Categories
Latest

പരിസ്ഥിതി ദിനത്തിൽ മണ്ഡലത്തിൽ ഉടനീളം വൃക്ഷ തൈകൾ നട്ട് യൂത്ത് ലീഗ്.

വാണിമേൽ : നാദാപുരം നിയോജക മണ്ഡലം മുസ്ലിം യൂത്ത് ലീഗ് പരിസ്ഥിതി ദിനാചരണ ക്യാംപയിന്റെ ഭാഗമായി നിയോജക മണ്ഡലത്തിൽ ഉടനീളം വൃക്ഷ തൈകൾ നട്ടും ടൗണുകൾ വൃത്തിയാക്കിയും മാതൃക തീർത്ത് യൂത്ത് ലീഗ്.

പഞ്ചായത്ത്‌ കേന്ദ്രങ്ങളിലും ശാഖ തലങ്ങളിലുമാണ് പ്രവർത്തകർ പരിസ്ഥിതി ദിനാചരണത്തിന്റെ ഭാഗമായി വ്യത്യസ്തമായ പരിപാടികൾ സംഘടിപ്പിച്ചത്.

മണ്ഡലം തല ഉദ്ഘാടനം വാണിമേൽ പുഴയോരത്ത് സി കെ സുബൈർ നിർവഹിച്ചു. പ്രസിഡന്റ്‌ എംകെ സമീർ അധ്യക്ഷത വഹിച്ചു.

ജനറൽ സെക്രട്ടറി ഇ ഹാരിസ്, ഒ മുനീർ, നൗഷാദ് കണ്ടിയിൽ, എംകെ നൗഷാദ്,ആഷിഖ് കുനിയിൽ ,കെ കെ ഷൗകത്ത്, സി കെ ജുനൈദ് ,പി ശഹ്‌മിദലി,നിഹാൽ കുറ്റിയിൽ എന്നിവർ പ്രസംഗിച്ചു.

പടം, നാദാപുരം മണ്ഡലം മുസ്ലിം യൂത്ത് ലീഗ് പരിസ്ഥിതി ദിന ക്യാമ്പയിന്റെ ഉദ്ഘാടനം വാണിമേൽ പുഴയോരത്ത് സി കെ സുബൈർ നിർവഹിക്കുന്നു.

Spread the love
  •  
  •  
  •  
  •  
  •  
  •  
  •  
  •  
  •  

English summary: Youth League planting tree saplings across the constituency on Environment Day

NEWS ROUND UP