കാശ്മീരിന്റെ കണ്ണീരൊപ്പാന്‍ സംഗീതനൃത്തസന്ധ്യ

വടകര: പ്രളയക്കെടുതിയില്‍ ദുരിതം അനുഭവിക്കുന്ന കാശ്മീര്‍ നിവാസികളെ കണ്ണീരൊപ്പാന്‍ ഊരാളുങ്കല്‍ ലേബര്‍ കോണ്‍ട്രാക്ട് സൊസൈറ്റിയിലെ തൊഴിലാളികളും സര്‍ഗാലയയിലെ കലാകാരന്മാരും ഒന്നിക്കുന്നു. കാശ്മീര്‍ ദുരിതാശ്വാസ ഫണ്ടിലേക്കുള്ള ധന സമാഹരണത്തിന് ഇരിങ്ങല്‍ സര്‍ഗാലയയില്‍ 24 ന് സംഗീതനൃത്ത സന്ധ്യ സംഘടിപ്പിക്കുമെന്ന് സംഘാടകര്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു....

ഇടിമിന്നലേറ്റ് പ്ലസ്ടു വിദ്യാര്‍ഥി മരിച്ചു

കുറ്റിയാടി: മരുതോങ്കര അടുക്കത്ത് മിസ് ബാഹുല്‍ ഹുദാ കോളേജ് പ്ലസ്ടു വിദ്യാര്‍ഥി കോളേജ് ഗ്രൗണ്ടില്‍ ഇടിമിന്നലേറ്റ് മരിച്ചു. സഹപാഠിക്ക് സാരമായ പരിക്ക്. വളയം ചെറുമോത്ത് പുലയന്‍കണ്ടി കുഞ്ഞമ്മദിന്റെ മകന്‍ പി കെ മുഹമ്മദ് നിയാസ് (17) ആണ് മരിച്ചത്. തിങ്കളാഴ്ച വൈകിട്ട് അഞ്ചിന് കോളേജ് കാമ്പസിലെ പള്ളിയില്‍ നിന്ന് നിസ്‌കാരത്തിന് ശേഷം കുട്ടുകാരോടൊത്ത് ഗ്രൗണ്ടി...

ഇന്ത്യ ഫൈനലില്‍ എത്തിയതിന്റെ ക്രെഡിറ്റ് നാദാപുരം സ്വദേശി ഗനി അഹമദിന്

തണ്ണീര്‍പന്തല്‍. കടത്തനാടിന്റെ കരുത്ത് പലരൂപത്തില്‍ പ്രസിദ്ധമാണെന്‍കിലും ഫുട്‌ബോള്‍ രംഗത്ത് കാലുറപ്പിച്ചവര്‍ വിരളം.ഈ രംഗത്തേക്ക് കടത്തനാടന്‍ കരുത്തിന്റെ ശക്തമായ വരവറിയിക്കുകയാണ് നാദാപുരം സ്വദേശിയായ ഗനി അഹമദ് നിഗം.് ഡല്‍ഹിയില്‍ നടക്കുന്ന സുബ്രതോ മുഖര്‍ജി ഇന്റര്‍നാഷണല്‍ ഫുട്ബാള്‍ ടൂര്‍ണ്ണമെന്റില്‍ ഇന്ത്യ ഫൈനലില്‍ എത്തിയതിന്റെ ക്രെഡിറ്റ് ഈ പതിനാറുക...

എസ്എഫ്‌ഐ പ്രവര്‍ത്തകര്‍ക്കു നേരെപൊലീസ് ഭീകരത ; ഒഞ്ചിയത്ത് ശനിയാഴ്ച ഹര്‍ത്താല്‍

വടകര: മടപ്പള്ളി ഗവ: കോളേജില്‍ വിജയത്തില്‍ ആഹഌദം പ്രകടനം നടത്തിയ എസ്എഫ്‌ഐ പ്രവര്‍ത്തകര്‍ക്കു നേരെപൊലീസ് ഭീകരത . എസ്എഫ്‌ഐ ജില്ലാ സെക്രട്ടറിയുള്‍പ്പെടെ നാല് പേരെ ക്രൂരമായി മര്‍ദിച്ച പൊലീസ് ഇവരെ അറസ്റ്റ് ചെയ്തു. ജില്ലാ സെക്രട്ടറി എം കെ നികേഷ്, ജോയിന്റ് സെക്രട്ടറിമാരായ കെ അശ്വന്ത്, എന്‍ നിധിന്‍, ഒഞ്ചിയം ഏരിയാ പ്രസിഡന്റ് ആര്‍ ജഗത് എന്നിവരെയാണ് അറസ്റ്...

