News Section: നാദാപുരം

കണക്കും മലയാളവും അറിയാം; എയിംസ് പി.എസ്.സി കോച്ചിംഗ് സെന്റര്‍ നാളെ സൗജന്യ പരിശീലനം സംഘടിപ്പിക്കുന്നു

February 16th, 2019

  നാദാപുരം: കണക്കും മലയാളവും അറിയാം......എയിംസ് പി.എസ്.സി കോച്ചിംഗ് സെന്റര്‍ നാളെ സൗജന്യ പരിശീലനം സംഘടിപ്പിക്കുന്നു.രാവിലെ 10 മുതല്‍ വൈകിട്ട് 3:30 വരെ കല്ലാച്ചിയിലും വടകരയിലുമായാണ് പരിശീലനം സന്ഘിപ്പിക്കുന്നത്. കല്ലാച്ചിയില്‍ മലയാളം പരിശീലനവും,വടകരയില്‍ കണക്ക് പരിശീലനവും നടക്കും. കൂടുതല്‍ വിവരങ്ങള്‍ക്ക് വിളിക്കാം: 9946156428

Read More »

ധീര ജവാന്മാര്‍ക്ക് ആദരാഞ്ജലികളര്‍പ്പിച്ച്

February 16th, 2019

നാദാപുരം: കാശ്മീരില്‍ കൊല ചെയ്യപ്പെട്ട ധീര ജവാന്മാര്‍ക്ക് ലോക് താന്ത്രിക് യുവജനതാദള്‍ നാദാപുരം മണ്ഡലം കമ്മറ്റിയുടെ ആഭിമുഖ്യത്തില്‍ എടച്ചേരി തുരുത്തിയില്‍ ദീപം തെളിയിച്ച് ആദരാജ്ഞലികള്‍ അര്‍പ്പിച്ചു പ്രതിജ്ഞ എടുത്തു. മണ്ഡലം പ്രസിഡണ്ട് വത്സരാജ് മണലാട്ട് പ്രതിജ്ഞ ചൊല്ലി കൊടുത്തു. എം.പി വിജയന്‍ ,കെ രജീഷ് , സിജിന്‍ സി.കെ ,ടി.പ്രകാശന്‍ ,യദു കൃഷ്ണ ,ലിഖില്‍ എം.പി, സിശാന്ത് സി.കെ ,പ്രദിന്‍ സി.എച്ച് ,ഷെറില്‍ കുമാര്‍ പി.ഇ, കിരണ്‍ ബാബു ഇ.ടി ,വിജേഷ് കെ.വി എന്നിവര്‍ നേതൃത്വം നല്‍കി.

Read More »

ആഗോള പൗരമ്മാരുടെ മനസാക്ഷി സൂക്ഷിപ്പുകാരാണ് മാധ്യമപ്രവര്‍ത്തകര്‍; കെ.പി സുധീര

February 16th, 2019

  നാദാപുരം:  ആഗോള പൗരമ്മാരുടെ മനസാക്ഷി സൂക്ഷിപ്പുകാരാണ് മാധ്യമപ്രവര്‍ത്തകരെന്ന് സാഹിത്യകാരിയായ കെ.പി സുധീര പറഞ്ഞു. കേരള പത്രപ്രവര്‍ത്തക അസോസിയേഷന്‍ സംഘടിപ്പിച്ച മാധ്യമ ശില്പശാല ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു ഇവര്‍. കല്ലാച്ചി കമ്മ്യൂണിറ്റിഹാളില്‍ നടക്കുന്ന മാധ്യമ ശില്പ ശാലയില്‍ നിരവധി പ്രമുഖ മാധ്യമ പ്രവര്‍ത്തകര്‍ പങ്കെടുത്തു. രാവിലെ ആരംഭിച്ച ശില്പശാല വൈകുന്നേരം 4 മണിവരെ  തുടരും. ചടങ്ങില്‍ അക്ഷരശ്രീ പുരസ്കാരം കെ.പി മധുസൂദനന്‍ ഏറ്റുവാങ്ങി. സ്വാഗതം ഹാഷിം.കെ , അധ്യക്ഷന്‍ എം.കെ ആഷ്റഫ്. സലിം...

Read More »

അക്ബർ കക്കട്ടിൽ ചെറുകഥാ പുരസ്ക്കാരം എം.എൽ. ജൂലിയക്ക്

February 15th, 2019

നാദാപുരം: അക്ബർ കക്കട്ടിൽ ചെറുകഥാ പുരസ്ക്കാരം വട്ടോളി നാഷണൽ ഹയർ സെക്കഡറി സ്കൂൾ വിദ്യാർത്ഥിനി  എം.എൽ. ജൂലിയക്ക്. സ്കൂളിലെ അക്ബർ കക്കട്ടിൽ അനുസ്മരണ സമിതിയാണ് കോഴിക്കോട് ജില്ലയിലെ ഹൈസ്കൂള്‍ വിദ്യര്‍ത്ഥികള്‍ക്കായി ചെറുകഥാ മത്സരം സംഘടിപ്പിച്ചത്. ക്യാഷ് അവാര്‍ഡും പ്രശസ്തി പത്രവും അടങ്ങുന്നതാണ് പുരസ്ക്കാരം. വെള്ളിയാഴ്ച സ്കൂളില്‍ അനുസ്മരണ സമ്മേളനത്തിൽ ശിഹാബുദീന്‍ പോയിതുംകടവ് പുരസ്ക്കാരം വിതരണം ചെയ്യും

