News Section: കക്കട്ട്

നിരവധി മോഷണ കേസിലെ പ്രതി മൊകേരി സ്വദേശി അനീഷ്‌ അറസ്റ്റില്‍

May 5th, 2014

കുറ്റ്യാടി: വിവിധ മോഷണ കേസിലെ പ്രതിയായ മൊകേരി സ്വദേശി വടക്കേക്കണ്ടി അനീഷ് (31)നെ കുറ്റ്യാടി സിഐ എം എം അബ്ദുള്‍ കരീം കസ്റ്റഡിയിലെടുത്തു. ഈസ്റ്റര്‍ ദിനത്തില്‍ വിലങ്ങാട് വീടുകളില്‍ മോഷണം നടത്തിയ കേസിന്റെ അന്വേഷണത്തിനിടയില്‍ പെരുവണ്ണാമുഴി സ്വദേശിയായ സുമേഷിനെ കുറ്റ്യാടി സിഐയും സംഘവും അറസ്റ്റ് ചെയ്തിരുന്നു. പന്ത്രണ്ടോളം മോഷണ കേസിലെ പ്രതിയാണ് ഇയാള്‍. കൂട്ടു പ്രതിയായ അനീഷ് മറ്റൊരു കേസില്‍ റിമാന്‍ഡില്‍ കഴിയുകയായിരുന്നു. തിങ്കളാഴ്ച നാദാപുരം ഫസ്റ്റ്ക്ലാസ് കോടതിയില്‍ ഹാജറാക്കിയ അനീഷിനെ കുറ്റ്യാടി പൊലീസ് കസ്റ്റഡിയില്‍ വിട്...

Read More »
[related_posts_by_tax taxonomies="post_tag" posts_per_page="2" title="Also Read"]

കക്കട്ടില്‍ മേഖലയില്‍ കാറ്റടിച്ചാല്‍ വൈദ്യുതിമുടക്കം

May 3rd, 2014

കക്കട്ടില്‍:കക്കട്ടില്‍ മേഖലയില്‍ കാറ്റടിച്ചാല്‍ വൈദ്യുതി മുടങ്ങുന്നത് പതിവായി . കക്കട്ടില്‍ ഇലക്ട്രിസിറ്റി സെക്ഷന്‍ ഓഫീസ് പരിധിയിൽ ആണ് കാറ്റടിച്ചാല്‍ വൈദ്യുതിമുടക്കം പതിവാകുന്നത് . മൂന്നും നാലും മണിക്കൂറും ദിവസം മുഴുവനും നീളുന്ന വൈദ്യുതി മുടക്കത്തെക്കുറിച്ച് അന്വേഷിക്കാന്‍ ഓഫീസിലേക്ക് വിളിച്ചാല്‍ തിരക്കിലാണെന്ന മറുപടിയും ചിലപ്പോള്‍ നമ്പര്‍ നിലവിലില്ലെന്ന മറുപടിയുമാണ് ലഭിക്കുന്നത്. കക്കട്ടില്‍, മൊകേരി, നരിപ്പറ്റ തുടങ്ങിയ സ്ഥലങ്ങളിലെ ഉള്‍പ്രദേശത്തും വൈദ്യുതി മുടക്കം ജനങ്ങളെ ദുരിതത്തിലാക്കുന്നു. ഇവിടങ്ങളില്‍ വോ...

Read More »
[related_posts_by_tax taxonomies="post_tag" posts_per_page="2" title="Also Read"]

യാത്രക്കാരെ വലച്ച് ബസ് തൊഴിലാളികളുടെ മിന്നല്‍ പണിമുടക്ക്

May 1st, 2014

വടകര: കുറ്റ്യാടി തൊട്ടില്‍പ്പാലം റൂട്ടില്‍ ഓടുന്ന സ്വകാര്യ ബസ് തൊഴിലാളികള്‍ മിന്നല്‍ പണിമുടക്കില്‍. കല്ലാചിയില്‍ ഇന്നലെ നടന്ന സംഘര്‍ഷത്തെ തുടര്‍ന്ന് ബസ് തൊഴിലാളിയെ അറസ്റ്റ് ചെയ്തിരുന്നു. ഇതില്‍ പ്രതിഷേധിച്ചാണ് പണിമുടക്ക്.

