News Section: കുറ്റ്യാടി

കനത്ത മഴയിൽ കുറ്റ്യാടിയിലെ വീട് തകർന്നു; ഒരാൾക്ക് തലയ്ക്കു പരിക്കേറ്റു

July 5th, 2020

കുറ്റ്യാടി : കനത്ത കാറ്റിലും മഴയിലും വീട് തകർന്നു. കാവിലുമ്പാറ ചാപ്പന്‍തോട്ടത്തിലെ വടക്കയില്‍ നാരായണി അമ്മയുടെ വീട് കഴിഞ്ഞദിവസത്തെ കനത്ത കാറ്റിലും മഴയിലും തകര്‍ന്നത്‌ . സംഭവസമയത്ത് വീട്ടിലുണ്ടായിരുന്ന ബന്ധു കപ്പലുമാവും തോട്ടത്തില്‍ കുമാരന് തലയ്ക്ക് പരിക്കേറ്റു. കുറ്റ്യാടി താലൂക്കാശുപത്രിയില്‍ ചികിത്സതേടി. റവന്യൂ, പഞ്ചായത്തധികാരികള്‍ വീട് സന്ദര്‍ശിച്ചു.

Read More »
[related_posts_by_tax taxonomies="post_tag" posts_per_page="2" title="Also Read"]

20 രൂപയ്ക്ക് ഉച്ച ഊൺ: കുറ്റ്യാടിയിൽ വിശപ്പുരഹിത ജനകീയ ഹോട്ടൽ തുറന്നു

June 23rd, 2020

കുറ്റ്യാടി: കേരള സർക്കാരിന്റെ വിശപ്പുരഹിത പദ്ധതിയുടെ ഭാഗമായി നടത്തിവരുന്ന 20 രൂപയ്ക്ക് ഉച്ച ഊണ് നൽകുന്ന ജനകീയ ഹോട്ടൽ കുറ്റ്യാടിയിൽ തുറന്നു. കുറ്റ്യാടി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഹോട്ടൽ ഉദ്ഘാടനം ചെയ്തു.

Read More »
[related_posts_by_tax taxonomies="post_tag" posts_per_page="2" title="Also Read"]

വരിക്കോളിയില്‍ കെ.എസ്.ടി.യു നേത്യത്വത്തിൽ കൃഷിയിടമൊരുക്കി

May 28th, 2020

നാദാപുരം: കെ.എസ്.ടി.യു നാദാപുരം മേഖല കമ്മിറ്റിയുടെ നേത്യത്വത്തിൽ വരിക്കോളി വെസ്റ്റില്‍ ആരംഭിച്ചി ക്യഷിയുടെ വിത്തിടൽ സി.പി.ഐ.എം നാദാപുരം ലോക്കൽ സെക്രട്ടറി ടി.കണാരൻ നിർവഹിച്ചു. മേഖല സെക്രട്ടറി എം.വിനോദൻ ബ്രാഞ്ച് സെക്രട്ടറി കെ.കെ ജയേഷ് തുടങ്ങിയവർ പങ്കെടുത്തു.

Read More »
[related_posts_by_tax taxonomies="post_tag" posts_per_page="2" title="Also Read"]

തൊട്ടില്‍പ്പാലം ഇഖ്‌റ ഹോസ്പിറ്റലില്‍ ഇ എന്‍ ടി വിഭാഗം ഡോ:ഫഹിമ പരിശോധന നടത്തുന്നു

May 18th, 2020

കുറ്റ്യാടി: തൊട്ടില്‍പ്പാലം ഇഖ്‌റ ഹോസ്പിറ്റലില്‍ ഇ എന്‍ ടി വിഭാഗത്തിന്റെ സേവനം ലഭ്യമാണ്. ഇ എന്‍ ടി വിദഗ്ധ ഡോ:ഫഹിമയുടെ സേവനമാണ് ഇഖ്‌റയിക്ക് ലഭ്യമാകുന്നത്. രാവിലെ 10 മണിമുതല്‍ വൈകുന്നേരം 4 മണിവരെയാണ് പരിശോധന സമയം. ഞായര്‍ അവധിയായിരിക്കും. ബുക്കിങ്ങിനായി 0496 256 4853

Read More »
[related_posts_by_tax taxonomies="post_tag" posts_per_page="2" title="Also Read"]

കോവിഡിന്റെ മറവിൽ രാജ്യത്തെ സ്വകാര്യ വത്കരിക്കാനുള്ള നീക്കം അപകടകരം; യുവജനതാദൾ(എസ്)

