News Section: തുണേരി

ഹൃദയാഘാതത്തെ തുടര്‍ന്ന് ദുബൈയില്‍ മരിച്ച തുണേരി സ്വദേശിയുടെ മരണം നാടിന് തേങ്ങലായി

August 16th, 2019

നാദാപുരം:ഹൃദയാഘാതത്തെ തുടര്‍ന്ന് ദുബൈയില്‍ മരിച്ച  തുണേരി സ്വദേശി നാടിന് തേങ്ങലായി. തുണേരി മുള്ളന്‍ കുന്നത്ത് കുഞ്ഞിരാമന്റെ മകന്‍ അജിന്‍ കുമാര്‍ പാനോലക്കണ്ടി (33 ) ദുബൈയില്‍ വെച്ചുണ്ടായ ഹൃദയാഘാതത്തെ തുടര്‍ന്നുണ്ടായ മരണമാണ് നാടിന് തെങ്ങലായത്. സോനാപ്പൂരില്‍ ഗ്രോസറി ജീവനക്കാരനായിരുന്നു അജീഷ്.ബുധനാഴ്ച രാവിലെ സോനാപൂരിലെ താമസ സ്ഥലത്തുവച്ചായിരുന്നു മരണം. മൃതദേഹം ഇന്ന് രാത്രി ദുബൈയില്‍ നിന്നും കോഴിക്കോട്ടുള്ള എയര്‍ ഇന്ത്യ വിമാനത്തില്‍ നാട്ടിലേക്ക് കൊണ്ടുപോകുമെന്ന് അറിയിച്ചു.

Read More »
[related_posts_by_tax taxonomies="post_tag" posts_per_page="2" title="Also Read"]

മലയോരത്ത് കനത്ത മഴ തുടരുന്നു; പുഴകളില്‍ വെള്ളം ഉയര്‍ന്നു , ജനം ജാഗ്രത പുലര്‍ത്തണമെന്ന് റവന്യൂ വകുപ്പ്

August 8th, 2019

നാദാപുരം: നാദാപുരം  മേഖലയിലെ മലയോരത്ത്് കനത്ത മഴ മൂന്ന് ദിവസമായി തുടരുന്നു. വാണിമേല്‍ പുഴ നിറഞ്ഞുകവിഞ്ഞതോടെ പ്രദേശവാസികള്‍ ഭീതിയിലാണ്.വാണിമേല്‍, വിലങ്ങാട് മലയോര മേഖല ഒറ്റപ്പെട്ട നിലയിലാണ്. പലയിടങ്ങളിലും മരങ്ങള്‍ കടപുഴകി.2 ദിവസമായി വിലങ്ങാട് മേഖലയില്‍ വൈദ്യുതി നിലച്ചു. വിഷ്ണുമംഗലം ബണ്ടില്‍ ജലനിരപ്പ് ക്രമാതീതമായി ഉയര്‍ന്നതിനാല്‍ പ്രത്യേകം ജാഗ്രത പാലിക്കണമെന്ന് റവന്യൂ വകുപ്പ് നിര്‍ദേശം നല്‍കി. കഴിഞ്ഞ പ്രളയ സമാനമായ കാലവര്‍ഷം തുടരുന്നതിനാല്‍ ജനങ്ങള്‍ ജാഗ്രത പാലിക്കണമെന്ന് മുഖ്യമന്ത്രി അറിയിച്ചു.  

