News Section: എടച്ചേരി

വിഷ്ണുമംഗലം ബണ്ടില്‍ നീരൊഴുക്ക് നിലച്ചു; കുടിവെള്ളവിതരണം പൂര്‍ണമായി മുടങ്ങി

April 20th, 2019

നാദാുരം: വിഷ്ണുമംഗലം ബണ്ടിന് സമീപത്ത് നീരൊഴുക്ക് നിലച്ചതോടെ നിരവധി കുടുംബങ്ങള്‍ക്ക് കുടിവെള്ളം മുട്ടി.പമ്പിങ് സാധ്യമാകാത്തതിനെ തുടര്‍ന്നാണ് കുടിവെള്ളവിതരണം പൂര്‍ണ്ണമായും നിര്‍ത്തിവെക്കാന്‍ അധികൃതര്‍ തീരുമാനിച്ചത്. ഒഞ്ചിയം,ചോറോട്,ഏറാമല,അഴിയൂര്‍,വില്യാപ്പള്ളി,എടച്ചേരി,പുറമേരി തുടങ്ങി ഏഴ് പഞ്ചായത്തുകളിലും,വടകര ബീച്ച് മേഖലകളിലുമാണ് കുടിവെള്ള വിതരണം പൂര്‍ണമായും മുടങ്ങിയത്. വേനല്‍ മഴ ലഭിക്കാത്തതിനാല്‍ അടുത്തൊന്നും വിഷ്ണുമംഗലം ബണ്ടില്‍ നിന്ന് കുടിവെള്ളം വിതരണം ചെയ്യാന്‍ സാധിക്കുക്കയില്ല.     ...

Read More »

വിലങ്ങാട് മലയോരത്ത് ഉള്‍പ്പെടെ നാടിന് കുളിരായി വേനല്‍ മഴ

April 17th, 2019

  നാദാപുരം :വിലങ്ങാട് മലയോരത്ത് ഉള്‍പ്പെടെ നാടിന് കുളിരായി നാദാപുരത്ത് വേനല്‍ മഴ പെയ്തു . കൊടുംചൂടില്‍ വലയുന്ന കേരളത്തിന് ആശ്വാസമായി സംസ്ഥാനത്ത് പലയിടത്തും വേനല്‍മഴയെത്തി. ഇന്നലെ രാത്രി മുതൽ ഇന്ന് വൈകിട്ട്  വരെ സംസ്ഥാനത്തെ ഒട്ടുമിക്ക ജില്ലകളിലും മഴ കിട്ടി. തെക്കൻ ജില്ലകളിൽ ഇന്നും നാളെയും ശക്തമായ മഴ തുടരും എന്ന് കാലാവസ്ഥാ നിരീക്ഷണകേന്ദ്രം അറിയിച്ചിട്ടുണ്ട്. ഇവയ്ക്ക് പുറമേ മലബാറിലും നാളെ വേനൽ മഴ പ്രതീക്ഷിക്കാം. തെക്കൻ ജില്ലകളിലും തിരുവനന്തപുരത്തും കോട്ടയത്തും ശക്തമായ മഴയാണ് ഇന്ന് ലഭിച്ചത്. തലസ്ഥാനത്...

Read More »

കുടിവെളളക്ഷാമം : പരാതികള്‍ 1077 ടോള്‍ഫ്രീ നമ്പറില്‍  അറിയിക്കാം 

April 16th, 2019

നാദാപുരം: വരള്‍ച്ച പ്രതിരോധ പ്രവര്‍ത്തനത്തിന്റെ ഭാഗമായി ജില്ലയില്‍ കുടിവെളളക്ഷാമം രൂക്ഷമായ പ്രദേശങ്ങളില്‍ കുടിവെളള വിതരണം നടത്തി വരികയാണ്. കുടിവെളളം വിതരണം ചെയ്യുന്നതിന്റെ വിവരങ്ങള്‍ ഗൂഗിള്‍ ഡോക്യൂമെന്റില്‍ സ്പ്രെഡ് ഷീറ്റില്‍ തയ്യാറാക്കിയിട്ടുണ്ട്. പൊതുജനങ്ങള്‍ക്ക് ഇതു സംബന്ധിച്ച വിവരങ്ങള്‍ അറിയുന്നതിനായി ജില്ലയുടെ ഔദ്യോഗിക വെബ്സൈറ്റായ http://kozhikode.nic.in ല്‍ സന്ദര്‍ശിക്കാവുന്നതാണ്. കുടിവെളളക്ഷാമം സംബന്ധിച്ച ജനങ്ങളുടെ പരാതികള്‍ ജില്ലാ ദുരന്ത നിവാരണ അതോറിറ്റിയില്‍ സജ്ജമാക്കിയ 1077 എന്ന ടോള്‍ഫ്രീ നമ്പറ...