May 17th, 2020

jana കുറ്റ്യാടി : കോവിഡിന്റെ മറവിൽ രാജ്യത്തിന്റെ തന്ത്ര പ്രധാനമായ മേഘലകൾ സ്വകാര്യ മേഘലയ്ക്ക് തുറന്നു കൊടുക്കാനുള്ള കേന്ദ്ര സര്‍ക്കരിന്റ്ര്‍ നീക്കത്തിൽ യുവജനതാദൾ(എസ്) കുറ്റ്യാടി മണ്ഡലം കമ്മറ്റി പ്രതിഷേധിച്ചു യുവജനതാദൾ (എസ്) ജില്ലാ പ്രസിഡണ്ട് എം.ടി.കെ നിധിൻ ഉദ്ഘാടനം ചെയ്തു. രാജ്യം അതീവ കരുതൽ നൽകി സംരക്ഷിച്ചു വരുന്ന പ്രതിരോധ ബഹിരാകാശ മേഘലകൾ സ്വകാര്യ വത്കരിക്കുന്നതോടുകൂടി രാജ്യത്തിന്റെ സുരക്ഷിതത്ത്വത്തിനു തത്തെ ഭീഷണിയുയർത്തുമെന്നും രാജ്യത്തിന്റെ രഹസ്യങ്ങൾ ചോരാൻ വരെ ഇത് ഇടയാക്കും വിപണിയെ ചലനാത്മകമാക്കുന...

Read More »
[related_posts_by_tax taxonomies="post_tag" posts_per_page="2" title="Also Read"]

മഴക്കാല പൂര്‍വശുചീകരണം അടിയന്തരമായി പൂര്‍ത്തീകരിക്കണം; ജില്ലാകലക്ടര്‍

May 16th, 2020

കോഴിക്കോട്: മഴക്കാല പൂര്‍വശുചീകരണം അടിയന്തരമായി പൂര്‍ത്തീകരിക്കാന്‍ ജില്ലാകലക്ടര്‍ സാംബശിവ റാവു നിര്‍ദ്ദേശം നല്‍കി. പകര്‍ച്ചവ്യാധി പ്രതിരോധവും മഴ കനക്കുന്നതിനുമുന്‍പ് ശക്തമാക്കണം. മണ്‍സൂണ്‍ മുന്നൊരുക്കങ്ങളുമായി ബന്ധപ്പെട്ട് വിവിധ വകുപ്പുകളുമായി നടത്തിയ വീഡിയോ കോണ്‍ഫറന്‍സ് യോഗത്തിലാണ് നിര്‍ദ്ദേശം. ശുചീകരണ പ്രവൃത്തികള്‍ സുഗമമായി നടത്തുന്നതിനും നിരീക്ഷിക്കുന്നതിനുമായി മിഷന്‍ ടീം ഉണ്ടാക്കും. മഴക്കാല ദുരന്തവനിവാരണ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി താലൂക്കുകളിലെ കണ്‍ട്രോള്‍ റൂം നമ്പറുകള്‍ ആക്ടിവേറ്റ് ചെയ്യാനും ദുരന്ത...

Read More »
[related_posts_by_tax taxonomies="post_tag" posts_per_page="2" title="Also Read"]

ജാനകിക്കാടില്‍ വെച്ച് നാദാപുരം എക്സൈസ് 50 ലിറ്റർ വാഷ് കണ്ടെടുത്തു; അന്വേഷണം ഊര്‍ജ്ജിതമാക്കി

May 1st, 2020

കുറ്റ്യാടി: നാദാപുരം എക്സൈസ് റേഞ്ച് പാർട്ടിയും, കുറ്റ്യാടി ഫോറസ്റ്റ് റേഞ്ച് പാർട്ടിയും സംയുക്തമായി മരുതോങ്കര പഞ്ചായത്തിലെ ജാനകിക്കാട് , പുഴയോരം ഭാഗങ്ങളിൽ നടത്തിയ റെയ്ഡിൽ ,ജാനകിക്കാട്-ഇക്കോ ടൂറിസം ടിക്കറ്റ് കൗണ്ടറി ന് സമീപം 50 ലിറ്റർ വാഷ് കണ്ടെടുത്തു. .റെയ്ഡിൽ പ്രിവന്റീവ് ഓഫിസർ, സി.പി ഷാജി, സെക്ഷൻ ഫോറസ്റ്റ് ഓഫിസർ ഓഫീസർ രംഗിത്ത്, സിവിൽ എക്സൈസ് ഓഫിസർ വിജീഷ് ബീറ്റ്ഫോറസ്റ്റ് ഓഫീസർമാരായ രജിത്ത് കുമാർ, അശ്വനി കുമാർ, വനിതാ സിവിൽ എക്സൈസ് ഓഫീസർ നിഷ എന്നിവർ പങ്കെടുത്തു. സംഭവസ്ഥലത്തുവെച്ച് ആരെയും അറസ്റ്റു ചെയ്ത...