വളയത്തു ഇടിമിന്നലില്‍ മൂന്ന് വീടുകള്‍ക്ക് നാഷനഷ്ട്ടം

വളയത്തു ഇടിമിന്നലില്‍ മൂന്ന് വീടുകള്‍ക്ക് നാഷനഷ്ട്ടം. ഇലട്രിക്ക് ഉപകരണങ്ങളും വയറിങ്ങും കത്തിനശിച്ചു. ചെറുമൊത്ത് ഒപിമുക്കിലെ വടക്കയില്‍ മീത്തല്‍ നാരായണി ചേരലേന്‍റെവിട കേളപ്പന്‍ കുരുടി കണ്ടി അശോകന്‍ എന്നിവരുടെ വീടുകള്‍ക്കാണ്‌ നാഷനഷ്ട്ടം. വെള്ളിയായച്ച വൈകിട്ട് അഞ്ചിനാണ് അപകടം

പ്രകൃതി വിരുദ്ധ പീഡനം: യുവാവ്‌ അറസ്ഥില്‍

നാദാപുരം :ബൈക്ക്‌ ഡ്രൈവിംങ്ങ്‌ പഠിപ്പിക്കാമെന്ന്‌ പറഞ്ഞ്‌ 12കാരനെ പ്രകൃതി വിരുദ്ധ പീഡനത്തിന്‌ ഇരയാക്കിയതായി പരാതി. സംഭവത്തില്‍ നരിക്കാട്ടേരി തിരുവങ്ങോത്ത്‌ വിനീഷ്‌ (26) നെ നാദാപുരം എസ്‌ഐ ശ്രീനിവാസന്‍ അറസ്റ്റ്‌ ചെയ്‌തു.

വൃക്ക രോഗികള്‍ക്ക്‌ ചികിത്സാ സഹായം

നാദാപുരം : നിര്‍ധരരായ വൃക്ക രോഗികള്‍ക്ക്‌ ചികിത്സാ സഹായം നല്‍കാന്‍ കേരള ബില്‍ഡിംഗ്‌ ഓണേഴ്‌സ്‌ വെല്‍ഫെയര്‍ അസോസിയേഷന്‍ നാദാപുരം മേഖല കമ്മിറ്റിയുടെ രൂപവത്‌കരണ യോഗം തീരുമാനിച്ചു. സംസ്ഥാന പ്രസിഡന്റ്‌ ഇല്യാസ്‌ വടക്കയില്‍ ഉദ്‌ഘാടനം ചെയ്‌തു. സിപി മമ്മു ഹാജി അദ്ധ്യക്ഷത വഹിച്ചു. നരിക്കോള്‍ ഹമീദ്‌ ഹാജി റിലീഫ്‌ ഫണ്ട്‌ ഉദ്‌ഘാടനം ചെയ്‌തു. ജമാല്‍ കല്ലാച്ച...

പഞ്ചായത്തിന്റെ അനാസ്‌ഥ; നാട്ടുകാര്‍ റോഡ്‌ നന്നാക്കി

നരിക്കുനി: കാവുംപൊയില്‍-മുണ്ടുപാലം റോഡില്‍ ചളിക്കുളമായ ഭാഗം നാട്ടുകാര്‍ ക്വാറി വേസ്‌റ്റ് ഉപയോഗിച്ച്‌ നന്നാക്കി. പഞ്ചായത്തിന്റെ അവഗണനയില്‍ പ്രതിഷേധിച്ചാണ്‌ പ്രദേശവാസികള്‍ പണം സ്വരൂപിച്ച്‌ ക്വാറി വേസ്‌റ്റ് ഇറക്കി റോഡ്‌ നന്നാക്കിയത്‌. പഞ്ചായത്തില്‍ പ്രദേശവാസികള്‍ ഒപ്പിട്ട്‌ നിവേദനം നല്‍കിയിരുന്നു. ഗിരീഷ്‌കുമാര്‍, എം ബി ഷൈനോജ്‌, സുരേഷ്‌ എ...

ബസ്സില്‍ നിന്ന് തെറിച്ച് വീണ ക്ലീനര്‍ മരിച്ചു

വടകര: ഓടുന്നതിനിടയില്‍ സ്വകാര്യ ബസ്സിന്റെ ഡോര്‍ തുറന്ന് പോയതിനെ തുടര്‍ന്ന് പുറത്തേക്ക് തെറിച്ച് വീണ ഗുരുതരമായി പരിക്കേറ്റ ക്ലീനര്‍ മരിച്ചു. നാദാപുരം റോഡ് കെടി ബസാറിലെ ദേവനിലയത്തില്‍ രാജേന്ദ്രന്റെ മകന്‍ ദിലീപ്(32) ആണ് മരിച്ചത്. തിങ്കളാഴ്ച രാവിലെ ഏഴോടെ പുതിയ ബസ്‌സ്റ്റാന്‍ഡിലാണ് അപകടം. ചോമ്പാല ഹാര്‍ബറില്‍ നിന്നും വടകര പുതിയ ബസ്‌സ്റ്റാന്‍ഡിലെത്തിയ...

