News Section: കക്കട്ട്

നാദാപുരം-വടകര റോഡ് വികസനം തുടങ്ങി.

June 18th, 2014

നാദാപുരം : ഒന്നരക്കോടി രൂപ ചെലവില്‍ നാദാപുരം ടൗണ്‍ വടകര റോഡ് വികസനത്തിന് തുടക്കമായി. ഒന്നേകാല്‍ മീറ്റര്‍ വീതിയിലാണ് റോഡിനിരുവശവും വീതികുട്ടുന്നത്. ടൗണിലെ ഗതാഗതക്കുരുക്ക് ഒഴിവാക്കാന്‍ ട്രാഫിക് സംവിധാനത്തില്‍ മാറ്റങ്ങള്‍ വരുത്തി.

Read More »
[related_posts_by_tax taxonomies="post_tag" posts_per_page="2" title="Also Read"]

ഡാറ്റാ ഓപ്പറേറ്റര്‍ ഒഴിവ്‌.

June 17th, 2014

കല്ലാച്ചി: ഗവ. ഹയര്‍സെക്കണ്ടറി സ്‌കൂള്‍ കാമ്പസിലെ കോളേജ് ഓഫ് അപ്ലൈഡ് സയന്‍സില്‍ താത്കാലികാടിസ്ഥാനത്തില്‍ ഡാറ്റാ എന്‍ട്രി ഓപ്പറേറ്ററുടെ ഒഴിവുണ്ട്. അഭിമുഖം 18- ന് 1 മണിക്ക്. ഫോണ്‍: 0496- 2556300.

Read More »
[related_posts_by_tax taxonomies="post_tag" posts_per_page="2" title="Also Read"]

വാഹന പ്രചരണജാഥ :കല്ലാച്ചിയില്‍ സ്വീകരണം നല്‍കി.

June 17th, 2014

. നാദാപുരം:അവകാശ പത്രിക അംഗീകരിക്കുക എന്നാവശ്യപ്പെട്ട് 26 ന് എസ് എഫ് ഐ നടത്തുന്ന ഡിഡിഇ ഓഫീസ് മാര്‍ച്ചിന്റെ പ്രചരണാര്‍ത്ഥം എസ് എഫ് ഐ കോഴിക്കാട് ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തില്‍ നടക്കുന്ന വാഹന പ്രചരണജാഥ യ്ക്ക് കല്ലാച്ചിയില്‍ സ്വീകരണം നല്‍കി

Read More »
[related_posts_by_tax taxonomies="post_tag" posts_per_page="2" title="Also Read"]

നാദാപുരം ടൗണ്‍ വികസനം; റോഡ് നവീകരണം ഇന്ന് തുടങ്ങും

June 17th, 2014

നാദാപുരം: ഗതാഗതക്കുരുക്ക് മൂലം ഏറെ പ്രയാസം സൃഷ്ടിക്കുന്ന നാദാപുരം ടൗണ്‍ - വടകര റോഡ് നവീകരണ ജോലി ചൊവ്വാഴ്ച ആരംഭിക്കും. ഒന്നരക്കോടി രൂപ ചെലവില്‍ റോഡിന്റെ ഇരുവശവും ഒന്നേകാല്‍ മീറ്റര്‍ വീതിയിലാണ് വികസിപ്പിക്കുന്നത്. റോഡ് വികസനത്തിനാവശ്യമായ സ്ഥലം ഒഴിച്ചിട്ട് ബാക്കി ഭാഗത്ത് പുനര്‍നിര്‍മാണം നടത്താന്‍ കെട്ടിട ഉടമകള്‍ക്ക് പഞ്ചായത്ത് അനുമതി നല്‍കിയിട്ടുണ്ട്. കെട്ടിട ഉടമകളുടെ പ്രത്യേക യോഗം ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റിന്റെ നേതൃത്വത്തില്‍ നടന്നിരുന്നു. ഇനിയും പൊളിച്ചു മാറ്റാത്ത കെട്ടിടങ്ങള്‍ ചൊവ്വാഴ്ച മുതല്‍ മണ്ണ്മാന...

Read More »
[related_posts_by_tax taxonomies="post_tag" posts_per_page="2" title="Also Read"]

കര്‍ഷകര്‍ക്ക് ആശ്വാസമായി തെങ്ങിന്‍ തൈകളെത്തി..