Read More »
[related_posts_by_tax taxonomies="post_tag" posts_per_page="2" title="Also Read"]

കുരുന്നു പ്രതിഭയ്ക്കായ്‌ വസന്തോത്സവം

April 29th, 2014

പെരുമുണ്ടാശ്ശേരി: പെരുമുണ്ടാശ്ശേരി എം.എല്‍.പി സ്കൂളിലെ വിദ്യാര്‍ഥികളുടെ സര്‍ഗാത്മക കഴിവ് പ്രദര്‍ശിപ്പിക്കാന്‍ സ്കൂള്‍ അധികൃതര്‍ സംഘടിപ്പിക്കുന്ന വസന്തോത്സവം ഇന്ന് വൈകുന്നേരം വാര്‍ഡ്‌ മെമ്പര്‍ ഫൌസിയ കുഞ്ഞമ്മദിന്റെ അധ്യക്ഷതയില്‍ നാദാപുരം എ.ഇ.ഓ സുരേന്ദ്രകുമാര്‍ ഉദ്ഘാടനം ചെയ്യുന്നു. ഉച്ചയ്ക്ക് ശേഷം സ്കൂള്‍ വിദ്യാര്തികളുടെ കായിക പരിപാടികളും വൈകുന്നേരം കലാപരിപാടികളും നടക്കുമെന്ന് പ്രോഗ്രാം കണ്‍വീനര്‍ അറിയിച്ചു.

Read More »
[related_posts_by_tax taxonomies="post_tag" posts_per_page="2" title="Also Read"]

കൈവേലിയില്‍ ഓട്ടോറിക്ഷയും ബൈക്കും തീവെച്ചുനശിപ്പിച്ചു

April 28th, 2014

കക്കട്ടില്‍: നരിപ്പറ്റ പഞ്ചായത്തിലെ കൈവേലിയില്‍ ഓട്ടോറിക്ഷയും തൊട്ടടുത്ത് നിര്‍ത്തിയിട്ട ബൈക്കും തീവെച്ചുനശിപ്പിച്ചു. കൈവേലി-മീത്തല്‍ റോഡ്വക്കിലായുള്ള സി.പി.എം.ലോക്കല്‍ കമ്മിറ്റി അംഗം വെങ്ങോറമ്മല്‍ കുമാരന്റെ വീടിനോട് ചേര്‍ന്നുള്ള ഷെഡ്ഡില്‍ നിര്‍ത്തിയിട്ടതായിരുന്നു വാഹനങ്ങള്‍. ഇയാളുടെ സഹോദരിയുടെ മകന്‍ താവുള്ളകൊല്ലിയിലെ ദിനീഷ് ആയിരുന്നു ഓട്ടോറിക്ഷ ഓടിച്ചിരുന്നത്. രണ്ട് വാഹനങ്ങളും കുമാരന്റെ മക്കളുടെ ഉടമസ്ഥതയിലുള്ളതാണ്. പുലര്‍ച്ചെ ഒരുമണിയോടെ വീട്ടുകാര്‍ ശബ്ദം കേട്ടുണര്‍ന്ന് ബഹളം വെച്ചതിനെ തുടര്‍ന്ന് ഓടിയെത്ത...