യാത്രക്കാര്‍ക്ക്‌ അപകടം വിതച്ച്‌ അരൂര്‍ തീക്കുനി റോഡ്‌

നാദാപുരം: വാഹനങ്ങള്‍ പോകുമ്പോള്‍ കല്ല്‌ തെറിക്കുന്നത്‌ ജനത്തിന്‌ ഭീഷണിയായി. കുളങ്ങരത്ത്‌ -അരൂര്‍-തീക്കുനി റോഡില്‍ നിന്നാണ്‌ വാഹനങ്ങള്‍ പോകുമ്പോള്‍ കല്ല്‌ തെറിച്ച്‌ പരുക്ക്‌ പറ്റുന്നത്‌.കഴിഞ്ഞ ദിവസം നടേമ്മലിനടുത്ത്‌ ലോറി പോകുമ്പോള്‍ കല്ല്‌ തെറിച്ച്‌ കാല്‍ നട യാത്രക്കാരന്‌ പരുക്കേറ്റിരുന്നു. ഇന്നലെ അരൂരില്‍ ബേക്കറിയിലേക്കാണ്‌ മെറ്റല്‍ ...

പ്ലാസ്റ്റിക് മാലിന്യത്തിനെതിരെ ” അവേക് (AwakE )നാദാപുരം “

വടകര ഡി.ഇ.ഒ.യും ഗ്രീന്‍ കമ്മ്യൂണിറ്റിയും സംയുക്തമായി നടപ്പിലാക്കി വരുന്ന “ SAVE” (Students' Army for Vatakara Environment) ന്റെ ഭാഗമായി പ്ലാസ്റ്റിക് മാലിന്യം വിവിധ വിദ്യാഭ്യാസ ഉപജില്ലകളിലെ വിദ്യാര്‍ഥികള്‍ കഴുകി വൃത്തിയാക്കി ഉണക്കി ശേഖരിച്ചു സംസ്കരണ കേന്ദ്രത്തിലേക്ക് കൊണ്ടുപോകുന്ന പദ്ധതി നടപ്പിലായി വരികയാണല്ലോ. നാദാപുരം ഉപജില്ലയിലെ പ്ലാസ്റ്...

കേരളത്തിലെ ആദ്യ ഡി ലെവല്‍ മൊബൈല്‍ ഐ.സി.യു മിംസ് ആശുപത്രിയില്‍ പ്രവര്‍ത്തനമാരംഭിച്ചു

കോഴിക്കോട്: കേരളത്തിലെ ആദ്യ ഡി ലെവല്‍ മൊബൈല്‍ ഐ.സി.യു മിംസ് ആശുപത്രിയില്‍ പ്രവര്‍ത്തനമാരംഭിച്ചു. പ്രശസ്ത സിനിമാതാരം മഞ്ജു വാര്യര്‍ ഫ്ളാഗ്ഓഫ് കര്‍മം നിര്‍വഹിച്ചു. ഏറ്റവും ആധുനിക സൗകര്യങ്ങളുള്ളതാണ് ഈ മൊബൈല്‍ ഐ.സി.യു. നവജാത ശിശു ജീവന്‍ രക്ഷാ ഉപാധികളും ഈ മൊബൈല്‍ ഐ.സി.യുവില്‍ ലഭ്യമാക്കിയിരുന്നു. മിംസ് കോര്‍പറേറ്റ് വിഡിയോയും എമര്‍ജന്‍സി ഡിപാര്‍...

ചാത്തന്‍ങ്കോട്ട്‌നട ചെറുകിട ജലവൈദ്യുത പദ്ധതി പൂര്‍ത്തീകരണം നീളുന്നു

കുറ്റിയാടി: നാട് പ്രതീക്ഷയോടെ കാത്തിരുന്ന ചാത്തന്‍ങ്കോട്ട്‌നട ചെറുകിട ജലവൈദ്യുത പദ്ധതി പൂര്‍ത്തീകരണം നീളുന്നു. എല്‍ഡിഎഫ് സര്‍ക്കാര്‍ ആരംഭിച്ചതാണ് ചാത്തന്‍ങ്കോട്ട്‌നട ചെറുകിട ജലവൈദ്യുത പദ്ധതി. ഇതോടൊപ്പം നിര്‍മാണ പ്രവര്‍ത്തനം ആരംഭിച്ച വിലങ്ങാട് ചെറുകിടജലവൈദ്യുതി പദ്ധതി പൂര്‍ത്തീകരിച്ച് വൈദ്യുതി വിതരണം ആരംഭിച്ചു. ആറ് മെഗാവാട്ട് ഉല്‍പാദന ശേഷിയുള്ള...