Read More »
[related_posts_by_tax taxonomies="post_tag" posts_per_page="2" title="Also Read"]

നിര്‍മ്മാണം നടക്കുന്ന കെട്ടിടത്തിന്റെ മതില്‍ തകര്‍ന്നിവീണു; ഉടമ രക്ഷപ്പെട്ടത് അത്ഭുതകരമായി

August 7th, 2019

നാദാപുരം: നിര്‍മ്മാണം നടക്കുന്ന കെട്ടിടത്തിന്റെ മതില്‍ തകര്‍ന്നിവീണു, ഉടമ രക്ഷപ്പെട്ടത് അത്ഭുതകരമായി ഉടമക്ക് ചെറിയ പരിക്കുണ്ട് . പാറക്കടവ് സ്വദേശി പൊന്നങ്കോട്ട് ഉസ്മാൻ ഹാജി(63)ക്കാണ് പരിക്കേറ്റത്. പേരോട് തട്ടാറത്ത് പള്ളിക്ക് സമീപം നിർമിക്കുന്ന കെട്ടിടത്തിന് പിന്നിലെ മതിലാണ തകർന്ന് വീണത്. ചെങ്കല്ല് കൊണ്ട് നാല് ദിവസം മുമ്പ് നിർമിച്ച മതിൽ തകർന്ന് വീഴുകയായിരുന്നു. കാലിന് പരിക്കേറ്റ ഉസ്മാനെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. നിർമാണത്തിലെ അപാകതയാണ് മതിൽ തകർന്ന് വീഴാനിടയായതെന്ന് നാട്ടുകാർ പറഞ്ഞു.

Read More »
[related_posts_by_tax taxonomies="post_tag" posts_per_page="2" title="Also Read"]

ഒഴിവായത് വന്‍ ദുരന്തം; ഇരിങ്ങണ്ണൂരില്‍ സ്കൂള്‍ ബസ്‌ വയലിലേക്ക്‌ ചരിഞ്ഞു

August 6th, 2019

നാദാപുരം: ഇരിങ്ങണ്ണൂരില്‍ സ്കൂള്‍ ബസ്‌ വയലിലേക്ക്‌ ചരിഞ്ഞു.ഒഴിവായത് വന്‍ ദുരന്തം.കയനോളി പാലപ്പറബ്  റോഡിന് സമീപത്തുള്ള വയലിലേക്കാണ് ബസ്‌ ചരിഞ്ഞത്. പൊട്ടി പൊളിഞ്ഞ്ചെളിക്കുളമായി സ്കൂൾ ബസ് ചെളിയിൽ താഴ്ന്നു.വിദ്യാർഥികൾ പരിക്കേൽക്കാതെ രക്ഷപ്പെട്ടു. ചെറുകുളം കയന്നോളി പാലപ്പറമ്പ് ഭാഗത്ത് വിദ്യാർഥികളെ ഇറക്കാൻ പോവുകയായിരുന്ന ദാറുൽ ഹുദ ഇംഗ്ലീഷ് മീഡിയം സ്കൂൾ ബസാണ് അപകടത്തിൽ പെട്ടത്. ചെളിക്കുഴിയിൽ താഴ്ന്ന ബസ് വയലിലേക്ക് ചെരിഞ്ഞതോടെ നാട്ടുകാർ ബസിൽ നിന്ന് കുട്ടികളെ ഇറക്കി ബസ്സ് കെട്ടി വലിക്കുകയായിരുന്നു. കയനോളി പാ...

Read More »
[related_posts_by_tax taxonomies="post_tag" posts_per_page="2" title="Also Read"]

കോൺഗ്രസ് നേതാവ് മേക്കചേരി കുഞ്ഞിരാമൻ നിര്യാാതനായി

August 3rd, 2019

നാദാപുരം: തൂണേരി യിലെ മുതിർന്ന കോൺഗ്രസ് നേതാവും തൂണേരി ഗ്രാമപഞ്ചായത്ത് മുൻ മെമ്പറുമായ മേക്കചേരി കുഞ്ഞിരാമൻ (82) നിര്യാാതനായി.സംകാരം ഇന്ന് 2 മണിക്ക് വീട്ടുവളപ്പിൽ

Read More »
[related_posts_by_tax taxonomies="post_tag" posts_per_page="2" title="Also Read"]

