News Section: കക്കട്ട്

ഈയ്യങ്കോട്ട് വീട് കുത്തിത്തുറന്ന് മോഷണം

September 13th, 2019

  നാദാപുരം : ഈയ്യങ്കോട്ട്  വീട് കുത്തിത്തുറന്ന് മോഷ്ടാക്കൾ അകത്തുകയറി.  വീട്ടിലെ അലമാരയിൽനിന്ന്‌ പണം മോഷ്ടിച്ചു.   തയ്യുള്ളതിൽ സുകുമാരൻ, സതീശൻ എന്നിവരുടെ വീടുകളിലാണ്‌ മോഷണം നടന്നത്. ഒന്നാം ഓണദിവസം രാത്രി വീട്ടുകാർ ഇല്ലാത്ത സമയത്താണ് മോഷണം. ഇരുവീടുകളുടെയും മുൻവശത്തെ വാതിൽ കുത്തിത്തുറന്നാണ് മോഷ്ടാക്കൾ അകത്തുകടന്നത്‌. സുകുമാരന്റെ വീട്ടിലെ കിടപ്പുമുറികളിലെ അലമാരകളിലെ വസ്ത്രങ്ങളും മറ്റും വാരിവലിച്ച് പുറത്തിട്ടനിലയിലായിരുന്നു. അലമാരയിൽനിന്ന്‌ 15,000ഓളം രൂപ മോഷണം പോയതായി വീട്ടുകാർ പറഞ്ഞു.   ഫ്രിഡ്ജിൽ സൂക്ഷിച്ച...

Read More »
[related_posts_by_tax taxonomies="post_tag" posts_per_page="2" title="Also Read"]

വട്ടോളി നാഷണല്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂളിന് മുന്നിലെ കുത്തിയിരിപ്പ് സമരം ആറാം ദിവസവും തുടരുന്നു

September 13th, 2019

നാദാപുരം : വട്ടോളി നാഷണല്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂളിന് മുന്നില്‍ സ്‌കൂള്‍ കമ്മിറ്റി അംഗം അമ്പലക്കുളങ്ങര കുനിയില്‍ അനിലും കുടുംബവും നടത്തുന്ന കുത്തിയിരിപ്പ് സമരം ആറുദിവസം പിന്നിട്ടു. ഉത്രാടദിവസവും തിരുവോണത്തിനും കുടുംബം സമരപ്പന്തലില്‍ തന്നെയായിരുന്നു. അനിലിന്റ ഭാര്യ നിജുലയ്ക്ക് അനധ്യാപക തസ്തികയിലല്‍ ജോലി നല്‍കാത്തതില്‍ പ്രതിഷേധിച്ചാണ് നിജുലയും മക്കളായ അനൂജ് ദേവ് (10), നവതേജ് (6) അനിലിന്റെ അമ്മ നാരായണി എന്നിവര്‍ ഉള്‍പ്പെടെയുള്ളവര്‍ സമരം നടത്തുന്നത്. സ്‌കൂളില്‍ കംപ്യൂട്ടര്‍ ഇന്‍സ്ട്രക്ടറായി ജോലി ചെയ്തിരുന്നയാള...

Read More »
[related_posts_by_tax taxonomies="post_tag" posts_per_page="2" title="Also Read"]

കിടപ്പു രോഗികള്‍ക്ക് ഓണക്കിറ്റുമായി കുന്നുമ്മല്‍ ഹൗസിംഗ് സൊസൈറ്റി

September 10th, 2019

നാദാപുരം: കുന്നുമ്മല്‍ ഹൗസിംഗ് സൊസൈറ്റി കക്കട്ടില്‍ ഓണസദ്യയും പരിപാടിയും ഒഴിവാക്കി പകരം കിടപ്പിലായ രോഗികള്‍ക്ക് ഓണക്കിറ്റ് വിതരണം നടത്തി. സൊസൈറ്റി വൈസ് പ്രസിഡന്റ് കരിമ്പില്‍ ദിവാകരന്‍, ഡയരക്ടര്‍ അജിത നടേമ്മല്‍.സെക്രട്ടറി ഷെമി ടി.കെ ,പി കെ മനോജ് എന്നിവര്‍ വീടുകളില്‍ കിടപ്പായവരെ സന്ദര്‍ശിക്കുകയും ഓണക്കിറ്റ് നല്‍കുയും ചെയ്തു.