പൂര്‍വ വിദ്യാര്‍ഥി സംഗമവും ഗുരുവന്ദനവും

മടപ്പള്ളി: മടപ്പള്ളി ഗവ. കോളേജ് സുവോളജി ഡിപ്പാര്‍ട്ട്‌മെനറ് അമ്പതാം വാര്‍ഷികത്തോടനുബന്ധിച്ച് പൂര്‍വ വിദ്യാര്‍ഥി സംഗമവും  ഗുരുവന്ദനവും പ്രിന്‍സിപ്പല്‍ കെ ബാലന്‍ ഉദ്ഘാടനം ചെയ്തു. ഡോ. എം മുരളീധരന്‍ അധ്യക്ഷനായി. പ്രൊഫ. വെങ്കിടാചലം, ഡോ. ബാലകൃഷ്ണന്‍ ചെറൂപ്പ, ജയശ്രീ നായര്‍, പ്രൊഫ. മാധവന്‍, ഡോ. എസ് ജയ, ഡോ. എം വി ജയരാജ്, ഡോ. പങ്കജം എന്നിവര്‍ സംസാരിച്...

ഒഞ്ചിയത്ത്മൂന്ന് കുട്ടികളെ കുളത്തില്‍ മുങ്ങിമരിച്ചു

വടകര: വടകര ഒഞ്ചിയത്ത് ക്ഷേത്രക്കുളത്തില്‍ കുളിക്കാനിറങ്ങിയ മൂന്നു കുട്ടികള്‍ മുങ്ങിമരിച്ചു. ഉച്ചകഴിഞ്ഞാണ് സംഭവം നടന്നത്. ഫയര്‍ഫോഴ്സും നാട്ടുകാരും നടത്തിയ തെരച്ചിലിലാണ് കുട്ടികളുടെ മൃതദേഹങ്ങള്‍ കണ്ടെടുത്തത്.

ഉരുട്ടി പഴയപാലം അപകട നിലയില്‍

        വാണിമേല്‍: വിലങ്ങാട്‌ ഉരുട്ടിപ്പാലം കൈവരികള്‍ തകര്‍ന്ന്‌ അപകടനിലയില്‍. പാലത്തിനടിയിലെ കോണ്‍ഗ്രീറ്റ്‌ തകര്‍ന്ന്‌ വീണു. പാലം നവീകരിക്കാന്‍ നടപടികളൊന്നും അധികൃതരുടെ ഭാഗത്ത്‌ നിന്നും ഉണ്ടായിട്ടില്ല. നിരവധി തവണ എസ്റ്റിമേറ്റ്‌തയ്യാറാക്കിയെങ്കിലും തുടര്‍ പ്രവര്‍ത്തനം ഉണ്ടായിട്ടില്ലന്ന്‌ഉദ്യോഗസ്ഥര്‍ വിശദീകരിക...

എക്‌സൈസ്-പോലീസ് സംയുക്ത റെയിഡ്; 770 ലിറ്റര്‍ വാഷ് നശിപ്പിച്ചു

വടകര: ഏറാമല ഭാഗത്ത് കളിയാംവെള്ളി പുഴയുടെ തീരങ്ങളില്‍ വടകര എക്‌സൈസും ഡിവൈഎസ്പി നാര്‍ക്കോട്ടിക്ക് സ്‌പെഷല്‍ സ്‌ക്വാഡും എടച്ചേരി പോലീസും സംയുക്തമായി നടത്തിയ റെയിഡില്‍ 770 ലിറ്റര്‍ വാഷ് കണ്ടെത്തി നശിപ്പിച്ചു. സിന്റക്‌സ് ടാങ്കിലും, പ്ലാസ്റ്റിക്ക് കുടത്തിലുമായി സൂക്ഷിച്ച വാഷ് പുഴയോരത്ത് കുറ്റിക്കാടുകള്‍ക്കിടയില്‍  ഒളിപ്പിച്ച നിലയിലായിരുന്നു. എക്‌സൈസ്...

