News Section: അരൂർ

ആര്‍ദ്രം പദ്ധതി ; അരൂര്‍ പി.എച്ച്.സി യില്‍ ഇനി മുതല്‍ പുതിയ സേവനം

June 21st, 2019

  നാദാപുരം:  പുറമേരി ഗ്രാമപഞ്ചായത്ത് കേരള സർക്കാറിന്റെ അർദ്രം പദ്ധതിയിൽ ഉൾപ്പെടുത്തി അരൂര്‍ പി.എച്ച്.സി യില്‍ പുതുതായി ഒരു ഡോക്ടറെയും സ്റ്റാഫ് നഴ്സിനെയും നിയമിച്ചു. ഇന്നു മുതൽ രാവിടെ 9 മണി മുതൽ വൈകു: 6 വരെ ഇവരുടെ സേവനം ലഭ്യമായി തുടങ്ങി.   https://youtu.be/490KEYcRrQs

Read More »
[related_posts_by_tax taxonomies="post_tag" posts_per_page="2" title="Also Read"]

ബാബുവിന്‍റെ വീട്ടില്‍ ശബ്ദമഴ;ചായ കഴിച്ചു പോകാമെന്ന് അക്ഷര സ്ഫുടതയോടെ ബാബു

June 1st, 2019

നാദാപുരം: നാല്‍പ്പത് വര്‍ഷത്തിനിപ്പുറം ബാബുവിന്‍റെ വീട്ടില്‍ ശബ്ദമഴ പെയ്യുന്നു . നാല് പതിറ്റാണ്ടു നീളുന്ന മൗനത്തിനൊടുവിൽ അരൂരിലെ തോലേരി ബാബു (52) സംസാരിച്ചുവെന്ന വാര്‍ത്തയറിഞ്ഞ്  ഈ വീട്ടില്‍ ഇപ്പോള്‍ സന്ദര്‍ശക പ്രവാഹം . ബാബുവിന്റെ ചിത്രവും സെല്‍ഫിയും  എടുത്ത് സോഷ്യൽ മീഡിയയിൽ പോസ്റ്റ് ചെയ്യാനുളള തിരക്കും ഒരുഭാഗത്ത് . മറുഭാഗത്ത് ബാബുവിനോട് വിശേഷങ്ങൾ ചോദിച്ചറിയുന്ന തിരക്കിലാണ് നാട്ടുകാർ. ചോദ്യങ്ങൾക്ക് എല്ലാം കൃത്യമായി ഉത്തരവും ബാബുനൽകുന്നുണ്ട്.വിവരമറിഞ്ഞെത്തിയവരോട് ‘ചായ കഴിച്ചു പോകാ’മെന്ന് അക്ഷര സ്ഫുടതയോടെയാണ് ബ...

Read More »
[related_posts_by_tax taxonomies="post_tag" posts_per_page="2" title="Also Read"]

പയ്യോളി വാഹനാപകടം; പരിക്കേറ്റ അരൂര്‍ സ്വദേശിയായ വിദ്യാര്‍ത്ഥി മരിച്ചു

May 21st, 2019

നാദാപുരം: പയ്യോളി ദേശീയ പാതയില്‍ സിലിണ്ടര്‍ ലോറി ബൈക്കിലിടിച്ച് ഗുരുതരമായി പരിക്കേറ്റ അരൂര്‍ സ്വദേശി മരിച്ചു. കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ ഗുരുതരാവസ്ഥയില്‍ പ്രവേശിപ്പിച്ച അര്‍ജുനാണ് മരിച്ചത്. അര്‍ജുനോടൊപ്പം ബൈക്കില്‍ സഞ്ചരിച്ച സുശാന്തം ഗുരുതരാവസ്ഥയിലാണ്.ചൊവ്വാഴ്ച പകല്‍ 1: 45 നാണ് അപകടം.അരൂര്‍ കല്ലുംപുറത്തെ തയ്യുള്ളപറമ്പത്ത് അര്‍ജുന്‍(21)ആണ് മരിച്ചത്. പേരാമ്പ്ര ഐടിഐ ലെ വിദ്യാർത്ഥിയാണ് .കോഴിക്കോട് വെസ്റ്റ്ഹിൽ പോളിയിൽനിന്നും പരീക്ഷ കഴിഞ്ഞ് തിരിച്ച് വരികയെ പയ്യോളിൽ വച്ചാണ് അപകടം. ഡിവൈഎഫ്ഐ മലമൽതാഴ യൂനിറ്റ് ...