Read More »

വേനല്‍ ചുട്ടുപൊള്ളുന്നു;വാണിമ്മേലില്‍ ഒരു യുവാവിനുകൂടി സൂര്യാഘാതമേറ്റു

March 29th, 2019

   നാദാപുരം; വേനല്‍ ചൂട് കനത്തതോടെ ജില്ലയില്‍ വിവിധ സ്ഥലങ്ങളില്‍ സൂര്യാഘാതം റിപ്പോര്‍ട്ട്‌ ചെയ്തു.  വാണിമ്മേലില്‍  ഒരു യുവാവിനുകൂടി സൂര്യാഘാതമേറ്റു.ഭൂമിവാതുക്കൽ മാങ്കാവിൽ ഗണേശനാണ് ഇന്നലെ സൂര്യാഘാതമേറ്റത്.തലയിലും കാലിലും സാരമായി പൊള്ളലേറ്റതിനെ തുടർന്ന് നാദാപുരം ഗവൺമെന്റ് ഹോസ്പിറ്റലിൽ ചികിത്സ തേടി. വാണിമേലില്‍കഴിഞ്ഞ ദിവസം  സുര്യാഘതമേറ്റതിനെ തുടര്‍ന്ന് ഒരു യുവാവിനെ നാദാപുരം ഗവണ്മെന്‍റ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു . ജില്ലയില്‍ സൂര്യാഘാതം റിപ്പോര്‍ട്ട്‌ ചെയ്തതിന്‍റെ അടിസ്ഥാനത്തില്‍ ആരോഗ്യ വക...

Read More »

കുറുവന്തേരിയില്‍ നിരോധിത പുകയില ഉത്പന്നങ്ങള്‍ പിടികൂടി; ചെക്യാട് സ്വദേശി അറസ്റ്റില്‍

March 29th, 2019

പാറക്കടവ്: കുറുവന്തേരി കടയില്‍ വില്‍പ്പനയ്ക്കായി സൂക്ഷിച്ച നൂറ് പായ്ക്കറ്റ് നിരോധിത ഉല്‍പ്പന്നങ്ങള്‍ പിടികൂടി. നാദാപുരം എക്‌സൈസ് നടത്തിയ പരിശോധനയിലാണ് ഉല്‍പ്പന്നങ്ങള്‍ പിടികൂടിയത്. കടയുടമ ചെക്യാട് സ്വദേശി കോരമ്മത്ത് സജിത്തി(34)നെ അറസ്റ്റ് ചെയ്തു.ബെംഗളൂരുവില്‍ നിന്ന് കുറഞ്ഞ വിലയ്ക്ക വാങ്ങി നാട്ടില്‍ ഇരട്ടി വിലയ്ക്ക് വില്‍ക്കലാണ് പതിവെന്ന് എക്‌സൈസ് ഉദ്യോഗസ്ഥര്‍ പറഞ്ഞു. എക്‌സൈസ് ഇന്‍സ്‌പെക്ടര്‍ സി.സുരേന്ദ്രന്‍,ഷാജി,ബബിത,വിജേഷ് എന്നിവരടങ്ങിയ എക്‌സൈസ് സംഘമാണ് റെയ്ഡില്‍ പങ്കെടുത്തത്. https://youtu.be/SZy...

Read More »

ലീഡറുടെ മകനെ കണ്ടപ്പോള്‍ തെരഞ്ഞെടുപ്പ് ഓര്‍മകള്‍ പങ്കുവെച്ച് പാണാറത്ത്

March 26th, 2019

നാദാപുരം: ലീഡര്‍ കെ. കരുണാകരന്റെ ഓര്‍മകള്‍ മകന്‍ കെ മുരളീധരുനുമായി പങ്കുവെച്ച് മുന്‍ എം.എല്‍.എയും മുസ്ലീം ലീഗ് പഴയകാല നേതാവുമായ പാണാറത്ത് കുഞ്ഞുമുഹമ്മദ്. വീട്ടില്‍ വിശ്രമ ജീവിതം നയിക്കുന്ന പാണാറത്തിനെ കാണാന്‍ വീട്ടില്‍ എത്തിയതായിരുന്നു സ്ഥാനാര്‍ത്ഥി. കോളജില്‍ പ്രീഡിഗ്രക്ക് പഠിക്കുന്ന കാലത്തായിരുന്നു പാണാറത്തിനെ ആദ്യമായി കണ്ടതെന്ന് മുരളീധരന്‍ പറഞ്ഞു. തെരഞ്ഞെടുപ്പില്‍ കെ.കരുണാകരന്‍ നല്‍കിയ സഹായത്തെയും പിന്തുണയെയും കുറിച്ച് പറഞ്ഞ പാണാറത്ത് പകല്‍ 11നും മൂന്നിനും ഇടയില്‍ പ്രചാരണം പാടില്ലെന്ന ഉപദേശവും നല്‍കിയാണ് മു...

