്രീകൃതമായ വികസന പ്രവർത്തനങ്ങളാണ് കൂടുതൽ നടന്നത്. ജനപക്ഷ രാഷ്ട്രീയം എന്നത് പൂർണമായും മറന്നിരിക്കുന്നു. അവാർഡുകൾ വാങ്ങുകയല്ലാതെ ജനങ്ങൾക്ക് വേണ്ടി ഒന്നുംതന്നെ ചെയ്തിട്ടില്ല.

ഇല്ലാക്കഥകളും നുണപ്രചരണങ്ങളും പരുത്തുന്നതോടൊപ്പം ജനങ്ങളെ മാനസികമായി തളർത്തുന്ന തലത്തിൽ വിവേചനപരമായ പെരുമാറ്റമായിരുന്നു പഞ്ചായത്ത് ഭരണസമിതിയുടേതെന്ന് സഫ് വാൻ വ്യക്തമാക്കി.

നാദാപുരം ജനകീയകൂട്ടായ്മ എന്ന് പറയുന്നത് ഒരു ജനതയുടെ പച്ചത്തുരുത്താണ് അവസാനം ശേഷിക്കുന്ന പച്ചത്തുരുത്ത്. ജനാധിപത്യപ്രക്രിയയിൽ ജനങ്ങളുടെ ആധിപത്യത്തിനു പകരം ജനപ്രതിനിധികളുടെ ആധിപത്യമുണ്ടായിരിക്കുന്ന ഇക്കാലത്ത് പങ്കാളിത്ത ജനാധിപത്യം അങ്ങേയറ്റം ഇല്ലാതായിരിക്കുന്ന ഇക്കാലത്ത് ഒരു പ്രതീക്ഷയുടെ നാമ്പായി മാറുകയാണ് നാദാപുരം ജനകീയകൂട്ടായ്മ.

കഴിഞ്ഞ അഞ്ചാറു വർഷങ്ങളായി നാദാപുരത്ത് ജനകീയ മാലിന്യ ശുചീകരണ യജ്ഞത്തിലൂടെ നാദാപുരം പ്ലാന്റ് പൂട്ടിയതോടെ കൂടി പല വിഷയങ്ങളിലായി ഇടപെടാൻ സാധിച്ചിട്ടുണ്ട്. അതിന്റെ തുടർച്ചയെന്നോണം ഉണ്ടായ നാദാപുരം ജനകീയ കൂട്ടായ്മയുടെ സാരഥിയാണ് സഫ്‌വാൻ കെ കെ സി.

അബ്ദുൾ സമദ് സമദാനിയുടെ സെക്രട്ടറി, ബഹ്റൈൻ കെഎംസിസിയുടെ സെക്രട്ടറി, നാദാപുരം പഞ്ചായത്ത് മുസ്ലിം യൂത്ത് ലീഗ് വരിക്കോളി ശാഖയുടെ സെക്രട്ടറി എന്നീ നിലകളിൽ പ്രവർത്തിച്ച ആളാണ് സഫ് വാൻ.

എൽഡിഎഫും ആംആദ്മി പാർട്ടിയും പിന്തുണയ്ക്കുന്ന ജനകീയ സ്വതന്ത്ര സ്ഥാനാർത്ഥിയാണ് സഫ് വാൻ.

ആദ്യകാലങ്ങളിൽ നാദാപുരത്തെ ചെറുതും വലുതുമായ വിഷയങ്ങളിൽ ജനകീയകൂട്ടായ്മ ഇടപെട്ടു തുടങ്ങി. മാലിന്യ പ്ലാന്റ് പൂട്ടിയതോടെ ഏറ്റവും വലിയ ഒരു മുന്നേറ്റം ഉണ്ടാക്കിയെടുക്കാൻ സാധിച്ചു.കുടിവെള്ളം, റോഡ് നിർമ്മാണം, തോടിന് സുരക്ഷാ മതിൽ ഒരുക്കൽ തുടങ്ങി നാടിന്റെ നിരവധി വികസന പ്രവർത്തനങ്ങളിൽ പങ്കാളികളാകാൻ ജനകീയ കൂട്ടായ്മയ്ക്ക് സാധിച്ചിട്ടുണ്ട്.

എതിർ സ്ഥാനാർത്ഥിയുടെ പൊതുപ്രവർത്തനങ്ങൾ പരാജയപ്പെട്ടതിന്റെ തെളിവ് സഹിതമുള്ള രേഖകൾ കാണിച്ചുകൊണ്ടുള്ള പ്രചരണവും, വികസന കാര്യത്തിൽ തങ്ങൾക്ക് എന്താണ് പറയാനുള്ളതും കാണിച്ചുകൊണ്ടാണ് പ്രചരണ പരിപാടികൾ നടന്നുകൊണ്ടിരിക്കുന്നത്.

കുടിവെള്ള ക്ഷാമം പരിഹരിക്കല്‍ , എല്ലാവര്‍ക്കും സുരക്ഷിതമായ വീട്, അഴിമതി ഇല്ലാത്ത ഭരണം, സുരക്ഷിത -അപകട രഹിത വാര്‍ഡ്‌ ,സമഗ്ര റോഡ്‌/ നടപാത സ്വപ്ന പദ്ധതി, മാലിന്യ പ്ലാന്റ് വിഷയത്തില്‍ പരിഹാരം കാണല്‍ ,വിദ്യാഭ്യാസ സ്ഥാപനങ്ങളെ മികവിന്റെ കേന്ദ്രമാക്കുക, മുവ്വഞ്ചേരി ജനകീയ പാലം പണി പൂര്‍ത്തീകരിക്കല്‍ തുടങ്ങി നിരവധി വികസന പദ്ധതികളാണ് താന്‍ വിജയിച്ചു കഴിഞ്ഞാല്‍ നടപ്പിലാക്കാന്‍ പോകുന്നതെന്ന് സഫ് വാന്‍ പറഞ്ഞു.

നാടിന്റെ ശബ്ദമാകും… വികസനം അതാണ് ലക്ഷ്യം…

Spread the love
  •  
  •  
  •  
  •  
  •  
  •  
  •  
  •  
  •  

English summary: Will be the voice of the country- Safwan KKC.

NEWS ROUND UP