Read More »
[related_posts_by_tax taxonomies="post_tag" posts_per_page="2" title="Also Read"]

ഹോട്ടലുകളില്‍ വില ഗുണനിലവാര പട്ടിക; നടപടി ശക്തമാക്കുമെന്ന് ഭക്ഷ്യോപദേശക സമിതി യോഗം

September 7th, 2019

കോഴിക്കോട് : ജില്ലയിലെ ഹോട്ടലുകളില്‍ വില ഗുണനിലവാര പട്ടിക പ്രദര്‍ശിപ്പിക്കുന്ന നടപടി ശക്തമാക്കുമെന്ന് ഭക്ഷ്യോപദേശക സമിതി യോഗം. വിലനിലവാര ഏകീകരണ നിയമം നടപ്പിലാക്കുന്നതിനായി ഭക്ഷ്യോപദേശക സമിതിയുടെ പ്രമേയം സര്‍ക്കാരിലേക്ക് സമര്‍പ്പിക്കാനും കലക്ട്രേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ ചേര്‍ന്ന യോഗത്തില്‍ തീരുമാനമായി. ജില്ലയില്‍ പ്രളയബാധിതര്‍ക്ക് സൗജന്യ റേഷന്‍ വിതരണം ആരംഭിച്ചതായി ജില്ലാ സപ്ലൈ ഓഫീസര്‍ യോഗത്തില്‍ അറിയിച്ചു. റേഷന്‍ പട്ടികയിലെ അനര്‍ഹരെ കണ്ടെത്താനുള്ള നടപടികള്‍ കാര്യക്ഷമമായി തുടരുന്നുണ്ടെന്നും 14 ലക്ഷം രൂപയുടെ...

Read More »
[related_posts_by_tax taxonomies="post_tag" posts_per_page="2" title="Also Read"]

മോഡി സർക്കാർ ജനാധിപത്യത്തിന് വെല്ലുവിളി ഉയർത്തുന്നു: സത്യൻ മൊകേരി

September 5th, 2019

വേളം: പതിറ്റാണ്ടുകളായി രാജ്യത്ത് നിലനിൽക്കുന്ന ജനാധിപത്യ സംവിധാനത്തെ തകർക്കുകയും പാർലമെന്റിനെ വെല്ലുവിളിക്കുകയും ചെയ്യുന്ന നടപടിയാണ് മോഡി സർക്കാർ സ്വീകരിക്കുന്നതെന്ന് സി പി ഐ സംസ്ഥാന അസിസ്റ്റന്റ് സിക്രട്ടറി സത്യൻ മൊകേരി പറഞ്ഞു. ജനങ്ങളെ ഭിന്നിപ്പിച്ച് സംഘപരിവാറിന്റെ ഫാസിസ്റ്റ് അജണ്ട നടപ്പിലാക്കാനുള്ള ശ്രമങ്ങളാണ് രണ്ടാം മോഡി സർക്കാർ ആരംഭിച്ചിട്ടുള്ളതെന്നും അദ്ദേഹം പറഞ്ഞു. സി പി ഐ നേതാവും മുൻകുറ്റ്യാടി മണ്ഡലം സിക്രട്ടറിയുമായിരുന്ന എൻ കെ ശശീന്ദ്രന്റെ നാലാം ചരമവാർഷികാചരണത്തോടനുബന്ധിച്ച് സംഘടിപ്പിച്ച അനുസ്മരണ ...