Read More »
[related_posts_by_tax taxonomies="post_tag" posts_per_page="2" title="Also Read"]

യുവ ശാസ്ത്രഞ്ജനുമായുള്ള ഓൺലൈൻ സംവാദം കുട്ടികൾക്ക് നവ്യാനുഭവമായി

April 27th, 2020

കുറ്റ്യാടി: വിദ്യാഭ്യാസ തൊഴിൽ മാർഗ്ഗദർശന രംഗത്ത് രണ്ട് പതിറ്റാണ്ടിലേറെയായി കുറ്റ്യാടിയിൽ പ്രവർത്തിക്കുന്ന സി ഗേറ്റ് അതിലെ തുടർ പരിശീലന ഗ്രൂപ്പിലെ അംഗങ്ങൾക്കായി നടത്തിയ ഓൺലൈൻ പരിശീലനം ശ്രദ്ധേയമായി. ഡെൽഹി നോയിഡയിലെ കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിൽ സയിന്റിസ്റ്റായ ഡോ.സയീദ് ആണ് ഇന്ന് വിദ്യാർത്ഥികളുമായി സംവദിച്ചത്. കാലാവസ്ഥാ വ്യതിയാനം,പ്രകൃതി ദുരന്തങ്ങൾ,കോവിഡ്‌ കാല ലോക്ഡൗൺ പ്രകൃതിയിൽ ഉണ്ടാക്കിയ മാറ്റങ്ങൾ തുടങ്ങിയ വിഷയങ്ങളിൽ കുട്ടികളുമായി സംവദിച്ചു. കുട്ടികൾ വീടുകളിലിരുന്ന് സൂം ആപ്പ് ഉപയോഗിച്ചാണ് പരിശീലനത്തിൽ ...

Read More »
[related_posts_by_tax taxonomies="post_tag" posts_per_page="2" title="Also Read"]

അതിഥി തൊഴിലാളിയുടെ വക സമൂഹ അടുക്കളയിലേക്ക് പച്ചക്കറി കിറ്റുകള്‍

April 22nd, 2020

കുറ്റ്യാടി: മഹാമാരി ദുരന്തം വിതച്ച കൊറോണക്കാലത്തും അതിഥി തൊഴിലാളികളെ കേരളം കൈവിട്ടില്ല. സര്‍ക്കാറും തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളും ജനങ്ങളും സ്വന്തം നാട്ടുകാര്‍ക്കൊപ്പം അവരെ സ്‌നേഹത്തിന്റെ കരുതലോടെ ചേര്‍ത്തു പിടിച്ചു. സ്‌നേഹത്തിനും കരുതലിനുമുള്ള ആദരവാണ് കുറ്റിയാടി കായക്കൊടിയില്‍ നിന്നുള്ള ഈ മാതൃകാ പ്രവര്‍ത്തനം. രാജസ്ഥാന്‍ സ്വദേശിയായ ദേശ്‌രാജാണ് അതിഥി തൊഴിലാളികള്‍ക്കാകെ അഭിമാനിക്കാവുന്ന പ്രവര്‍ത്തനവുമായി രംഗത്തെത്തിയത്. കായക്കൊടിയിലെ സമൂഹ അടുക്കളയിലേക്ക് ആവശ്യമായ പച്ചക്കറി നല്‍കിയ ദേശ്‌രാജ് നാട്ടുകാരായ 5...

Read More »
[related_posts_by_tax taxonomies="post_tag" posts_per_page="2" title="Also Read"]

കുറ്റ്യാടിയിലെ ലോക് താന്ത്രിക് പ്രവര്‍ത്തകര്‍ പ്രാഥമിക ആരോഗ്യകേന്ദ്രത്തിൽ കുടിവെള്ളം വിതരണം ചെയ്തു

April 21st, 2020

കുറ്റ്യാടി: മണിയൂർ പഞ്ചായത്ത് പ്രാഥമിക ആരോഗ്യകേന്ദ്രത്തിൽ ലോക് താന്ത്രിക് യുവ ജനതാദൾ കുറ്റ്യാടി മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ കുടിവെള്ളവും മാസ്കും വിതരണം ചെയ്തു. മണ്ഡലം പ്രസിഡൻറ് സച്ചിൻ വില്യാപ്പള്ളി. മണ്ഡലം സെക്രട്ടറി അഭിനവ് എളമ്പിലാട് പാർട്ടി ജില്ലാ കമ്മിറ്റി അംഗവും വാർഡ് മെമ്പർ കൂടിയായ കെ പി കുഞ്ഞിരാമൻ നവനീത് സോഷ്യലിസ്റ്റ് വിദ്യാർഥി ജനത പ്രവർത്തകൻ അഭിരാം എന്നിവർ സമീപം.

Read More »
[related_posts_by_tax taxonomies="post_tag" posts_per_page="2" title="Also Read"]