Read More »

വികസന മുന്നേറ്റത്തില്‍ ഇ.കെ. വിജയൻ എം.എൽ.എ ; 12 റോഡുകൾക്കായി 21 കോടിയോളം രൂപ

February 15th, 2019

  നാദാപുരം: നിയോജക മണ്ഡലത്തിലെ 12 റോഡുകൾക്കായി സാങ്കേതിക അനുമതി ലഭിച്ചു. 21 കോടിയോളം രൂപ റോഡുകൾക്കായി അനുവദിക്കപ്പെട്ടു. റോഡുകളുടെ ടെണ്ടർ നടപടി പൂർത്തീകരിച്ച് പ്രവൃത്തി ഉടൻ ആരംഭിക്കുന്നതിന് നടപടി സ്വീകരിക്കുമെന്ന് ഇ.കെ. വിജയൻ എം.എൽ.എ. അറിയിച്ചു. അനുമതി ലഭിച്ച റോഡുകളും തുകയും: എടച്ചേരി-ഇരിങ്ങണ്ടൂർ- 3.5 കോടി, കല്ലാച്ചി-വളയം- 3.5 കോടി, കക്കട്ടിൽ-കൈവേലി- 3.2 കോടി, മുറുവശ്ശേരി-ചങ്ങരംകുളം-തളീക്കര റോഡ്- 5 കോടി, കരുവന്തേരി-താനക്കോട്ടൂർ-ചെറ്റക്കണ്ടി റോഡ്- 2.20 കോടി, ജാതിയേരി-പുളിയാവ്-പാറക്കടവ് റോഡ്- 45 ലക്...

Read More »

എം സി ക്ക് ആദരവ് ; കാനം രാജേന്ദ്രന്‍ ഇന്ന് വൈകിട്ട് എടച്ചേരിയില്‍

February 15th, 2019

എടച്ചേരി: ആറ് പതിറ്റാണ്ട് പിന്നിടുന്ന പ്രമുഖ സി.പി.ഐ. നേതാവും സഹകാരി പുരസ്കാര ജേതാവുമായ എം.സി. നാരായണൻനമ്പ്യാർക്ക് എടച്ചേരിയിൽ സ്വീകരണം ഒരുക്കും. ഇന്ന് വൈകുന്നേരം 5 മണിക്ക് എടച്ചേരി  കമ്മ്യൂണിറ്റി ഹാളില്‍   വെച്ച് നടക്കുന്ന പരിപാടി  സി.പി ഐ . സംസ്ഥാനസെക്രട്ടറി കാനം രാജേന്ദ്രൻ ഉദ്ഘാടനം ചെയ്യും. ജില്ലാ സഹകരണബാങ്കിന്റെ മികച്ച സഹകാരിക്കുള്ള ‘ടി. സി. ഗോപാലൻ മാസ്റ്റർ’ പുരസ്കാരം ഇത്തവണ എം.സി. നാരായണൻനമ്പ്യാർക്കാണ് ലഭിച്ചത്.  വേദിയിൽ വെച്ച് സാഹിത്യഅക്കാദമി അവാർഡ് ജേതാക്കളായ കവി എം. വീരാൻകുട്ടി, ജയചന്ദ്രൻ മൊകേരി, ...

Read More »

റോഡ്‌ ശോചനീയാവസ്ഥ; ഇയ്യങ്കോട് മുസ്ലിം യൂത്ത് ലീഗ് പ്രക്ഷോഭത്തിലേക്ക്

February 15th, 2019

  നാദാപുരം:  പഞ്ചായത്തിലെ രണ്ടാം വാര്‍ഡില്‍ വികസന മുരടിപ്പെന്ന്‍ യൂത്ത് ലീഗ്. വാർഡിനെ മെമ്പറായ  സിപിഐ എം വനിതാ നേതാവിന്‍റെ  അനാസ്ഥക്കെതിരെ ഇയ്യങ്കോട് ശാഖ മുസ്ലിം യൂത്ത് ലീഗ് പ്രക്ഷോഭത്തിലേക്ക്. വികസന മുരടിപ്പും റോഡിന്റെ ശോചനീയാവസ്ഥയും ചൂണ്ടിക്കാട്ടി സായാഹ്ന ധര്‍ണ്ണ സംഘടിക്കും . ഇതിന്റെ ആദ്യഘട്ടം എന്നോണം വാർഡിൽ പോസ്റ്റർ ഒട്ടിച്ചു പ്രചരണം നടത്തി . എനിയും ശക്തമായ സമര പരിപാടിയുമായി യൂത്ത് ലീഗ് മുന്നോട് പോകുമെന്ന് ശാഖ പ്രസിഡന്റ് ഷഹീറും സെക്രെട്ടറി  അര്‍ഷാദും  അറിയിച്ചു.