വളയം പഞ്ചായത്ത് കേരളോത്സവം

വളയം: പഞ്ചായത്ത് കേരളോത്സവം 18, 19, 20 തീയതികളില്‍ നടക്കും. ഗെയിംസ്, അത്‌ലറ്റിക് മത്സരങ്ങള്‍ വളയം ഗവ. ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ ഗ്രൗണ്ടിലും രചനാ മത്സരങ്ങള്‍ വളയം ഗവ. യുപി സ്‌കൂളിലുമാണ്. എന്‍ട്രി ഫോറം 13നകം പഞ്ചായത്ത് ഓഫീസില്‍ ലഭിക്കണം.

കാറിടിച്ച് അധ്യാപകന് പരിക്ക്; ഇലക്ട്രിക് പോസ്റ്റ് തകര്‍ന്നു

വളയം: സ്ത്രീകള്‍ ഓടിച്ച കാറിടിച്ച് ഹൈസ്‌കൂള്‍ അധ്യാപകന് പരിക്ക്. നിയന്ത്രണം വിട്ട കാറിടിച്ച് വൈദ്യുതി പോസ്റ്റ് തകര്‍ന്ന് കാറിന് മുകളില്‍ വീണു. വളയം ടൗണില്‍ കുയ്‌തേരി റോഡിലേക്ക് നടന്ന് പോകുകയായിരുന്ന വളയം ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ അധ്യാപകന്‍ പിള്ളക്കുന്നുമ്മല്‍ ഷാജി (44) യെയാണ് കാറിടിച്ചത്. ബുധനാഴ്ച പകല്‍ മൂന്നിനാണ് അപകടം. പരിക്കേറ്റ ഷാജിയെ വട...

പോലീസ് കണ്‍ട്രോള്‍ റൂം സജീവമാകുന്നു; സ്റ്റേഷന്‍ പരിസരത്തെ ബൈക്കുകളുടെ എണ്ണത്തില്‍വന്‍ വര്‍ധന

          നാദാപുരം:  അപ്രതീക്ഷിത ആക്രമണങ്ങളും അനിഷ്ട സംഭവങ്ങളും വീണ്ടും നാദാപുരത്തിന് ശല്യമായപ്പോള്‍ പോലീസ് കണ്‍ട്രോള്‍ റൂം കൂടുതല്‍ സജീവമാകുന്നു. ഇതോടെ പോലീസ്‌സ്‌റ്റേഷന്‍ വളപ്പില്‍ നിയമ ലംഘനത്തിന്‍ന്റെ പേരില്‍  പിടികൂടിയ ബൈക്കുകളുടെ എണ്ണം കൂടുന്നു. രാത്രി യാത്ര ചെയ്യുന്ന ബൈക്ക് യാത്രക്കാര്‍ പോലീസ് പിട...

ഹരിശ്രീഗണപതയേനമഃ കുരുന്നുകള്‍ അക്ഷരലോകത്തേക്ക് പിച്ചവെച്ചു

          നാദാപുരം:  വിജയദശമി ദിനത്തില്‍ ആയിരക്കണക്കിന് കുരുന്നുകള്‍ അക്ഷരലോകത്തേക്ക് പിച്ചവെച്ചു.   നാദാപുരം മേഖലയിലെ പ്രമുഖ അമ്പലങ്ങലായ എടച്ചേരി കളിയാംവെള്ളി ഭദ്രകാളി ക്ഷേത്രം, ഇരിങ്ങണ്ണൂര്‍ ശിവ ക്ഷേത്രം  വളയം ചെക്കോറ്റക്കാവ്, പരദേവത ക്ഷേത്രം എന്നിവിടങ്ങളിലൊക്കെ രാവിലെ തന്നെ വന്‍ തിരക്ക് അനുഭവപ്പെട്...

ഉടുമ്പിറങ്ങി മലയിലെ ഖനനം: ഡി.വൈ.എഫ്.ഐ.യുടെ പ്രക്ഷോഭം തുടങ്ങി.

        നാദാപുരം: ഉടുമ്പിറങ്ങി മലയിലെ ഖനന നീക്കത്തിന് എതിരെ ഡി.വൈ.എഫ്.ഐ.യുടെ പ്രക്ഷോഭം തുടങ്ങി. വിലങ്ങാട് നടന്ന വിശദീകരണയോഗം സംസ്ഥാന കമ്മിറ്റി അംഗം എ.എം. റഷീദ് ഉദ്ഘാടനം ചെയ്തു. ക്വാറിയുടെ പ്രവര്‍ത്തനം പൂര്‍ണമായും അവസാനിപ്പിക്കുന്നതുവരെ സമരം തുടരും. 18-ന് വിവിധ പാര്‍ട്ടിപ്രതിനിധികളെയും പ്രകൃതിസ്‌നേഹികളെയും പങ്...

