News Section: തലശ്ശേരി

കനത്ത മഴ; പെരിങ്ങത്തുർ കായപ്പനച്ചി റോഡും പുഴയും ഒന്നായി

August 8th, 2020

നാദാപുരം: നിർത്താതെ പെയ്യുന്ന മഴ കാരണം കണ്ണൂർ കോഴിക്കോട് ജില്ലാ അതിർത്തിയുടെ ഭാഗമായ പെരിങ്ങാത്തുർ കായപ്പനച്ചി പുഴയിലെ വെള്ളം റോഡ് വഴി കരകവിഞ്ഞൊഴുകി. പെരിങ്ങത്തുർ കായപ്പനിച്ചി നാദാപുരം സംസ്ഥാന പാതയായ റോഡിലാണ് വെള്ളം കരകവിഞ്ഞൊഴുകുന്നത്. വേനൽ കാലത്തു പോലും കുത്തൊഴുക്കുള്ള പുഴയായതിനാൽ ഏതു നിമിഷവും റോഡിനു മുകളിലായി റോഡ് കാണത്തക്കരീതിയിൽ വെള്ളം ഒഴുകുമെന്നും ഇത് വഴിയുള്ള യാത്ര പരമാവധി ഒഴിവാക്കണമെന്നും അധികൃതർ വ്യക്തമാക്കി.

Read More »
[related_posts_by_tax taxonomies="post_tag" posts_per_page="2" title="Also Read"]

കൊറോണ ബാധ സ്ഥിരീകരിച്ച മാഹി സ്വദേശി തലശ്ശേരിയിലെ വിവിധയിടങ്ങളില്‍ സഞ്ചരിച്ചു

April 8th, 2020

തലശ്ശേരി: കൊറോണ ബാധ സ്ഥിരീകരിച്ച മാഹി സ്വദേശി തലശ്ശേരിയിലെ വിവിധ സ്ഥലങ്ങള്‍ സന്ദര്‍ശിച്ചതായി റിപ്പോര്‍ട്ട് ഇന്ന് കോവിഡ്-19 സ്ഥിരീകരിച്ച ചെറുകല്ലായി ന്യൂ മാഹി സ്വദേശിയായ 71കാരന്‍ ജില്ലയിലെ വിവിധ പ്രദേശങ്ങള്‍ സന്ദര്‍ശിക്കുകയും ഒട്ടേറെ പേരുമായി സമ്പര്‍ക്കം പുലര്‍ത്തുകയും ചെയ്തതായി പ്രാഥമിക അന്വേഷണത്തില്‍ വ്യക്തമായി. മാര്‍ച്ച് 15 മുതല്‍ 21 വരെയുള്ള ദിവസങ്ങളില്‍ എംഎം ഹൈസ്‌കൂള്‍ പള്ളിയിലെ എല്ലാ മതചടങ്ങുകളിലും ഇദ്ദേഹം പങ്കെടുത്തിരുന്നു. 18 പന്ന്യന്നൂര്‍ ചമ്പാട്ട് നടന്ന വിവാഹ നിശ്ചയത്തിന് പങ്കെടുക്കുന്നതിനായി മര...

Read More »
[related_posts_by_tax taxonomies="post_tag" posts_per_page="2" title="Also Read"]

മോയിൽ കുട്ടി വൈദ്യർ അക്കാഡമി ശിലാസ്ഥാപനം ; സ്വാഗതസംഘം രൂപികരണ യോഗം14-ന് 4 മണിക്ക്

February 11th, 2020

നാദാപുരം: മോയിൽ കുട്ടി വൈദ്യർ മാപ്പിള കലാ അക്കാഡമിയുടെ നാദാപുരം സബ്ബ് സെൻറർഓഫീസിന് കെട്ടിടം  പ്രവൃത്തി ഉൽഘാടനം മാർച്ച് 21-ന് വൈ: 5 മണിക്ക് സാംസ്ക്കാരിക വകുപ്പ് മന്ത്രി ഏ.കെ.ബാലൻ നിർവ്വഹിക്കും. പ്രമുഖരായ സാംസ്ക്കാരിക നായകർ ഉൾപ്പെടെ പങ്കെടുക്കും. സാംസ്ക്കാരിക വകുപ്പിന്റെ നേതൃത്വത്തിൽ വിവിധ കലാപരിപാടികളും സംഘടിപ്പിക്കും. സ്വാഗതസംഘം രൂപികരണ യോഗം ഫെബ്രവരി 14-ന് 4 മണിക്ക് മർച്ചന്റ് അസോസിയേഷൻ ഹാളിൽ ചേരുമെന്ന് ഇ.കെ.വിജയൻ എം.എൽ.എ. അറിയിച്ചു. മന്ത്രി എ കെ ബാലനും ഇകെ വിജയൻ എം എൽ എ യും കൈകോർത്ത് നാദാപുരത്ത് വൻ വികസന വിപ്...