June 16th, 2014

കുറ്റ്യാടി: മലയോര പഞ്ചായത്തുകളിലെ കര്‍ഷകര്‍ക്ക് ഏറെ ആശ്വാസമായി ചാത്തങ്കോട്ടുനട അഗ്രോ സര്‍വീസ് സെന്ററിന്റെ കാര്‍ഷിക നഴ്‌സറിയില്‍ വിവിധ ഇനം തൈകള്‍ വിതരണത്തിന് തയ്യാറായി. കേരള കൃഷി വകുപ്പിന്റെ കീഴില്‍ ചാത്തങ്കോട്ടുനടയില്‍ പ്രവര്‍ത്തിക്കുന്ന സ്ഥാപനത്തില്‍ നിന്നും വിവിധ ഇനത്തില്‍പ്പെട്ട മുന്തിയ ഇനം തൈകള്‍ വില്പനയ്ക്ക് എത്തിയതോടെ ദൂര പ്രദേശങ്ങളില്‍ പോയി തൈകള്‍ കരസ്ഥമാക്കുന്ന കര്‍ഷകര്‍ക്ക് ഇത് ഏറെ ആശ്വാസകരമായി. കുറിയ ഇനം ഹൈബ്രിഡ് തെങ്ങിന്‍ തൈകളായ മലയന്‍ഗ്രീന്‍, സിഒഡി, കേരസങ്കര, കേര കേരളം, ചന്ദ്രസങ്കര എന്നീ ഇനങ്...

Read More »
[related_posts_by_tax taxonomies="post_tag" posts_per_page="2" title="Also Read"]

അശാസ്ത്രീയ കലുങ്ക് നിര്‍മാണം: കല്ലാച്ചിയില്‍ വെള്ളമൊഴുക്ക് തടസ്സപ്പെടുന്നു.

June 14th, 2014

നാദാപുരം: കല്ലാച്ചി-വാണിയൂര്‍ റോഡിലെ പ്രധാന ഓവ്ചാലിനടിയിലായി പണിയുന്ന കോണ്‍ക്രീറ്റ് തൂണുകള്‍ വെള്ളമൊഴുക്കിന് തടസ്സമാകുന്നു. കല്ലാച്ചി ടൗണിലെ ഗതാഗതക്കുരുക്ക് ഒഴിവാക്കാനായി ഒരു കോടിയില്‍പ്പരം രൂപ മുടക്കി നവീകരിക്കുന്ന കല്ലാച്ചി ടിപ്പു സുല്‍ത്താന്‍ റോഡ് വീത് കൂട്ടുന്നതിനായാണ് കോണ്‍ഗ്രീറ്റ് തൂണുകള്‍ പണിതത്. നേരത്തേയുണ്ടായിരുന്ന ഓവ് ചാലിനടിയിലാണ് തൂണുകള്‍ സ്ഥാപിച്ചത്. ടൗണിലെ പ്രധാന ഓവുചാലുകളില്‍ നിന്നുള്ള വെള്ളം ഇത് വഴിയാണ് ഒഴുകുന്നത്. കഴിഞ്ഞദിവസം പെയ്ത കനത്തമഴയില്‍ കല്ലാച്ചി ടൗണില്‍ വെള്ളം കയറിയിരുന്നു. മത്...

Read More »
[related_posts_by_tax taxonomies="post_tag" posts_per_page="2" title="Also Read"]

വൈദ്യുതി മുടങ്ങുമ്പോള്‍ ബി.എസ്.എന്‍.എല്‍. വരിക്കാര്‍ പരിധിക്ക് പുറത്ത്‌

June 11th, 2014

കക്കട്ട്‌: മൊബൈല്‍ ടവറുകളുടെ ജനറേറ്ററുകള്‍ തകരാറിലായതുകാരണം നരിപ്പറ്റ, കുന്നുമ്മല്‍ പഞ്ചായത്തുകളിലെ ബി.എസ്.എന്‍.എല്‍. വരിക്കാര്‍ ഒരാഴ്ച യിലേറെയായി പരിധിക്ക് പുറത്ത്. വൈദ്യുതിനിലയ്ക്കുമ്പോഴാണ് ഈ പ്രശ്‌നം. കക്കട്ടില്‍ വൈദ്യുതി സെക്ഷന്‍ ഓഫീസ് പരിധിയില്‍ വൈദ്യുതിമുടക്കം പതിവായതിനാല്‍ മിക്കപ്പോഴും വരിക്കാര്‍ക്ക് ഫോണ്‍ ഉപയോഗിക്കാനാവുന്നില്ല. സ്വകാര്യ കമ്പനികളെ സഹായിക്കാന്‍ ബി.എസ്.എന്‍.എല്‍. ജീവനക്കാര്‍ ജനറേറ്റര്‍ തകരാറിലാക്കിയതാണെന്ന ആരോപണവും ഉയര്‍ന്നിട്ടുണ്ട്.

