News Section: കക്കട്ട്
അക്ബർ കക്കട്ടിൽ ചെറുകഥാ പുരസ്ക്കാരം എം.എൽ. ജൂലിയക്ക്
നാദാപുരം: അക്ബർ കക്കട്ടിൽ ചെറുകഥാ പുരസ്ക്കാരം വട്ടോളി നാഷണൽ ഹയർ സെക്കഡറി സ്കൂൾ വിദ്യാർത്ഥിനി എം.എൽ. ജൂലിയക്ക്. സ്കൂളിലെ അക്ബർ കക്കട്ടിൽ അനുസ്മരണ സമിതിയാണ് കോഴിക്കോട് ജില്ലയിലെ ഹൈസ്കൂള്‍ വിദ്യര്‍ത്ഥികള്‍ക്കായി ചെറുകഥാ മത്സരം സംഘടിപ്പിച്ചത്. ക്യാഷ് അവാര്‍ഡും പ്രശസ്തി പത്രവും അടങ്ങുന്നതാണ് പുരസ്ക്കാരം. വെള്ളിയാഴ്ച സ്കൂളില്‍ അനുസ്മരണ സമ്മേളനത്തിൽ ശിഹാബുദീന് പോയിതുംകടവ് പുരസ്ക്കാരം വിതരണം ചെയ്യും
Read More »അക്ബർ കക്കട്ടിൽ അനുസ്മരണം 17ന്
നാദാപുരം :അക്ബർ കക്കട്ടിൽ ട്രസ്റ്റും,കേരള സാഹിത്യ അക്കാദമിയും സംയുക്തമായി സംഘടിപ്പിക്കുന്ന അക്ബർ കക്കട്ടിൽ അനുസ്മരണം 17ന് കാലത്ത് പത്തു മണി മുതൽ വടകര ടൗൺ ഹാളിൽ നടക്കും.അനുസ്മരണത്തിന്റെ ഭാഗമായി സെമിനാർ,സുഹൃത്സംഗമം,പുരസ്കാര സമർപ്പണം എന്നിവ നടക്കും. കാലത്ത് പത്തു മണിക്ക്"കഥയുടെ വർത്തമാനം"എന്ന വിഷയത്തിൽ നടക്കുന്ന സെമിനാർ വി.ആർ. സുധീഷും,"സർഗ്ഗാത്മകത,സമൂഹം"എന്ന വിഷയത്തിൽ എൻ.പ്രഭാകരനും പ്രഭാഷണം നടത്തും.ഉച്ചക്ക് രണ്ടു മണിക്ക് നടക്കുന്ന സുഹൃത് സംഗമം ഡോ:ഖദീജ മുംതാസ് ഉൽഘാടനം ചെയ്യും. ഈ വ...
Read More »സ്വര്‍ണ്ണ വില റെക്കോര്‍ഡിലേക്ക്
സ്വര്‍ണ്ണവില റെക്കോര്‍ഡ് തകര്‍ക്കുമോ?. കഴിഞ്ഞ ഒരാഴ്ചയായി എല്ലാവരും ആകാംക്ഷയോടെ ഉറ്റുനോക്കുന്നത് ഇതാണ്. സ്വര്‍ണ്ണവില ഇന്ന് ഗ്രാമിന് 3,025 രൂപയാണ്. പവന് 24,200 രൂപയും. സംസ്ഥാനത്തെ സ്വര്‍ണ്ണ വില റെക്കോര്‍ഡ് മറികടക്കാന്‍ ഇനി വെറും അഞ്ച് രൂപ കൂടി മാത്രം മതിയാകും. സ്വര്‍ണ്ണത്തിന് ഗ്രാമിന് 3,030 ല്‍ എത്തിയാല്‍ 2012 നവംബര്‍ 27 ലെ റെക്കോര്‍ഡ് പഴങ്കഥയാകും. ആഭ്യന്തര വിപണിയിലെ ആവശ്യകതയിലുണ്ടായ വര്‍ദ്ധനവാണ് ഇപ്പോള്‍ വില ഉയരാനുണ്ടായ പ്രധാന കാരണമെന്നാണ് ഈ മേഖലയിലെ വിദഗ്ദ്ധരുടെ നിഗമനം. ആഭ്യന്തര വിപണിയിലെ വില ഉയരുമ്പോഴും അന്ത...
