Categories
Latest

വളയത്ത് വിദ്യാർഥികൾക്കൊരു കൈത്താങ്ങുമായി യൂത്ത് കോൺഗ്രസ്‌

വളയം : വളയം മണ്ഡലം യൂത്ത് കോൺഗ്രസിന്റെ നേതൃത്വത്തിൽ നടത്തുന്ന കോവിഡ് പ്രതിരോധ പ്രവർത്തനത്തിന്റെ ഭാഗമായി വിദ്യാർത്ഥികൾക്ക് ഒരു കൈത്താങ്ങ് എന്ന പരിപാടി കെ.മുരളീധരൻ എംപി ഉദ്ഘാടനം ചെയ്തു.

പഞ്ചായത്തിന്റെ പല ഭാഗത്തും യൂത്ത് കെയർ രോഗികൾക്ക് ഭക്ഷണം, മരുന്ന് എന്നിവ വിതരണം നടത്തി. വീടുകൾ അണുവിമുക്തമാക്കി. രോഗികളെ ആശുപത്രിയിൽ എത്തിക്കാൻ കഴിഞ്ഞു.

യൂത്ത് കെയറിലെ വളണ്ടിയർമാർക്ക് യൂണിഫോം വിതരണം ചെയ്തു.

കോവിഡ് പ്രതിരോധ പ്രവർത്തനത്തിന് സ്തുത്യർഹമായ പ്രവർത്തനം കാഴ്ചവച്ച സന്തോഷ് കെ സി യും, അധ്യാപന ജീവിതത്തിൽ നിന്ന് വിരമിച്ച വളയം മണ്ഡലം കോൺഗ്രസ് പ്രസിഡണ്ട് കെ ചന്ദ്രൻ മാസ്റ്റർഎന്നിവരെ ആദരിക്കൽ ചടങ്ങും നടത്തി.

കോവിഡ് പ്രോട്ടോകോൾ പശ്ചാത്തലത്തിൽ നടത്തിയ യോഗത്തിൽ മണ്ഡലം യൂത്ത് കോൺഗ്രസ് പ്രസിഡന്റ് സുനിൽ കാവുന്തറ അധ്യക്ഷത വഹിച്ചു.

സി വി കുഞ്ഞികൃഷ്ണൻ, കെ കൃഷ്ണൻ മാസ്റ്റർ, രവീഷ് വളയം, സിബിൻ ഇ കെ, നിഖിൽ മാസ്റ്റർ, നിഷിൻ എംകെ, അഭിനവ് കെ, മൻസൂർ വി പി, അനസ് എം പി, ഹാഷിം കെ, ലാലു, മുഫ് ലിഹ്‌ എം, ഷെഫീഖ് വി പി എന്നിവർ സംസാരിച്ചു.

Spread the love
  •  
  •  
  •  
  •  
  •  
  •  
  •  
  •  
  •  

English summary: Youth Congress with a helping hand to the students in valayam

NEWS ROUND UP