Read More »
[related_posts_by_tax taxonomies="post_tag" posts_per_page="2" title="Also Read"]

സ്റ്റുഡന്റ് പോലീസ് കാഡറ്റ് ജില്ലാതല ക്യാമ്പ് സമാപിച്ചു

April 28th, 2014

വട്ടോളി: വട്ടോളി നാഷണല്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ നാലുനാളായി നടന്നുവരുന്ന സ്റ്റുഡന്റ് പോലീസ് കാഡറ്റുകളുടെ ജില്ലാതല ക്യാമ്പ് സമാപിച്ചു. വിവിധ ദിവസങ്ങളിലായി നടന്ന ക്യാമ്പില്‍ 'സൈബര്‍ ലോകത്തെ ചതിക്കുഴികള്‍' എന്ന വിഷയത്തില്‍ ഡിവൈ.എസ്.പി. സദാനന്ദന്‍, രംഗിഷ് കടവത്ത് എന്നിവര്‍ ക്ലാസെടുത്തു. മധുഭാസ്‌കര്‍, യു.കെ. കുമാരന്‍, വി.ടി. മുരളി തുടങ്ങിയവരും ക്യാമ്പ് സന്ദര്‍ശിച്ചു. ഗാനമേള, വെടിക്കെട്ട് എന്നിവയും നടന്നു. പാസിങ് ഔട്ട് പരേഡില്‍ നോര്‍ത്ത് സോണ്‍ എ.ഡി.ജി.പി. ശങ്കര്‍ റെഡ്ഡി സല്യൂട്ട് സ്വീകരിച്ചു.

Read More »
[related_posts_by_tax taxonomies="post_tag" posts_per_page="2" title="Also Read"]

സ്റ്റുഡന്റ് പോലീസ് പദ്ധതി: ജില്ലാതല ക്യാമ്പ് തുടങ്ങി

April 24th, 2014

കക്കട്ടില്‍: സ്റ്റുഡന്റ് പോലീസ് കാഡറ്റ് പദ്ധതിയുടെ ജില്ലാതല ക്യാമ്പ് വട്ടോളി നാഷണല്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ തുടങ്ങി. 11 വിദ്യാലയങ്ങളില്‍ നിന്നുള്ള 480 കാഡറ്റുകളാണ് നാലുദിവസം നീണ്ടുനില്‍ക്കുന്ന ക്യാമ്പില്‍ പങ്കെടുക്കുന്നത്. കണ്ണൂര്‍ റെയ്ഞ്ച് ഐ.ജി. എസ്. സുരേഷ് ഉദ്ഘാടനം ചെയ്തു. ജില്ലാ പോലീസ് സൂപ്രണ്ട് പി.എച്ച്. അഷ്‌റഫ് അധ്യക്ഷത വഹിച്ചു. ഡിവൈ.എസ്.പി. പ്രജീഷ് തോട്ടത്തില്‍, സ്‌കൂള്‍ മാനേജര്‍ വി.എം.ചന്ദ്രന്‍, പ്രിന്‍സിപ്പല്‍ കെ.പി.സുരേഷ്, ജില്ലാ നോഡല്‍ ഓഫീസര്‍ പി.പി.സദാനന്ദന്‍, ശശീന്ദ്രന്‍, കെ.വി.ശശീന്...

Read More »
[related_posts_by_tax taxonomies="post_tag" posts_per_page="2" title="Also Read"]

ജീവന്‍ രക്ഷിക്കാന്‍ സുമനസ്സുകളുടെ സഹായം തേടുന്നു

April 21st, 2014

അരൂര്‍: രണ്ടു വൃക്കകളും തകരാറിലായ യുവാവ് ജീവന്‍ നിലനിര്‍ത്താന്‍ സുമനസുകളുടെ സഹായം തേടുന്നു. അരൂര്‍ പെരുമുണ്ടാചെരിയിലെ വടക്കയില്‍ താഴെ കുനിയില്‍ സുനില്‍ കുമാറാ(37)ണ് വൃക്കകള്‍ തകര്‍ന്നതിനെ തുടര്‍ന്ന് മാസങ്ങളായി ചികിത്സയില്‍ കഴിയുന്നത്. വൃക്ക മാറ്റി വച്ചാല്‍ മാത്രമേ സുനില്‍ കുമാറിന്റെ ജീവന്‍ രക്ഷിക്കാ൯ കഴിയുള്ളൂ. ഇതിന് പത്തു ലക്ഷത്തില്‍ പരം രൂപ ചിലവ് വരും. ഇത് താങ്ങാന്‍ കഴിവില്ലാത്ത സുനില്‍കുമാര്‍ പരസഹായം തേടുകയാണ്. ഹോട്ടലുകളിലും മറ്റും ജോലി ചെയ്ത് രോഗിയായ അച്ഛന്‍ ഉള്‍പ്പെടെയുള്ള കുടുംബത്തെ പോറ്റുന്നതിനിടെയാണ് സ...