ഗതാഗത നിയന്ത്രണത്തിന് ഹോം ഗാര്‍ഡ് മാത്രം

ഗതാഗതക്കുരുക്ക് രൂക്ഷം;നാട്ടുകാര്‍ നട്ടം തിരിയുന്നു നാദാപുരം: റോഡ് ടാറിങ് നടക്കുന്നതിനാല്‍ ഗതാഗത ക്രമീകരണം ഏര്‍പ്പെടുത്തിയ നാദാപുരം ടൗണില്‍ ഗതാഗതക്കുരുക്ക് രൂക്ഷമായതോടെ നാട്ടുകാര്‍ നട്ടം തിരിയുന്നു. യാത്രക്കാരെ വട്ടം കറക്കുന്ന രീതിയില്‍ ബസ് പാര്‍ക്ക് ചെയ്യാന്‍ തുടങ്ങിയതോടെ പ്രധാന മൂന്ന് റോഡുകളിലെയും ഗതാഗത തടസ്സം രൂക്ഷമായത്. ടൗണില്‍ ആവശ്യമായ ട...

വടകരയുടെ തുറമുഖ സ്വപ്‌നം പൂവണിയുന്നു

വടകര: പതിറ്റാണ്ടുകളുടെ കാത്തിരിപ്പിനൊടുവില്‍ വടകരയുടെ തുറമുഖ സ്വപ്‌നം പൂവണിയുന്നു. ഇതിന്റെ ഭാഗമായി പോര്‍ട്ട്‌ ഓഫീസ്‌ കെട്ടിട നിര്‍മാണത്തിനുള്ള അനുമതി ലഭിച്ചു. ഇതിന്റെ തറക്കല്ലിടല്‍ കര്‍മം ഒകേ്‌ടാബര്‍ 10 ന്‌ തുറമുഖ മന്ത്രി കെ.ബാബു നിര്‍വഹിക്കും. താഴെ അങ്ങാടിയില്‍ ഫിഷറീസ്‌ ഡിസ്‌പെന്‍സറിക്കു സമീപമാണ്‌ പോര്‍ട്ട്‌ ഓഫീസ്‌ ഉയരുന്നത്‌. ഇവിടെ വര്‍...

പ്രവാസി ലീഗിന്റെ നാദാപുരം പഞ്ചായത്ത് സെക്രട്ടറി കോമത്ത് അബ്ദുല്ല അന്തരിച്ചു

        നാദാപുരം:  പ്രവാസി ലീഗിന്റെ നാദാപുരം പഞ്ചായത്ത് സെക്രട്ടറി കക്കംവള്ളിയിലെ കോമത്ത് അബ്ദുല്ല (60) അന്തരിച്ചു. തൊഴിലുറപ്പ് പദ്ധതി എസ്.ടി.യു.വിന്റെ പഞ്ചായത്ത് പ്രസിഡന്റും മുസ്ലിം ലീഗിന്റെ പ്രാദേശികനേതാവുമാണ്. ഭാര്യ: ജമീല. മക്കള്‍: നൗഷാദ്, നൗഫല്‍ (ഇരുവരും മസ്‌കറ്റ്), നവാസ് (ഖത്തര്‍), റംല. മരുമക്കള്‍: റഫീഖ് ...

ബൈക്ക് കത്തിച്ച സംഭവം;പൊലീസിന്റെ നിഷേധാത്മക നിലപാടിനെതിരെ പ്രക്ഷോഭം

നാദാപുരം: ചേലക്കാട് പൗര്‍ണമിയില്‍ വീട്ടുമുറ്റത്ത് നിര്‍ത്തിയിട്ട ബൈക്ക് കത്തിച്ച സംഭവത്തില്‍ പൊലീസിന്റെ അനാസ്ഥ അവസാനിപ്പിക്കണമെന്ന് സര്‍വകക്ഷി ആക്ഷന്‍ കമ്മിറ്റി യോഗം ആവശ്യപ്പെട്ടു. പൗര്‍ണമിയിലെ പി പി ഭാസ്‌കരന്റെ ബൈക്ക് നാല് മാസം മുമ്പാണ് കത്തിച്ചത്. പരിസരവാസിയായ ഒരു പ്രവാസിക്ക് സംഭവവുമായി ബന്ധമുണ്ടെന്ന് നാട്ടുകാര്‍ സൂചന നല്‍കിയിട്ടും സമഗ്രമായ ...