കുഞ്ഞമ്മദ് ഹാജി കനിഞ്ഞു; ചെക്ക്യാട്ടെ പുതിയ ആരോഗ്യഉപകേന്ദ്രം ഈ മാസം അവസാനം നാടിന് സമര്‍പ്പിക്കും

August 2nd, 2019

നാദാപുരം : ചെക്ക്യാട്ടെ  കയലോട്ട് താഴെ പുതുതായി പ്രവര്‍ത്തനമാരംഭിക്കുന്ന     ആരോഗ്യഉപകേന്ദ്രത്തിന്റെ  ഉദ്ഘാടനം ഈമാസം അവസാനം നടക്കും. ചെക്യാട്  പ്രാഥമികാരോഗ്യകേന്ദ്രത്തിന് കീഴിൽ അനുവദിച്ച ഉപകേന്ദ്രങ്ങളിൽ സ്വന്തമായി കെട്ടിടമൊരുങ്ങിയ ആദ്യത്തേതാണിത് നാട്ടുകാർക്ക് ഓണസമ്മാനമായി ഓഗസ്റ്റ് അവസാനം നാടിന് സമർപ്പിക്കാനാണ് തീരുമാനം . കായലോട്ട് താഴ സ്വദേശിയായ സി.എ. കുഞ്ഞമ്മദ് ഹാജി സൗജന്യമായി നൽകിയ പത്തുസെന്റ് സ്ഥലത്താണ് കെട്ടിടം പണിതത്. വാർഡംഗം കെ.പി. കുമാരന്റെ നിരന്തര പരിശ്രമത്തിൻറെ ഫലമായാണ് കായലോട്ട്താഴ ഉപകേന്ദ്രം...

Read More »
[related_posts_by_tax taxonomies="post_tag" posts_per_page="2" title="Also Read"]

സത്യപ്രതിജ്ഞ നാളെ; തൂണേരി പഞ്ചായത്ത് പ്രസിഡന്റായി കെ.പി.സി.തങ്ങൾ അധികാരത്തിലേറും

July 29th, 2019

നാദാപുരം:    തൂണേരി ഗ്രാമ പഞ്ചായത്തില്‍ നാളെ പുതിയ പ്രസിഡണ്ട്‌ അധികാരത്തിലേറും.  നിലവിലെ 12 ആം വാര്‍ഡ്‌ മെബര്‍ കൂടിയായ  കെ.പി.സി.തങ്ങൾ പ്രസിഡണ്ട്‌ ആവാനാണ് സാധ്യത. പ്രതിപക്ഷ പാര്‍ട്ടിയില്‍ നിന്നും നോമിനേഷന്‍ ലഭിച്ചില്ലെങ്കില്‍  കെ.പി.സി.തങ്ങൾ തന്നെയാകും പുതിയ പ്രസിഡണ്ട്‌.മുസ്ലീംലീഗിലെ ധാരണ പ്രകാരമാണ് പുതിയ പ്രസിഡന്റ് വരുന്നത്. വാർഡ് മെമ്പർമാരായ വളപ്പിൽ കുഞ്ഞമ്മദും കെ.പി.സി.തങ്ങളുമാണ് പ്രസിഡന്റ് സ്ഥാനത്തേക്ക് മുന്നോട്ട് വന്നത്. വളപ്പിൽ കുഞ്ഞമ്മദ് മാസ്റ്റര്‍ തന്നെയാണ് നിലവിലെ പ്രസിഡണ്ട്‌ പതിനഞ്ചംഗ ഭരണസമിത...