Read More »
[related_posts_by_tax taxonomies="post_tag" posts_per_page="2" title="Also Read"]

കുന്നുമ്മലില്‍ സാന്ത്വനപരിചരണം മുടങ്ങി

April 4th, 2014

കക്കട്ടില്‍: കുന്നുമ്മല്‍ ഗ്രാമപഞ്ചായത്തില്‍ ഏപ്രില്‍ ഒന്നുമുതല്‍ സാന്ത്വന പരിചരണം മുടങ്ങി. മുറി ഡ്രസ് ചെയ്യാനും യൂറിന്‍ ട്യൂബുകള്‍ മാറ്റാനും മറ്റുമുള്ള കിടപ്പു രോഗികളുടെ ദുരിതം ഇതുമൂലം ഇരട്ടിയായി. ഗ്രാമപഞ്ചായത്ത് പദ്ധതിയിലുള്‍പ്പെടുത്തി കഴിഞ്ഞ സാമ്പത്തിക വര്‍ഷമാണ് പെയിന്‍ ആന്‍ഡ് പാലിയേറ്റീവ് പ്രവര്‍ത്തനം തുടങ്ങിയത്. ഇതിനായി ഒരു ലക്ഷത്തി തൊണ്ണൂറായിരം രൂപ വകയിരുത്തുകയും ചെയ്തിരുന്നു. പുതിയ സാന്പത്തിക വര്‍ഷം മൂന്ന് ലക്ഷം രൂപ വകയിരുത്തിയിട്ടുണ്ടെങ്കിലും നടപടിക്രമം പൂര്‍ത്തിയാക്കി പാലിയേറ്റീവ് നഴ്‌സിനെ നിയമിക്കാത...

Read More »
[related_posts_by_tax taxonomies="post_tag" posts_per_page="2" title="Also Read"]

വി.കെ. സജീവന്റെ പര്യടനം

April 2nd, 2014

വടകര: ബി.ജെ.പി. സ്ഥാനാര്‍ഥി വി.കെ. സജീവന്റെ ബുധനാഴ്ചത്തെ പര്യടനപരിപാടി. സ്ഥലം,സമയം എന്ന ക്രമത്തില്‍. പുതിയങ്ങാടി 9.00, മീശമുക്ക് 9.30, തുരുത്തി 10.00, ജനതാമുക്ക് 10.30, തലായി 11.00, മുതുവടത്തൂര്‍ 11.20, വില്യാപ്പള്ളി 11.40, കല്ലേരി 12.00., കല്ലാച്ചി 12.30, നാദാപുരം 1.00, പാറക്കടവ് 1.30, വളയം 2.00, കക്കട്ടില്‍ 3.00., മൊകേരി 3.20, മരുതോങ്കര 3.40, മുള്ളന്‍കുന്ന്, തൊട്ടില്‍പ്പാലം 4.20, കുറ്റിയാടി 4.40, നിട്ടൂര്‍ 5.00., പൂളക്കൂല്‍ 5.20, പള്ളിയത്ത് 5.40, വെള്ളൂക്കര 6.00, മേമുണ്ട 6.20, മീങ്കണ്ടി 6.40, കോട്ടപ്പള്ളി 7.00...

Read More »
[related_posts_by_tax taxonomies="post_tag" posts_per_page="2" title="Also Read"]