നാദാപുരം താലൂക്ക് ആശുപത്രി അധികൃതരുടെ അനാസ്ഥക്കെതിരെ പ്രതിഷേധ ധര്‍ണ്ണയുമായി യൂത്ത് കോൺഗ്രസ്

By | Tuesday September 17th, 2019

SHARE NEWS

നാദാപുരം : ഗവൺമെൻറ് താലൂക്ക് ആശുപത്രി അധികൃതരുടെ അനാസ്ഥയ്ക്കെതിരെ, വിവിധ ആവശ്യങ്ങൾ ഉന്നയിച്ചുകൊണ്ട് യൂത്ത് കോൺഗ്രസ് നാദാപുരം നിയോജകമണ്ഡലം കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ ആശുപത്രിയിലേക്ക് യൂത്ത് കോൺഗ്രസ് പ്രതിഷേധ മാർച്ചും ധർണയും നടത്തി.

കെപിസിസി നിർവാഹകസമിതി അംഗം വി എം ചന്ദ്രൻ ധർണ്ണ ഉദ്ഘാടനം ചെയ്തു. നിയോജകമണ്ഡലം യൂത്ത് കോൺഗ്രസ് പ്രസിഡണ്ട് രജീഷ് വി കെ അധ്യക്ഷനായി . ഡിസിസി സെക്രട്ടറി ആവോലം രാധാകൃഷ്ണൻ ,ബ്ലോക്ക് കോൺഗ്രസ് പ്രസിഡൻറ് അഡ്വക്കറ്റ് എ സജീവൻ, യൂത്ത് കോൺഗ്രസ് പാർലമെൻറ് മണ്ഡലം സെക്രട്ടറിമാരായ കെ പി ബിജു, ഫായിസ് ചെക്യാട്, കെ എസ് യു ജില്ലാസെക്രട്ടറി അനസ് നങ്ങാണ്ടി , അശോകൻ തൂണേരി ഉമേഷ് പെരുവൻകര അഖിൽ നരിപ്പറ്റ ,ഫസൽ മാട്ടാൻ, മൊയ്ദു കോട് കണ്ടി എന്നിവർ സംസാരിച്ചു.

ആശുപത്രിയുടെ പ്രവർത്തനം നല്ല രീതിയിൽ മുന്നോട്ടു കൊണ്ടുപോകുന്നതിന് വേണ്ട നടപടികൾ സ്വീകരിച്ചതായി ആശുപത്രി സൂപ്രണ്ട് ഡോക്ടർ ജമീല യൂത്ത് കോൺഗ്രസ് നേതാക്കൾക്ക് ഉറപ്പുനൽകി.

നാദാപുരം ടൗണിൽ നിന്നും പ്രകടനമായി എത്തിയ യൂത്ത് കോൺഗ്രസ് പ്രവർത്തകരെ സൂപ്രണ്ട് ഓഫീസിനു മുന്നിൽ വെച്ച് പോലീസ് തടഞ്ഞു. തുടർന്ന് കോൺഗ്രസ് പ്രവർത്തകർ കോമ്പൗണ്ടിന് മുന്നിൽ മുദ്രാവാക്യമുയര്‍ത്തി .

English summary
ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ നാദാപുരം ന്യൂസിന്റേതല്ല . സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്