Read More »ചെറുപയറിന്റെ ആരോഗ്യ ഗുണങ്ങള്‍
കാലോറി കുറവും പോഷകങ്ങള്‍ കൂടുതലും ആകയാല്‍ ഭാരം കൂടുമോ എന്ന പേടി കൂടാതെ തന്നെ മുളപ്പിച്ച പയര്‍ കഴിക്കാവുന്നതാണ്. കൂടാതെ ഇവയില്‍ നാരുകള്‍ ധാരാളം ഉണ്ട്. ഇത് വിശപ്പിന്റെ ഹോര്‍മോണിന്റെ ഉല്‍പ്പാദനം തടയുന്നു. അതുകൊണ്ടുതന്നെ ഭക്ഷണത്തിൽ അളവ് കുറയ്ക്കാനാകും. മുളപ്പിച്ച പയറില്‍ എന്‍സൈമുകള്‍ ധാരാളമുണ്ട്. ഇത് ദഹന പ്രവര്‍ത്തനങ്ങള്‍ വര്‍ധിപ്പിക്കാന്‍ സഹായിക്കും. അകാല വാര്‍ധക്യം തടയുന്ന നിരവധി ആന്റി ഓക്സിഡന്റുകള്‍ മുളപ്പിച്ച പയറില്‍ ഉണ്ട്. വാര്‍ധക്യത്തിന് കാരണമാകുന്ന ഡി.എന്‍.എകളുടെ നാശം തടയാന്‍ മുളപ്പിച്ച പയറിനു സാധിക്കുന്നു...
Read More »പാനൂർ കൊളവല്ലൂരിൽ വൻ ബോംബ് വേട്ട; കണ്ടെത്തിയത് 13 നാടൻ ബോംബുകൾ
പാനൂര്‍ : പാനൂരിനടുത്ത് കൊളവല്ലൂരിൽ വൻ ബോംബ് വേട്ട. 13 നാടൻ ബോംബുകളാണ് പിടികൂടിയത്. കൊളവല്ലൂർ എസ്.ഐ ബി. രാജഗോപാലും സംഘവും നടത്തിയ റെയ്ഡിലാണ് ചേരിക്കൽ ക്വാറി ഭാഗത്തു നിന്നും ബോംബുകൾ കണ്ടെത്തിയത്. ഉഗ്രസ്ഫോടനശേഷിയുള്ള ബോംബുകൾ അടുത്തിടെ നിർമ്മിച്ചതാണെന്നാണ് സൂചന. കൊളവല്ലൂരിൽ ഹർത്താൽ ദിനത്തിൽ പൊലീസ് ജീപ്പ് തകർത്ത കേസിലെ പ്രതികൾക്കായി നടത്തിയ റെയ്ഡിനിടെയാണ് ബോംബുകൾ കണ്ടെത്തിയത്. ഇവ കൊളവല്ലൂർ സ്റ്റേഷനിലേക്ക് മാറ്റി. അഡീ എസ് ഐ രാജൻ, ഡോംഗ് സ്ക്വാഡ് എസ്.ഐ ഫ്രാൻസിസ്, ഗിരീഷ് എന്നിവർ റെയ്ഡിൽ പങ്കെടുത്തു
Read More »മുഖ സൌന്ദര്യത്തിന് തണ്ണിമത്തന് ഫേസ് പാക്ക്
മുഖസൗന്ദര്യത്തിന് ഉത്തമമാണ് തണ്ണിമത്തന്. തണ്ണിമത്തനില്‍ 99% ശതമാനവും വെളളമാണ്. അത് ചര്‍മത്തിന് ഏറ്റവും മികച്ചതാണ്. വാടിയ ചർമത്തിന് തണ്ണിമത്തന് കഴിക്കുന്നത് നല്ലതാണ്. ചര്‍മ്മം തിളങ്ങുകയും മുഖകാന്തി വര്‍ദ്ധിക്കുകയും ചെയ്യും. തണ്ണിമത്തന് കഴിക്കുന്നതും ജ്യൂസ് കുടിക്കുന്നതും മുഖത്ത് പുരട്ടുന്നതും ചര്‍മത്തിന് നല്ലതാണ്. ചര്‍മ്മസംരക്ഷണത്തിന് ഏറ്റവും ഫലപ്രദമായിട്ടുള്ള ഒന്നാണ് തണ്ണിമത്തന് ഫേസ് പാക്ക്. തണ്ണിമത്തന് ഫേസ് പാക്ക് പലരീതിയില്‍ ഉണ്ടാക്കാം. തണ്ണിമത്തന് ഫേസ് പാക്ക് ഉണ്ടാക്കുന്നത് എങ്ങനെ? 1. ഒരു ...