Read More »
[related_posts_by_tax taxonomies="post_tag" posts_per_page="2" title="Also Read"]

വാഹനാപകടങ്ങള്‍ പതിവായി നാദാപുരം- കുറ്റ്യാടി സംസ്ഥാനപാത

June 9th, 2014

കുറ്റ്യാടി: നാദാപുരം- കുറ്റ്യാടി സംസ്ഥാനപാതയില്‍ വാഹനാപകടം പതിവാകുന്നു. കുറ്റ്യാടി കക്കട്ട്‌വരെയുള്ള പാതയില്‍ ഒര വര്‍ഷത്തിനിടയില്‍ ചെറുതും വലുതുമായി 198ഓളം അപകടങ്ങളും ഇതുപതോളം മരണങ്ങളും അപകടത്തില്‍ പരിക്കേറ്റ് നിരവധി പേര്‍ ചികിത്സയിലുമാണ്. വാഹനങ്ങളുടെ അമിത വേഗതയും അശ്രദ്ധയോടെയുള്ള ഡ്രൈവിങ്ങുമാണ് അപകട കാരണം. കുളങ്ങരത്താഴ നീലേച്ച്കുന്ന്, നരിപ്പറ്റ റോഡ് എന്നിവിടങ്ങളിലാണ് സ്ഥിരമായി അപകടമുണ്ടാകുന്നത്. സംസ്ഥാനപാതയുടെ നവീകരണത്തെ തുടര്‍ന്ന് ബസ്സുകളും ഇരുചക്ര വാഹനങ്ങളും ടിപ്പറുകളും അമിത വേഗത്തിലാണ് സര്‍വീസ് നടത്തുന്ന...

Read More »
[related_posts_by_tax taxonomies="post_tag" posts_per_page="2" title="Also Read"]

ഫ്രൂട്ട് സ്റ്റാള്‍ അടച്ചുപൂട്ടാന്‍ ആരോഗ്യവിഭാഗം

May 14th, 2014

കക്കട്ടില്‍: ഫ്രൂട്ട് സ്റ്റാള്‍ അടച്ചുപൂട്ടാന്‍ ആരോഗ്യവിഭാഗം നിര്‍ദേശം നല്‍കി. പൊതുജനാരോഗ്യ നിയമം ലംഘിച്ച കുന്നുമ്മല്‍ പഞ്ചായത്തിലെ കുളങ്ങരത്തെ അല്‍-മദീന ഫ്രൂട്ട് സ്റ്റാള്‍ അടച്ചുപൂട്ടാന്‍ ആരോഗ്യവിഭാഗം നിര്‍ദേശം നല്‍കി. പരിസരത്തെ മദ്രസ കുട്ടികള്‍ക്ക് ആരോഗ്യപ്രശ്‌നമുണ്ടാക്കുന്ന തരത്തില്‍ മാലിന്യം നിക്ഷേപിച്ചതിന് കുളങ്ങരത്തെ സിറാജുല്‍ ഹുദാ മദ്രസ്സാ കമ്മിറ്റിയുടെ പരാതിയുടെ അടിസ്ഥാനത്തില്‍ നടത്തിയ പരിശോധനയെ തുടര്‍ന്നാണ് നടപടി. പഴകിയതും കേടുവന്നതുമായ ഭക്ഷ്യവസ്തുക്കള്‍ വില്പനയ്ക്ക് വെച്ചതിനെത്തുടര്‍ന്ന് നേരത്തേയും സ്...

Read More »
[related_posts_by_tax taxonomies="post_tag" posts_per_page="2" title="Also Read"]

നിരവധി മോഷണ കേസിലെ പ്രതി മൊകേരി സ്വദേശി അനീഷ്‌ അറസ്റ്റില്‍

May 5th, 2014

കുറ്റ്യാടി: വിവിധ മോഷണ കേസിലെ പ്രതിയായ മൊകേരി സ്വദേശി വടക്കേക്കണ്ടി അനീഷ് (31)നെ കുറ്റ്യാടി സിഐ എം എം അബ്ദുള്‍ കരീം കസ്റ്റഡിയിലെടുത്തു. ഈസ്റ്റര്‍ ദിനത്തില്‍ വിലങ്ങാട് വീടുകളില്‍ മോഷണം നടത്തിയ കേസിന്റെ അന്വേഷണത്തിനിടയില്‍ പെരുവണ്ണാമുഴി സ്വദേശിയായ സുമേഷിനെ കുറ്റ്യാടി സിഐയും സംഘവും അറസ്റ്റ് ചെയ്തിരുന്നു. പന്ത്രണ്ടോളം മോഷണ കേസിലെ പ്രതിയാണ് ഇയാള്‍. കൂട്ടു പ്രതിയായ അനീഷ് മറ്റൊരു കേസില്‍ റിമാന്‍ഡില്‍ കഴിയുകയായിരുന്നു. തിങ്കളാഴ്ച നാദാപുരം ഫസ്റ്റ്ക്ലാസ് കോടതിയില്‍ ഹാജറാക്കിയ അനീഷിനെ കുറ്റ്യാടി പൊലീസ് കസ്റ്റഡിയില്‍ വിട്...

Read More »
[related_posts_by_tax taxonomies="post_tag" posts_per_page="2" title="Also Read"]