Read More »
[related_posts_by_tax taxonomies="post_tag" posts_per_page="2" title="Also Read"]

കുറ്റ്യാടി മേഖലയില്‍ ഉരുൾപൊട്ടൽ സാധ്യതയെന്ന്‍ ഭൂജല വകുപ്പ്

August 29th, 2019

കുറ്റ്യാടി:കുറ്റ്യാടി മേഖലയില്‍ ഉരുൾപൊട്ടൽ സാധ്യതയെന്ന്‍ ഭൂജല വകുപ്പ്.    പ്രളയഭീതിയുടെ പശ്ചാത്തലത്തിൽ ഉരുൾപൊട്ടൽ  സാധ്യതയുള്ള ഇടങ്ങളില്‍ രണ്ടംഗസംഘം പഠനത്തിനെത്തി. ദുരന്ത  നിവാരണ അതോറിറ്റിയുടെ നിർദേശ പ്രകാരം ഭൂജല വകുപ്പിലെ ജിയോളാജിസ്റ്റ് അരുൺ പ്രഭാകർ, ജില്ലാ സോയിൽ കൺസർവേറ്റർ അനിൽ കുമാർ എന്നിവരാണ് പരിശോധന നടത്തിയത്. കാവിലുമ്പാറ, കായക്കൊടി, മരുതോങ്കര പഞ്ചായത്തുകളിലെ വിവധ മലയോരമേഖലകൾ ഇവർ സന്ദർശിച്ചു. ബന്ധപ്പെട്ട റവന്യൂ, പഞ്ചായത്ത് അധികാരികളും ഒപ്പമുണ്ടായിരുന്നു. ഉരുൾപൊട്ടൽ സാധ്യതയുള്ള പ്രദേശങ്ങൾ ...

Read More »
[related_posts_by_tax taxonomies="post_tag" posts_per_page="2" title="Also Read"]

സ്നേഹസംഗമം; പ്രളയ ബാധിതര്‍ക്ക് കൈത്താങ്ങായി ബാലസംഘം കുന്നുമ്മൽ ഏരിയാ കമ്മിറ്റി

August 24th, 2019

നാദാപുരം: പ്രളയബാധിതരെ സഹായിക്കാനായി  ബാലസംഘം കുന്നുമ്മൽ ഏരിയാ കമ്മിറ്റി സ്നേഹസംഗമം സംഘടിപ്പിക്കും. മൊകേരി മേഖലാകമ്മിറ്റി പ്രളയദുരിതത്തിൽ പെട്ട കുട്ടികളെ സഹായിക്കുന്നതിനായി പണക്കുടുക്കയും പഠനോപകരണങ്ങളും ബാലസംഘം കുന്നുമ്മൽ ഏരിയാ കമ്മിറ്റിയെ ഏൽപ്പിച്ചു. മൊകേരി സൗത്ത് യൂണിറ്റിലെ ദേവപ്രിയ ലിനീഷ് പണക്കുടുക്കയും ബാലസംഘം മൊകേരി മേഖലാ ജോയന്റ് സെക്രട്ടറി വേദാപ്രകാശ് പoനോപകരണങ്ങളും കൈമാറി. ബാലസംഘം കുന്നുമ്മൽ ഏരിയാ സെക്രട്ടറി അഭയ് വിനോദ് ഏറ്റുവാങ്ങി. അഭിനന്ദ്, അഭിൻ, പി. വിനോദൻ, വി.പി. രജീഷ്, എ.എം. നാണു എന്നിവർ പങ്കെ...

Read More »
[related_posts_by_tax taxonomies="post_tag" posts_per_page="2" title="Also Read"]

മഞ്ഞപ്പിത്തം പടരുന്നു; കക്കട്ടിലെ ശീതള പാനീയ കടയ്ക്ക് ആരോഗ്യവിഭാഗത്തിന്റെ നോട്ടീസ്

August 20th, 2019

നാദാപുരം: കടുത്ത മഴയില്‍ മഞ്ഞപ്പിത്തം പടരുന്ന വേളയില്‍  കക്കട്ടിലെ കൂൾബാറിന് ആരോഗ്യവിഭാഗത്തിന്റെ നോട്ടീസ്.സ്കൂൾ വിദ്യാർഥികൾ ഉൾപ്പെടെ അമ്പതോളം പേർക്ക് മഞ്ഞപ്പിത്തം പിടിപെട്ടതുമായി ബന്ധപ്പെട്ടാണ്  കക്കട്ടിലെ  ബേക്കറിക്കടയിലെ  കൂൾബാറിന്   അടച്ചു പൂട്ടാനുള്ള  ആരോഗ്യവിഭാഗത്തിന്റെ  നോട്ടീസ് നൽകിയത് . ഇവിടെനിന്ന് ശിതളപാനീയം കഴിച്ചതിനെ തുടർന്നാണ് വിദ്യാർഥികൾക്ക് രോഗബാധയുണ്ടായതെന്ന്  സ്ഥിരീകരിച്ചതിന്റെ അടിസ്ഥാനത്തിലാണ് നടപടി. അങ്ങാടിയിലെ കടകളിൽ ശീതളപാനീയങ്ങൾ ഇനിയൊരു അറിയിപ്പുണ്ടാകുന്നതുവരെ വിൽപ്പന നടത്തരുതെന്ന് ...