Read More »

വർഗ്ഗീയ ഫാസിസ്റ്റുകളെ പ്രതിരോധിക്കാൻ ഇടത് പക്ഷത്തിന്റെ വിജയം അനിവാര്യം -ബിനോയ് വിശ്വം എം പി

March 17th, 2019

നാദാപുരം: വർഗ്ഗീയവാദികളെയും സംഘപരിവാർ ഫാസിസത്തെയും പ്രതിരോധിക്കാൻ ഇടതുപക്ഷത്തിന്റെ വിജയം അനിവാര്യമാണെന്ന് എൽ.ഡി.എഫ് എടച്ചേരി മേഖലാ കൺവെൻഷൻ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം . രാജ്യത്തിന്റെ ഭരണഘടനയും മതേതര മൂല്യങ്ങളും അപകടപ്പെടുത്തുന്ന, മതത്തെ ദുരുപയോഗം ചെയ്ത് രാജ്യത്ത് കലാപമുണ്ടാക്കി അധികാരം നിലനിർത്താൻ ശ്രമിക്കുന്ന, സൈനിക നടപടിയെ പോലും രാഷ്ട്രീയ ലാഭത്തിന് വേണ്ടി ഉപയോഗിക്കുന്ന ഫാസിസ്റ്റ് ഭരണത്തിൽ നിന്നും രാജ്യത്തെ മോചിപ്പിക്കുന്നതിന് ഇടതുപക്ഷത്തിന്റെ കരങ്ങൾക്ക് ശക്തി പകരണമെന്നും വടകരയിൽ പി.ജയര...

Read More »

എടച്ചേരി അക്കരോൽ താഴക്കുനി ചാത്തു നിര്യാതനായി

March 15th, 2019

നാദാപുരം:  എടച്ചേരിയിലെ ജ്വാല വായനശാലക്ക് സമീപമുള്ള അക്കരോൽ താഴക്കുനി ചാത്തു ( 80) നിര്യാതനായി.ഭാര്യ കമല. മക്കൾ ഗീത, സന്തോഷ്, സജിത, സജിത്ത്. മരുമക്കൾ സതീശൻ ,വിജി ന, ബാബുരാജ് കല്ലേരി. സഹോദരങ്ങൾകണ്ണൻ, കൃഷ്ണൻ, നാരായണി, ജാനു, പരേതനായ കുമാരൻ.

Read More »

എടച്ചേരിയില്‍ ഹോട്ടല്‍ മാലിന്യം തുറന്നു വിടുന്നു; സമീപവാസികള്‍ ദുരിതത്തില്‍

March 13th, 2019

  നാദാപുരം: എടച്ചേരി പുതിയങ്ങാടിയില്‍ ഹോട്ടലില്‍ നിന്നനുള്ള മലിനജലം ഒഴുക്കിവിടുന്നതായി പരാതി.എടച്ചേരി വി.ജി സമീപത്തെ ഹോട്ടലില്‍ നിന്നാണ് അഴുക്കുവെള്ളം സമീപത്തെ വീടിന് സമീപത്ത് ഒഴുക്കിവിടുന്നത്. ഭക്ഷണാവശിഷ്ടങ്ങള്‍ ഉള്‍പ്പെടെ ദുര്‍ഗന്ധം ഉയര്‍ത്തുന്ന വെള്ളം ആരോഗ്യ പ്രശ്‌നം സൃഷ്ടിക്കുന്നതായി ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ക്കും പൊലീസിനും നല്‍കിയ പരാതിയില്‍ പറയുന്നു.അരയാക്കൂര്‍ താഴെക്കുനിയില്‍ സുമയ അസീസ് ആണ് പരാതിപ്പെട്ടത്. ഹോട്ടലില്‍ മാലിന്യം സംസ്‌ക്കരിക്കാന്‍ ഇവിടെ സൗകര്യം ഒരുക്കിയിട്ടില്ല.മാലിന്യം അലക്...

Read More »

പൊള്ളുന്ന വെയിലിലും തളരാതെ …നാട്ടുകാരും തൊഴിലുറപ്പ് തൊഴിലാളികളും ചേര്‍ന്ന് പാറക്കുളം നവീകരിച്ചു

March 13th, 2019

  എടച്ചേരി: പൊള്ളുന്ന വെയിലിലും തളരാതെ അവര്‍ ഒരുമിച്ചു.....വരള്‍ച്ചയെ പ്രതിരോധിക്കാനായി.പഞ്ചായത്ത് പന്ത്രണ്ടാം വാർഡിലെ തൊഴിലുറപ്പ് തൊഴിലാളികൾ കണ്ണുക്കുത്തി പാറക്കുളം നവീകരിക്കുന്നു. തൊലാളികളും നാട്ടുകാരും ചേർന്ന്  പാറക്കുളത്തിലെ ചെളിനീക്കം ചെയ്തു.പ്രവൃത്തി ഉദ്ഘാടനം വികസന സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ നിർവഹിച്ചു.പി.രാമചന്ദ്രൻ ,വി.പി.വിജയൻ സംസാരിച്ചു. പച്ചക്കറി കൃഷിക്ക് നിലം ഒരുക്കി. ജലസ്രോതസ്സംരക്ഷിച്ചു.വികസന സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ ഇ.ഗംഗാധരൻ ഉദ്ഘാടനം നിർവഹിച്ചു. https://youtu.b...

Read More »