Read More »
[related_posts_by_tax taxonomies="post_tag" posts_per_page="2" title="Also Read"]

തൂണേരി പഞ്ചായത്തിലെ കാങ്ങാടൻ കണ്ടി നടപ്പാത നാടിന് സമര്‍പ്പിച്ചു

July 19th, 2019

നാദാപുരം: തൂണേരി ഗ്രാമപഞ്ചായത്തിലെ വെള്ളൂർ നോർത്ത് പതിനൊന്നാം വാർഡ് മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയിൽ ഉൾപ്പെടുത്തി ഒന്നാംഘട്ട പ്രവൃത്തി പൂർത്തീകരിച്ച കാങ്ങാടൻ കണ്ടി നടപ്പാത തൂണേരി ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡൻറ് വൈസ് പ്രസിഡൻറ് സിന്ധു രയരോത്ത് ഉദ്ഘാടനം ചെയ്തു. വാർഡ് മെമ്പർ പി പി സുരേഷ് കുമാർ അദ്യക്ഷത  വഹിച്ചു. മുൻ ഗ്രാമ പഞ്ചായത്ത്‌ പ്രസിഡന്റ്‌ വളപ്പിൽ കുഞ്ഞമ്മദ് മാസ്റ്റർ, വാർഡ് കൺവീനർ രജീഷ് വികെ, ഫസൽ മാട്ടാൻ, എ പി അമ്മദ് മാസ്റ്റർ, ചന്ദ്രൻ കെ കെ , റയീസ് പി , നൗഫൽ പി, ഷംസീർ കെ , ജസൽ മുഹമ്മദ് ...

Read More »
[related_posts_by_tax taxonomies="post_tag" posts_per_page="2" title="Also Read"]

നവീകരണ പ്രവൃത്തിക്കൊരുങ്ങി നാദാപുരം മേഖലയിലെ നാല് വില്ലേജ് ഓഫീസുകൾ

July 17th, 2019

നാദാപുരം:നാദാപുരം മേഖലയിലെ നാല്  വില്ലേജ് ഓഫീസുകൾ നവീകരിക്കാനോരുങ്ങി സര്‍ക്കാര്‍.   80 ലക്ഷം രൂപയുടെ നവീകരണ പ്രവൃത്തിയാണ്‌ നടക്കുന്നത്. വാണിമേൽ, തൂണേരി,ചെക്യാട്, നരിപ്പറ്റ, വളയം വില്ലേജുകളുടെ നവീകരണത്തിനാണ് ഫണ്ട് അനുവദിച്ചത്. നവീകരണം ഉടൻ പൂർത്തീകരിക്കുമെന്ന് റവന്യു അധികൃതർ അറിയിച്ചു. നിലവിലുള്ള കെട്ടിടം നവീകരിക്കുകയും ചുറ്റുമതിൽ സ്ഥാപിക്കുകയും ചെയ്യും. തൂണേരി, ചെക്യാട്, വളയം വില്ലേജുകൾക്ക് 10 ലക്ഷം രൂപവീതം അനുവദിച്ചു. വാണിമേൽ വില്ലേജ് ഒാഫീസിന്റെ ഒന്നാംനില നന്നാക്കാൻ വേണ്ടിയും താഴത്തെഭാഗം കൂടുതൽ മെ...

Read More »
[related_posts_by_tax taxonomies="post_tag" posts_per_page="2" title="Also Read"]

ശക്തമായ മഴയിൽ തൂണേരിയിൽ മരം വീണ് വീട് തകർന്നു

July 16th, 2019

നാദാപുരം:ശക്തമായി പെയ്ത   മഴയിൽ  തൂണേരിയിൽ മരം  വീണ് വീട് തകർന്നു. മുടവന്തേരി കുന്നുമ്മൽ രാജന്റെ വീടാണ് തകർന്നത്. വീടിന്റെ മുൻഭാഗത്താണ് മരം വീണത്. മുൻഭാഗത്തെ ഓടുകൾ പൂർണമായും തകർന്ന നിലയിലാണ്. കഴിഞ്ഞ ദിവസം ശക്തമായി  പെയ്ത മഴിലും കാറ്റിലും നിരവധി മരങ്ങള്‍ കടപുഴകി വീണിരുന്നു.

Read More »
[related_posts_by_tax taxonomies="post_tag" posts_per_page="2" title="Also Read"]