Categories
Flash News

മുക്കിൽ പീടികയിൽ വെട്ടേറ്റ യൂത്ത്‌ലീഗ് പ്രവര്‍ത്തകന്‍ മരിച്ചു; ഹർത്താൽ തുടങ്ങി

നാദാപുരം: പെരിങ്ങത്തൂരിനടുത്ത് പുല്ലൂക്കര മുക്കിൽ പീടികയിൽ വെട്ടേറ്റ യൂത്ത്‌ലീഗ് പ്രവര്‍ത്തകന്‍ മന്‍സൂര്‍ (21) മരിച്ചു.

ചൊവാഴ്ച രാത്രി എട്ടോടെയാണ് മന്‍സൂറിനെയും സഹോദരന്‍ മുഹ്‌സിനയെും ഒരു സംഘം ആളുകൾ ബോംബെറിഞ്ഞതിന് ശേഷം വെട്ടിപ്പരിക്കേൽപ്പിച്ചത്.

read more : പുല്ലൂക്കരയിൽ വെട്ടേറ്റ മുസ്ലിം ലീഗ് പ്രവർത്തകൻ മരിച്ചു ; ഒരാളുടെ നില ഗുരുതരം

ഗുരുതരമായി പരിക്കേറ്റ മന്‍സൂറിനെ കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റിയിരുന്നു. കാലിന് വെട്ടേറ്റ് രക്‌തം വാർന്നാണ് മരണം. ബോംബേറില്‍ ഒരു സ്ത്രീക്കും പരിക്കുണ്ട്. അക്രമത്തിന് പിന്നില്‍ സി.പി.എം ആണെന്ന് യുഡിഎഫ് ആരോപിച്ചു.

Spread the love
  •  
  •  
  •  
  •  
  •  
  •  
  •  
  •  
  •  

English summary: Youth League activist dies after being stabbed in the nose; The hartal began

NEWS ROUND UP