Read More »
[related_posts_by_tax taxonomies="post_tag" posts_per_page="2" title="Also Read"]

ദുരിതബാധിതര്‍ക്കൊരു കൈത്താങ്ങുമായി വേളത്ത് യുത്ത് ലീഗ് പ്രവര്‍ത്തകര്‍

August 17th, 2019

വേളം:  ഉരുള്‍പൊട്ടലിലും വെള്ളപ്പൊക്കത്തിലും  സര്‍വ്വതും   നഷ്ടപ്പെട്ടവർക്ക് താങ്ങും തണലുമായി  യൂത്ത് കോൺഗ്രസ് പ്രവർത്തകർ. വേളം മണ്ഡലം യൂത്ത് കോൺഗ്രസ്  കമ്മറ്റിയുടെ നേതൃത്വത്തിലാണ് മഴയിൽ സർവതും നശിച്ചവർക്ക് ആശ്വാസമേകാൻ വിഭവസമാഹരണയഞ്ജം നടത്തിയത്. വേളത്തെ വിവിധ ഭാഗങ്ങളിലെ കടകളിൽനിന്നും വ്യക്തികളിൽ നിന്നുമാണ് ഉപ്പുതൊട്ട് കർപ്പൂരംവരെ ശേഖരിച്ചത്. ശേഖരിച്ച വസ്ത്രങ്ങളും  ഭക്ഷണസാധനങ്ങളും പ്രവർത്തകർ ജില്ലാ കോൺഗ്രസ് കമ്മിറ്റി ഓഫീസിലെത്തിച്ച് പ്രസിഡന്റ് ടി. സിദ്ദിഖിന് കൈമാറി. സമാഹരണ പരിപാടിയിലേക്ക് സാധനങ്ങൾ നൽക...

Read More »
[related_posts_by_tax taxonomies="post_tag" posts_per_page="2" title="Also Read"]

വിലങ്ങാട് മേഖലക്ക് പ്രത്യേക പാക്കേജ് ലഭ്യമാക്കണം; പി.കെ പ്രവീൺ

August 16th, 2019

നാദാപുരം: ഉരുൾപൊട്ടലിനെ തുടർന്ന് 4 ജീവനുകൾ നഷ്ടമായ വിലങ്ങാട് പ്രദേശത്തിന് പ്രത്യേക പാക്കേജ് ലഭ്യമാക്കണമെന്നും പുനരധിവാസ പ്രവർത്തനങ്ങൾക്ക് സർക്കാറിനൊപ്പം ത്രിതല പഞ്ചായത്തുകളും രാഷ്ട്രീയ നേതൃത്വവും ഒറ്റക്കെട്ടായി ശ്രമിക്കണമെന്നും ലോക് താന്ത്രിക് യുവജനതാദൾ സംസ്ഥാന പ്രസിഡണ്ട് പി.കെ പ്രവീൺ പറഞ്ഞു . വിലങ്ങാട്ടെ ഉരുൾ പൊട്ടൽ നടന്ന പ്രദേശങ്ങളും ക്യാമ്പുകളും സന്ദർശിച്ച ശേഷം പ്രതികരിക്കുകയായിരുന്നു അദ്ദേഹം .പരിസ്ഥിതി ദുർബല പ്രദേശങ്ങളിലെ അനധികൃത ക്വാറികൾക്കെതിരെ ശക്തമായ നടപടികൾ സ്വീകരിക്കണമെന്നും അദ്ദേഹം പറഞ്ഞു. യുവജ...

Read More »
[related_posts_by_tax taxonomies="post_tag" posts_per_page="2" title="Also Read"]