Read More »
[related_posts_by_tax taxonomies="post_tag" posts_per_page="2" title="Also Read"]

പെരിങ്ങത്തൂരില്‍ അന്തര്‍സംസ്ഥാന കവര്‍ച്ച സംഘത്തെ തലശ്ശേരി പോലീസ് പിടികൂടിയത് സിനിമാ സ്റ്റയിലില്‍

December 30th, 2019

പെരിങ്ങത്തൂര്‍ : അന്തര്‍സംസ്ഥാന കവര്‍ച്ച സംഘത്തെ തലശ്ശേരി ഡിവൈഎസ്പിയുടെ നേതൃത്വത്തില്‍ പിടികൂടിയത് സിനിമാ സ്‌റ്റൈലില്‍. പെരിങ്ങത്തൂരില്‍ നിന്നും ബൈക്കു യാത്രക്കാരനെ തടഞ്ഞ് 17 ലക്ഷം രൂപ കവര്‍ന്ന സംഘത്തിലെ പ്രധാന പ്രതി മട്ടന്നൂര്‍ ഉളിയില്‍ കെ.കെ.നൗഷാദ് (39) നെയും, മാഹിയിലെ പി.കെ.ദീപക് (28)നെയുമാണ് ആക്ഷന്‍ സിനിമകളെ വെല്ലുന്ന തരത്തില്‍ പോലീസ് വലയിലാക്കിയത്. കേസില്‍ ആദ്യം പിടികൂടിയ എറണാകുളം സ്വദേശി സതീഷിനെ കൊണ്ട് മൊബൈലില്‍ വിളിപ്പിച്ചാണ് ആദ്യ കരുക്കള്‍ പോലീസ് സംഘം നീക്കിയത്. ടവര്‍ ലോക്കേഷനുകള്‍ പരിശോധിച്...

Read More »
[related_posts_by_tax taxonomies="post_tag" posts_per_page="2" title="Also Read"]

മാഹി റെയില്‍വെ സ്റ്റേഷനില്‍ കേരള പൊലീസിന്റെ എയ്ഡ് പോസ്റ്റ്

October 5th, 2019

മാഹി: അഞ്ച് വര്‍ഷത്തെ കാത്തിരിപ്പിന് ശേഷം മാഹി റെയില്‍വ്വേ സ്റ്റേഷനില്‍ പോലിസ് എയ്ഡ് എയ്ഡ് പോസ്റ്റ് ജില്ലാ പോലിസ് മേധാവി കോഴിക്കോട് റൂറല്‍ കെ.ജി സൈമണ്‍ ഐപിഎസ് ഉദ് ഘാടനം ചെയ്തു. പഞ്ചായത്ത് പ്രസിഡന്റ് ഇ.ടി.അയ്യൂബ്ബ് അദ്ധ്യക്ഷത വഹിച്ചു. പഞ്ചായത്ത് നിര്‍മ്മിച്ച് നല്‍കിയ കെട്ടിടത്തിലാണ് എയ്ഡ് പോസ്റ്റ് ആരംഭിച്ചത്. റയില്‍വ്വെ സ്റ്റേഷനിലെ വ്യാപാരികള്‍ വൈദ്യുതി കണക്ഷന്‍ ആവിശ്യമായ സൗകര്യം ചെയ്തു.ജില്ലാ പഞ്ചായത്ത് മെംബര്‍.എ.ടി.ശ്രീധരന്‍, വടകര ഡിവൈഎസ്പി കെ.എസ്.ഷാജി, വൈസ് പ്രസിഡന്റ് റീനരയരോത്ത്, ചോമ്പാല്‍ സി.ഐ. ടി.പി....

Read More »
[related_posts_by_tax taxonomies="post_tag" posts_per_page="2" title="Also Read"]

ദേശീയ മെഡിക്കൽ നിയമം: നാളെ ഡോക്ടർമാർ പണിമുടക്കും

July 30th, 2019

നാദാപുരം : ദേശീയ മെഡിക്കൽ നിയമം നടപ്പാക്കുന്നതിൽ പ്രതിഷേധിച്ച് ഡോക്ടർമാർ നാളെ 24 മണിക്കൂർ പണിമുടക്കു നടത്തും. അത്യാഹിത വിഭാഗം, തീവ്രപരിചരണ വിഭാഗം, അടിയന്തര ശസ്ത്രക്രിയകൾ എന്നിവയെ സമരത്തി‍ൽ നിന്ന് ഒഴിവാക്കിയിട്ടുണ്ട്.