വൈദ്യൂതി മേഖലയിലെ പ്രതിസന്ധി പരിഹരിക്കണം

വൈദ്യൂതി മേഖലയിലെ പ്രതിസന്ധി പരിഹരിക്കണം നാദാപുരം: വൈദ്യുതി മേഖലയിലെ പ്രതിസന്ധി പരിഹരിക്കണമെന്നും ജീവനക്കാരുടെ നിയമനം നടത്തണമെന്നും കെഎസ്ഇബി വര്‍ക്കേഴ്‌സ് അസോസിയേഷന്‍ (സിഐടിയു) ഡിവിഷന്‍ ജനറല്‍ ബോഡി ആവശ്യപ്പെട്ടു. കല്ലാച്ചി ചെത്ത് തൊഴിലാളി യൂണിയന്‍ ഹാളില്‍ സംസ്ഥാന വൈസ് പ്രസിഡന്റ് വി വി വിജയന്‍ ഉദ്ഘാടനം ചെയ്തു. കെ കെ രാജന്‍ അധ്യക്ഷനായി. സംസ്ഥാന...

രതീഷിന്റെ മരണം; ആക്ഷന്‍ കമ്മിറ്റി രൂപികരണ സര്‍വക്ഷിയോഗം നാളെ

            നാദാപുരം: ചെക്യാട് കുരുവന്തേരിയിലെ രതീഷിന്റെ മരണം ആക്ഷന്‍ കമ്മിറ്റി രൂപികരണ സര്‍വക്ഷിയോഗം നാളെ.  മരണത്തെ കുറിച്ച് വിദഗ്ദ്ധമായി അന്വേഷിക്കണമെന്നും  ഇതിന് കാരണക്കാരായവര്‍ക്കെതിരെ ആത്മഹത്യ പ്രേരണ കുറ്റത്തിനെതിരെ കേസെടുക്കണമെന്നും രതീഷിന്റെ സഹോദരന്‍ സതീഷിനെ ആക്രമിച്ച കേസിലെ എല്ലാ പ്രതിക...

ഒരു കോടിയുടെ നഷ്ടം നാദാപുരം തീവെപ്പ്‌ അട്ടിമറിയാണന്ന്‌ സൂചന

        നാദാപുരം: ടൗണിലെ ഇരുനില കെട്ടിടത്തിലെ ടെക്‌റ്റയില്‍സ്‌ കത്തിനശിച്ചു. സംഭവം അട്ടിമറിയാണന്ന്‌ സൂചന. ഫോറന്‍സിക്‌ വിദഗ്‌ദര്‍ സ്‌ഥലത്തെത്തി തെളിവെടുപ്പ്‌ നടത്തി . ഡിവൈഎസ്പി  പ്രജീഷ്‌ തോട്ടത്തില്‍, സ്‌പെഷല്‍ ബ്രാഞ്ച്‌ ഡിവൈഎസ്‌പി വിപി സുരേന്ദ്രന്‍ എന്നിവര്‍ അന്വേഷണത്തിന്‌ നേതൃത്വം കൊടുക്കുന്നു. ഡോഗ്‌ സ്ക്വാഡു...

വസ്ത്രവ്യാപാര സ്ഥാപനത്തിന് തീ പിടിച്ചു; നാദാപുരത്ത് ഇന്ന് ഉച്ചവരെ ഹര്‍ത്താല്‍

        നാദാപുരം: നാദാപുരത്ത് തുണിക്കടയില്‍ വന്‍ തീപിടിത്തം. ബസ് സ്റാന്‍ഡിന് പിറകുവശത്തുള്ള കെട്ടിടത്തില്‍ രണ്ടുനിലകളിലായി പ്രവര്‍ത്തിക്കുന്ന ന്യൂ അല്‍ഷാന്‍ വെഡിംഗ് സെന്റര്‍ എന്ന തുണിക്കടയിലാണ് തീപിടിത്തമുണ്ടായത്. ഇന്ന് പുലര്‍ച്ചെ അഞ്ചരയോടെയാണ് ദുരൂഹമായ സാഹചര്യത്തില്‍ തീപിടിത്തമുണ്ടായത്. കെട്ടിടത്തില്‍നിന്നും ...