Read More »
[related_posts_by_tax taxonomies="post_tag" posts_per_page="2" title="Also Read"]

പയ്യോളിയില്‍ വാഹനാപകടം; നാദാപുരം സ്വദേശികള്‍ക്ക് ഗുരുതര പരിക്ക്

May 21st, 2019

  നാദാപുരം: പയ്യോളി ദേശീയപതായില്‍ വാഹനപകടം  നാദാപുരം സ്വദേശികളായ  രണ്ട് വിദ്യാര്‍ത്ഥികള്‍ക്ക് ഗുരുതര പരിക്ക്. നാദാപുരം ചേലക്കാട് സ്വദേശിയായ സുശാന്തിനും അരൂര്‍ സ്വദേശി അര്‍ജുനുമാണ് പരിക്കേറ്റത്. ഇന്ന് ഉച്ചക്ക് 1.45 ഓടെയാണ് അപകടമുണ്ടായത്.ബൈക്കും എല്‍പിജി സിലിണ്ടര്‍ ലോറിയും തമ്മിലാണ് കൂട്ടിയിടിച്ചത്. ഇരുവരേയും കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

Read More »
[related_posts_by_tax taxonomies="post_tag" posts_per_page="2" title="Also Read"]

അരൂര്‍ ബോംബേറിന് പിന്നിലാര് ? പോലീസിനെതിരെ മുസ്‌ലിംലീഗും ബി.ജെ.പിയും

May 7th, 2019

നാദാപുരം : നാടിനെ നടുക്കി അരൂര്‍ ബോംബേറിന് പിന്നിലാര് ? പോലീസിനെതിരെ മുസ്‌ലിംലീഗും ബി.ജെ.പിയും രംഗത്ത് . അരൂരിൽ നടന്ന ബോംബേറിനെക്കുറിച്ച് സമഗ്രാന്വേഷണം നടത്തി പ്രതികളെ നിയമത്തിന് മുന്നിൽ കൊണ്ടുവരണമെന്ന് മുസ്‌ലിംലീഗ് ആവശ്യപ്പെട്ടു. അടുത്ത കാലത്തായി അരൂരിൽ സ്ഫോടനം നടക്കുകയും ആയുധങ്ങളും ബോംബുകളും കണ്ടെടുക്കുകയും ചെയ്തിരുന്നു. പ്രതികളെ പിടികൂടാത്തതാണ് ഇത്തരം സംഭവങ്ങൾ ആവർത്തിക്കാൻ കാരണമെന്ന് മുസ്‌ലിംലീഗ് നിയോജകമണ്ഡലം ജനറൽ സെക്രട്ടറി കെ.ടി. അബ്ദുറഹിമാനും വൈസ് പ്രസിഡന്റ് വി.പി. കുഞ്ഞമ്മദും ആരോപിച്ചു.പോലീസ് അന്വഷണം ശ...

Read More »
[related_posts_by_tax taxonomies="post_tag" posts_per_page="2" title="Also Read"]