Read More »
[related_posts_by_tax taxonomies="post_tag" posts_per_page="2" title="Also Read"]

തലശ്ശേരിയിൽ +2 വിദ്യാർത്ഥിയെ കാണാതായിട്ട് 2 മാസം; കണ്ണീർകയത്തിൽ കുടുംബം;എങ്ങുമെത്താതെ അന്വേഷണവും

July 27th, 2019

തലശ്ശേരി : തലശ്ശേരി തിരുവങ്ങാട് പെരിങ്കളത്തെ +2 വിദ്യാർത്ഥിയെ ദുരൂഹ സാഹചര്യത്തിൽ കാണാതായിട്ട് രണ്ട് മാസം പിന്നിടുന്നു. നടുക്കുനിയിൽ ശ്രീനിവാസന്റെ മകൻ അശ്വിനെയാണ് കാണാതായത്. പൊലീസ് നടത്തിവന്ന അന്വേഷണവും എങ്ങുമെത്തിയില്ല. തലശ്ശേരി ക്രൈസ്റ്റ് കോളേജ് പ്ലസ് ടു വിദ്യാർത്ഥിയായിരുന്ന തിരുവങ്ങാട് പെരിങ്കളം നടുക്കുനിയിൽ ഉച്ചമ്പള്ളി അശ്വിനെ രണ്ട് മാസം മുമ്പാണ് കാണാതായത്. തെങ്ങ് ചെത്ത് തൊഴിലാളിയായ ശ്രീനിവാസന്റെയും മലബാർ കാൻസർ സെന്ററിലെ ശുചീക രണ തൊഴിലാളിയായ ഷീലയുടെയും ഇളയ മകനായ പതിനേഴുകാരനെ ഇക്കഴിഞ്ഞ മേയ് 28നാണ് കാണാതാ...

Read More »
[related_posts_by_tax taxonomies="post_tag" posts_per_page="2" title="Also Read"]

കണ്ണൂർ എയർപോർട്ടിൽ നിരവധി ഒഴിവുകൾ; 25,000 – 30,000 രൂപ തുടക്ക ശമ്പളം

July 27th, 2019

തലശ്ശേരി : കണ്ണൂർ എയർപോർട്ടിൽ നിരവധി ഒഴിവുകൾപ്ലസ് ടൂ  യോഗ്യതയുള്ളവർക്കാണ്  അവസരം.  25,000 - 30,000 രൂപ തുടക്ക ശമ്പളം ആയി ലഭിക്കും.ആകെ 30 ഒഴിവുകളാണ് ഉള്ളത്. തസ്തികകൾ: ബാഗേജ് സ്ക്രീനിംഗ് എക്സിക്യൂട്ടീവ് ഫയർ & റെസ്ക്യൂ ഓപ്പറേറ്റർ എന്നിവയാണ് .  അപേക്ഷിക്കാനുള്ള അവസാന തീയതി ആഗസ്റ്റ്‌ 13 ആണ്. ഓൺലൈൻ അപേക്ഷാ സമർപ്പിക്കാനും മറ്റ് കൂടുതൽ വിവരങ്ങൾക്കും താഴെ ഉള്ള ലിങ്കുകൾ ഏതെങ്കിലും സന്ദർശിക്കുക http://bit.ly/2JUrJjQ http://bit.ly/2JUrJjQ

Read More »
[related_posts_by_tax taxonomies="post_tag" posts_per_page="2" title="Also Read"]

സൈക്കോളജി അപ്രന്റിസ് സീറ്റ് ഒഴിവിലേക്ക് അപേക്ഷ ക്ഷണിച്ചു

July 26th, 2019

നാദാപുരം: ഗവ. കോളേജ് തലശ്ശേരി, ചൊക്ലിയില്‍ സൈക്കോളജി അപ്രന്റിസിന്റെ ഒഴിവിലേക്ക് അപേക്ഷ ക്ഷണിച്ചു. റഗുലര്‍ പഠനത്തിലൂടെ സൈക്കോളജിയില്‍ ബിരുദാനന്തര ബിരുദമാണ് യോഗ്യത. ക്ലിനിക്കല്‍ സൈക്കോളജി, പ്രവൃത്തിപരിചയം തുടങ്ങിയവ അഭിലഷണീയ യോഗ്യതയായി കണക്കാക്കും. അഭിമുഖം ജൂലൈ 30 ന് രാവിലെ 10.30 മണിക്ക്. ഫോണ്‍ - 0490 2393985.

Read More »
[related_posts_by_tax taxonomies="post_tag" posts_per_page="2" title="Also Read"]

തലശ്ശേരി ഗവ.കോളേജില്‍ സീറ്റ് ഒഴിവ്; അഭിമുഖം നാളെ

July 23rd, 2019

തലശ്ശേരി : ഗവ.കോളേജ് തലശ്ശേരി, ചൊക്ലിയില്‍ ബി.സി.എ കോഴ്‌സില്‍ എസ്.സി/എസ്.ടി വിഭാഗത്തില്‍പെടുന്ന വിദ്യാര്‍ത്ഥികള്‍ക്ക് സംവരണം ചെയ്ത സീറ്റില്‍ അഭിമുഖം നടത്തുന്നു.  യോഗ്യരായ വിദ്യാര്‍ത്ഥികള്‍ എല്ലാ ഒറിജിനല്‍ സര്‍ട്ടിഫിക്കറ്റുകളും സഹിതം നാളെ  (ജൂലൈ 24) ന് രാവിലെ 11 മണിക്ക് കോളേജില്‍ ഹാജരാകണം. ഫോണ്‍- 0490 2393985.

Read More »
[related_posts_by_tax taxonomies="post_tag" posts_per_page="2" title="Also Read"]