Read More »

തുടര്‍ച്ചയായ രണ്ടാം തവണയും   പേരോട് ബോംബേറ്;പോലീസ് അന്വേഷണം ഉര്‍ജിതമാക്കി

February 14th, 2019

നാദാപുരം:  പേരോട് ടൗണില്‍ വീണ്ടുംബോംബേറ്. ഇന്നലെ രാത്രിയോടെ ആണ്  അജ്ഞാതര്‍ ഇവിടെ ബോംബെറിയുന്നത്. നാദാപുരത്ത് നിന്നും തൂണേരിയിലേക്ക് പോവുകയായിരുന്ന സ്വിഫ്റ്റ് കാറിന് മുമ്പില്‍ പതിച്ച ബോംബ് ഉഗ്ര ശബ്ദത്തോടെ പൊട്ടിത്തെറിക്കുകയായീരുന്നു. സ്‌ഫോടനം നടന്ന് മണിക്കൂറുകള്‍ക്ക് ശേഷം മേഖലയില്‍ വെടിമരുന്നിന്റെ ഗന്ധം പരന്നിരുന്നു. നാദാപുരം പോലീസ് സ്ഥലത്തെത്തി പരിശോധന നടത്തി.

Read More »

വനിതാമതിലില്‍ പങ്കെടുക്കാത്തതിന്റെ പേരില്‍ തൊഴില്‍ നിഷേധം കാവിലുംപാറയില്‍ ബി ജെ പി പഞ്ചായത്ത് സെക്രട്ടറിയെ ഉപരോധിച്ചു

February 14th, 2019

  നാദാപുരം :   ബി ജെ പി കാവിലുംപാറ പഞ്ചായത്ത് സെക്രട്ടറിയെ ഉപരോധിച്ചു.വനിതാ മതിലിന് പങ്കെടുത്തില്ല എന്ന കാരണത്താൽ തൊഴിലുറപ്പ് തൊഴിലാളികൾക്ക് തൊഴിൽ നിഷേധം, തൊഴിൽ ഇടങ്ങളിൽ ചൂഷണം .എന്നീ കാരണങ്ങൾ നിരത്തിയാണ് ഉപരോധം പഞ്ചായത്ത് സെക്രട്ടറി ഭരണകക്ഷിയുടെ കളിപ്പാട്ടമാകുകയാണ് എന്ന് ബിജെപി ആരോപിച്ചു. ഉപരോധസമരത്തിന് യുവമോർച്ച നാദാപുരം മണ്ഡലം സെക്രട്ടറി അഖിൽ നാളോംങ്കണ്ടി ,കെ.ടി രവീന്ദ്രൻ, അച്ചുതൻ വി.പി എന്നിവർ നേതൃത്വം നൽകി

Read More »

വാണിമേൽ പാലം -കല്ലാച്ചി റോഡ് വാക്ക് പാലിക്കാത്തതിൽ പ്രതിഷേധിച്ച് അസി:എഞ്ചിനിയറുടെ കാര്യാലയം യൂത്ത് കോൺഗ്രസ്‌ ഉപരോധിച്ചു

February 14th, 2019

നാദാപുരം  : വാണിമേൽ പാലം -കല്ലാച്ചി റോഡ് ശോചനീയാവസ്ഥ പരിഹരിക്കണമെന്ന് ആവശ്യപ്പെട്ട് കൊണ്ട് രണ്ട് ദിവസം മുൻപ് കുറ്റ്യാടി പി ഡബ്ലു ഡി  ഓഫീസിലേക്ക് വാണിമേൽ മണ്ഡലം യൂത്ത് കോൺഗ്രസ്‌ കമ്മിറ്റിയുടെ സങ്കട മാർച്ച് നടക്കാനിരിക്കെ അസി:എഞ്ചിനിയർ യൂത്ത് കോൺഗ്രസ്‌ നേതാക്കന്മാരെ ചർച്ചക്ക് വിളിക്കുകയും 13-02-2019 ബുധൻ ഇന്നലെ ടാറിങ് തുടങ്ങുമെന്ന് അസി:എൻഞ്ചിനീയർ രേഖ മൂലം ഉറപ്പ് നൽകുകയും ഇതിന്റെ അടിസ്ഥാനത്തിൽ മാർച്ച്‌ മാറ്റി വെക്കുകയുമായിരുന്നു.       എന്നാൽ ഈ ഉറപ്പിന് ശേഷം ഇന്നലെയും പണി തുടങ്ങുകയോ അതിനു വേണ്ട ഒരുക്കങ്ങൾ നടത്തു...

Read More »