അരൂരിലെ ബോംബേറ്; സമഗ്രാന്വേഷണം വേണമെന്ന് നേതാക്കൾ

May 6th, 2019

നാദാപുരം : അരൂരിലെ ബോംബേറില്‍ സമഗ്രാന്വേഷണം വേണമെന്ന് നേതാക്കൾ ആവശ്യപ്പെട്ടു. അരൂർ നടേമ്മൽ - മലയാടപ്പൊയിൽ റോഡിൽ തൈക്കണ്ടി മുക്കിലാണ് ഞായറാഴ്ച അര്‍ധരാത്രി ബോംബുകൾ പൊട്ടിയത്. രണ്ട് പൈപ്പ് ബോംബുകൾ ഉഗ്രശബ്ദത്തോടെയാണ് പൊട്ടിത്തെറിച്ചത്. പാലോള്ളപറമ്പത്ത് കുമാരൻ, കാരക്കണ്ടി അജിത് പ്രസാദ് എന്നിവരുടേതുൾപ്പെടെ പരിസരത്തെ ചില വീടുകളിലേക്ക് ബോംബിന്റെ അവശിഷ്ടങ്ങൾ പതിച്ചു. കുമാരന്റെ വീടിന്റെമതിലിന് കേടുപാടുണ്ട്. റോഡിലും ബോംബ് പതിച്ചസ്ഥലം വ്യക്തമായി കാണാനുണ്ട്. ഏറെ ദൂരം സ്ഫോടനശബ്ദം കേട്ടതായി നാട്ടുകാർപറഞ്ഞു. നാദാപുരത്തുനിന്ന...

Read More »
[related_posts_by_tax taxonomies="post_tag" posts_per_page="2" title="Also Read"]

പുഷ്പ്പരാജനും കുടുംബത്തിനും ഇനിസുരക്ഷിതമായി   അന്തിയുറങ്ങാം; താക്കോല്‍ കൈമാറി

March 7th, 2019

    നാദാപുരം :സി പി എം ന്‍റെ സ്നേഹ വീട് താക്കോല്‍ ദാനം ഇന്നലെ  പുഷ്പ്പരാജനും കുടുംബത്തിനും ഇനിസുരക്ഷിതമായി   അന്തിയുറങ്ങാം . സി പിഎം  കല്ലാച്ചിലോക്കല്‍ കമ്മിറ്റിയുടെ  നേതൃത്വത്തില്‍ ആണ് പുഷപ്പ രാജന് വീട് നിര്‍മ്മിച്ച്‌ നല്‍കിയത് . എല്ലാ ലോക്കല്‍ കമ്മിറ്റികളുടെയും നേത്രുത്വത്തില്‍ വീട് നിര്‍മ്മിച്ച്‌ നല്‍കുമെന്ന സിപിഎം സംസ്ഥാന സമ്മേളനത്തിന്റെ തീരുമാനത്തിന്‍റെ ഭാഗമാണ് വീട് നിര്‍മ്മാണം . ഇന്നലെ  വൈകുന്നേരംതെരുവന്‍ പറമ്പില്‍  വെച്ച് നടന്ന  ചടങ്ങില്‍ സിപിഎം ജില്ലാ സെക്രട്ടറി അംഗംവീടിന്റെ താക്കോ...

Read More »
[related_posts_by_tax taxonomies="post_tag" posts_per_page="2" title="Also Read"]

റേഷൻ കടകൾക്ക് ഇനി ഒരേ നിറം

March 7th, 2019

നാദാപുരം : സംസ്ഥാനത്തെ റേഷൻ കടകൾ മോടി കൂട്ടി ഒരേ നിറത്തിലാക്കാനുള്ള തയ്യാറെടുപ്പിലാണ് അധികൃതർ .ഭക്ഷ്യ സുരക്ഷാ നിയമത്തിന്റെ ഭാഗമായാണ് റേഷൻ കടകൾ ഒരേ നിറം കൈവരിക്കുന്നത്. റേഷൻ കടകൾ പ്രവർത്തിക്കുന്ന കെട്ടിടത്തിന്റെ ഷട്ടറുകളിലോ, നിരപ്പലകയിലോ വെള്ളപെയിന്റടിച്ച് അതിൽ ചുവപ്പ്, മഞ്ഞ ബോർഡറുകൾ നൽകി എഴുതുകയും, ഒരു വശത്ത് ചുവപ്പ് - മഞ്ഞ വൃത്താകൃതിയിൽ പെയിന്റടിച്ച് കറുപ്പും വെളളയും കൊണ്ട് കേരള സംസ്ഥാന പൊതുവിതരണ കേന്ദ്രം എന്ന് എഴുതുകയും, മറ്റേ വശത്ത് ഭക്ഷ്യ സുരക്ഷാ നിയമത്തിന്റെ ചിഹ്നം ആലേഖനം ചെയ്യുകയും വേണം. കട മുഴുവൻ പെയിൻ...