Read More »മധുരവുമായി ക്രിസ്മസ്സ് അപ്പൂപ്പൻ എത്തി; കുറുവന്തേരി യു പി സ്കൂളിൽ ക്രിസ്മസ്സ് ആഘോഷിച്ചു
നാദാപുരം: ക്രിസ്മസ്സ് ആഘോഷത്തിന്റെ ഭാഗമായി കുറുവന്തേരി യു പി സ്കൂളിൽ കുട്ടികൾക്ക് മധുരവുമായി ക്രിസ്മസ്സ് അപ്പൂപ്പൻ എത്തി. കുട്ടികൾ ആവേശത്തോടെയും അൽഭുതത്തോടെയുമാണ് അപ്പൂപ്പനെ വരവേറ്റത്.പരിപാടിക്ക് സുരേഖ ടീച്ചർ, സുമയത്ത് ടീച്ചർ മഞ്ജു ടീച്ചർ, ശ്രീന ടീച്ചർ, അമയ എന്നിവർ നേതൃത്വം നൽകി.
Read More »ഏറാമല പഞ്ചായത്ത് യൂത്ത് ലീഗ്കൗണ്‍സില്‍ അംഗം അമ്മദ് കബീര്‍ റിഫായി നിര്യാതനായി
നാദാപുരം : തിലേരി അമ്മദ് കബീര്‍ റിഫായി (29) നിര്യാതനായി. ഏറാമല പഞ്ചായത്ത് യൂത്ത് ലീഗ്കൗണ്‍സില്‍ അംഗവും ഓര്‍ക്കാട്ടേരി ടൗണ്‍ യൂത്ത് ലീഗ് പ്രവര്‍ത്തക സമിതി അംഗവുമാണ്. അച്ഛന് തില്ലേരി അബൂബക്കര്‍ ഹാജി, അമ്മ സഫിയ സഹോദരിമാര്‍ റൂബിന, ഡോ. റിസ്വാന ,ബദ്രീയ.
Read More »വിലങ്ങാടില്‍ വീണ്ടും കാട്ടാന ഇറങ്ങി വ്യാപകമായി കൃഷി നശിപ്പിച്ചു
നാദാപുരം: വിലങ്ങാടില്‍ വീണ്ടും കാട്ടാന ഇറങ്ങി വ്യാപകമായി കൃഷ്ി നശിപ്പിച്ചു. വിലങ്ങാട് തരിപ്പ മലയിലെ കോളനിയിലെ ക്ൃഷിയിടത്തിലെ വിളകളാണ് ഒറ്റയാന വന്‍തോതില്‍ നശിപ്പിച്ചത്. കണ്ണവം വന മേഖലയില്‍ നിന്നും എത്തിയ കാട്ടാന ചെറിയ കേളപ്പന്,കുഞ്ഞാന് തരിപ്പ,നടുവിന് പുരയില്‍ ചന്തു,ചന്ദ്രന് മാടാഞ്ചേരി എന്നിവരുടെ കുരുമുളക്,കവുങ്ങ്,വാഴകൃഷി എന്നിവ വന്‍തോതില്‍ നശിപ്പിച്ചു. കഴിഞ്ഞ ദിവസങ്ങളില്‍ കക്കട്ട് മുള്ളമ്പത്ത് ജനവാസ കേന്ദ്രത്തല്‍ കാട്ടാന ഇറങ്ങിയിരുന്നു. തുടര്‍ന്ന് വനപാലകരും നാട്ടുകാരും ചേര്‍ന്ന് വനത്തിലേക്...
Read More »പൊതു സ്ഥലങ്ങളില്‍ മാലിന്യം നിക്ഷേപിച്ചാല്‍ ഇനി പണി കിട്ടും
കോഴിക്കോട്:പൊതുസ്ഥലങ്ങളിൽ വാഹനങ്ങളിലെത്തി മാലിന്യം തള്ളുന്നവരെ പിടികൂടാൻ മോട്ടോർ വാഹനവകുപ്പ്. തദ്ദേശസ്ഥാപനങ്ങൾക്കൊപ്പം കൈകോർത്താണ്, മോട്ടോർ എൻഫോഴ്സ്മെന്റ് വിഭാഗം പരിശോധന നടത്തുക. കോഴിക്കോട് ജില്ലയിലാണ് പദ്ധതി ആദ്യം തുടങ്ങുന്നത്. പൊതുസ്ഥലങ്ങളിൽ മാലിന്യം തള്ളുന്നവരെ പിടികൂടാൻ തദ്ദേശസ്ഥാപനങ്ങളെ സഹായിക്കുകയാണ് മോട്ടോർ വാഹന വകുപ്പിന്റെ ലക്ഷ്യം. ഇതിനായി എൻഫോഴ്സ്മെൻറ് വിഭാഗത്തിന്റെ പരിശോധന വിപുലപ്പെടുത്താൻ ഗതാഗത വകുപ്പ് തീരുമാനിച്ചു. മാലിന്യം തള്ളുന്ന വാഹനങ്ങൾ മോട്ടോർ വാഹനവകുപ്പിന്റെ സഹായമുണ്ടെങ്കിൽ വേഗത്തിൽ കണ്...
Read More »