പേരോട് : അതിജീവനത്തിന്റെ ആരവമായി യൂത്ത് വിംഗ് പേരോട് ആർട്സ് ആൻഡ് സ്പോർട്സ് ക്ലബ് സംഘടിപ്പിച്ച വോളിനൈറ്റ്’21 ആവേശകരമായി സമാപിച്ചു.
ശക്തരായ ടീമുകൾ അണിനിരന്ന പോരാട്ടത്തിൽ യൂത്ത് വിംഗ് ക്ലബ്ബിനെ പരാജയപ്പെടുത്തി ദോസ്താന പാറക്കടവ് ജേതാക്കളായി.
ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പി.ഷാഹിന ഉദ്ഘാടനം ചെയ്ത പരിപാടിയുടെ വിജയികൾക്കുള്ള ട്രോഫി എം.ഐ.എം മാനേജർ പി.ബി കുഞ്ഞമ്മദ് ഹാജി നിർവ്വഹിച്ചു. വിവിധ സെഷനുകളിലായി എം.കെ സമീർ, അനസ് ലോഫ്ട് ആൻഡ് ഒറിജിനൽസ്, ഫവാസ് സിസ്കോ മൊബൈൽ, എൻ.കെ ഉസ്മാൻ ഹാജി, സി ഹമീദ് മാസ്റ്റർ, വി.കെ നാസർ, നൗഷാദ് കെ.എം, തുടങ്ങിയ പ്രമുഖർ സംബന്ധിച്ചു. ക്ലബ് പ്രസിഡന്റ് മുഹമ്മദ് പേരോട്, സെക്രട്ടറി കെ.പി റിയാസ്, മറ്റ് ഭാരവാഹികളായ അബ്ദുറഹിമാൻ, റിയാസ് ടി.വി, ജാഫർ എൻ.വി, ഹാറൂൻ എ.കെ, ആസിഫ് എ.കെ, മുഫ്നാസ് പനംബിരിയേരി, അജ്നാസ് എ.കെ, സഫീർ പാലോടുന്നതിൽ, യു.മുഹമ്മദലി തുടങ്ങിയവർ നേതൃത്വം നൽകി.