Read More »
[related_posts_by_tax taxonomies="post_tag" posts_per_page="2" title="Also Read"]

അരൂര്‍ യു പി സ്കൂളില്‍ പOനോത്സവം സംഘടിപ്പിച്ചു

February 19th, 2019

നാദാപുരം : അരൂര് യു.പി സ്കൂളിന്റെ പOനോത്സവം ഹെഡ്മിസ്ട്രസ് ശ്രീമതി. കെ പത്മിനി ടീച്ചറുടെ അധ്യക്ഷതയിൽ പുറമേരി ഗ്രാമപഞ്ചായത്ത് അംഗം ശ്രീമതി പി.ശ്രീലത ഉദ്ഘാടനം ചെയ്തു. എം.പി .ടി .എ ചെയർപേഴ്സൺ സുജിന പി.സി പൂർവ വിദ്യാർത്ഥി സമിതി ചെയർമാൻ ശ്രീ.ടി.പി കുട്ടിശങ്കരൻ സ്കൂൾ ലീഡർ ആശിഷ് മാനേജർ എൽ .ആർ സജി ലാൽ എന്നിവർ സംസാരിച്ചു. നന്ദി എം.ജി കൃഷ്ണദാസ് പറഞ്ഞു. കുട്ടികളുടെ പാO ഭാഗവുമായി ബന്ധപ്പെടുത്തി വിവിധ കലാപരിപാടികൾ അവതരിപ്പിച്ചു.കുട്ടികൾ ക്ലാസ് റൂമുകളിൽ നിർമിച്ച വിവിധ ഉൽപന്നങ്ങളുടെ പ്രദർശനവും ഉണ്ടായിരുന്നു.

Read More »
[related_posts_by_tax taxonomies="post_tag" posts_per_page="2" title="Also Read"]

ആ ബംബര്‍ സമ്മാനം ആര്‍ക്കായിരിക്കും കല്ലാച്ചി ഗോള്‍ഡ്‌  പാലസില്‍ ഇന്ന് വൈകീട്ട് നറുക്കെടുപ്പ്

February 11th, 2019

നാദാപുരം : നാടിന്‍റെ മനസ്സറിഞ്ഞ കല്ലാച്ചി ഗോള്‍ഡ്‌ പാലസ് ഒരുക്കിയ ബംബര്‍ സമ്മാനത്തിന്റെ നറുക്കെടുപ്പ് തിങ്കളാഴ്ച നടക്കും .   വൈകീട്ട് മൂന്നിനാണ് ഷോറൂമില്‍ പുത്തന്‍ സ്കൂട്ടറിന്റെ ഭാഗ്യ ശാലിയെ                          തിരഞ്ഞെടുക്കുക . മാറി മറിഞ്ഞു മാറ്റത്തോടൊപ്പം എന്നും നില കൊള്ളുന്ന ഗോള്‍ഡ്‌ പലസ്സിന്റെ മൂനാമത്തെ ഷോറൂമാണ് കല്ലാച്ചിയില്‍ പ്രവര്‍ത്തിക്കുന്നത് . ഇരിട്ടി ,പാനൂര്‍ ബ്രാഞ്ചുകള്‍ ഉടന്‍ പ്രവര്‍ത്തനം ആരംഭിക്കും .ഗ്രാമ പഞ്ചായത്ത് പ്രസിടെന്റ്റ് സഫീറ മൂന്നാം കുനി യായിരിക്കും നറുക്കെടുപ്പ് കര്‍മ്മം നിര്‍...

Read More »
[related_posts_by_tax taxonomies="post_tag" posts_per_page="2" title="Also Read"]