ചെറുകിട കരാറുകാര്‍ നാദാപുരം ഗ്രാമ പഞ്ചായത്ത്‌ ഓഫീസിലേക്ക്‌ മാര്‍ച്ച്‌ നടത്തി

നാദാപുരം: വിവിധ ആവശ്യങ്ങള്‍ ഉന്നയിച്ച്‌ ചെറുകിട കരാറുകാര്‍ നാദാപുരം ഗ്രാമ പഞ്ചായത്ത്‌ ഓഫീസിലേക്ക്‌ മാര്‍ച്ച്‌ നടത്തി. ക്വാറി ഉല്‍പ്പന്നങ്ങള്‍ ,സിമന്റ്‌ ഉള്‍പ്പെടെയുള്ള സാധനങ്ങള്‍ക്ക്‌ മൂന്നിരട്ടിയിലധികം വില വര്‍ധിച്ചിട്ടും രണ്ട്‌ വര്‍ഷം മുമ്പുള്ള നിരക്കില്‍ എസ്‌റ്റിമേറ്റ്‌ തയാറാക്കുന്നത്‌ അവസാനിപ്പിക്കണമെന്നാണ്‌ പ്രധാന ആവശ്യം. 2012 ലെ പൊതുമരാമത...

രതീഷിന്റെ ആത്മഹത്യാകുറിപ്പ്‌; നാദാപുരം സ്വദേശിയെ ചോദ്യം ചെയ്‌തു

            വളയം: സദാചാര പോലീസ്‌ ചമഞ്ഞ്‌ നാദാപുരത്ത്‌ യുവാവിനെ അക്രമിച്ചു. ഇതിനെ തുടര്‍ന്ന്‌ സഹോദരന്‍ ജീവനൊടുക്കിയ സംഭവത്തില്‍ പോലീസ്‌ അന്വേഷണം തുടങ്ങി. കുറുവന്തേരിയിലെ കുനിയില്‍ രതീഷിന്റെ ആക്രമത്യ കുറിപ്പിന്റെ അടിസ്ഥാനത്തിലാണ്‌ അന്വേഷണം പുരോഗമിക്കുന്നത്‌ . കുറുവന്തേരിയില്‍ നിന്ന്‌ വിവാഹം കഴിച...

ഭൂ മാഫിയക്കെതിരെ ഡിവൈഎഫ്‌ഐ

നാദാപുരം: പരിസ്ഥിതി ദുര്‍ബല പ്രദേശമായ ഉടുമ്പിറങ്ങി മലയില്‍ ഭൂ മാഫിയ സ്വന്തമാക്കിയ ഭൂമിയില്‍ കരിങ്കല്‍ ഖനനം നടത്താനുള്ള നീക്കത്തിനെതിരെ ഡിവൈഎഫ്‌ഐ വനം മന്ത്രിക്കും കലക്ടര്‍ക്കും നിവേദനം നല്‍കി. ബഹുജന രോഷത്തെ തുടര്‍ന്ന് കലക്ടര്‍ ഇടപെടുകയും ഖനനം നിര്‍ത്തിവെക്കുകയും ചെയ്തിരുന്നു. നിരവധി വീടുകള്‍ക്കും വിലങ്ങാട് ഹൈസ്‌കൂളിനും ഭിഷണിയാണ് ഉരുള്‍പൊട്ടല്‍ ...

നരിക്കാട്ടേരി അക്രമം സമഗ്ര അന്വേഷണം വേണം; സിപിഐഎം ജില്ലാ സെക്രട്ടറി

          നാദാപുരം: നരിക്കാട്ടേരി ഉണ്ടായ അക്രമത്തില്‍ സമഗ്ര അന്വേഷണം നടത്തണമെന്നും പോലീസ്‌ നിഷ്‌പക്ഷത പാലിക്കണമെന്നും സിപിഐഎം ജില്ലാ സെക്രട്ടറി ടിപി രാമകൃഷ്‌ണന്‍ ആവശ്യപ്പട്ടു. അക്രമത്തില്‍ പരിക്കേറ്റ്‌ വടകര സഹകരണ ആശുപത്രിയില്‍ കഴിയുന്ന ലീഗ്‌ അനുഭാവി അണിയാരീമ്മല്‍ നിസാര്‍ നെ സന്ദര്‍ശിച്ച ശേഷം മാധ്യമ പ്...

നരിക്കാട്ടേരിയില്‍ മുസ്ലീം ലീഗ്‌ അണികള്‍ഏറ്റുമുട്ടി; രണ്ട്‌പേര്‍ ആശുപത്രിയില്‍

        നാദാപുരം:  മുസ്ലീം ലീഗ്‌ നേതാവ്‌ സൂപ്പി നരിക്കാട്ടേരിയെ വെല്ലുവിളിച്ച്‌ രംഗത്ത്‌ വന്ന ലീഗ്‌ അണികളും എതിര്‍ വിഭാഗവും ഏറ്റമുട്ടി. രണ്ടുപേര്‍ ആശുപത്രിയില്‍.  അണിയാരീമ്മല്‍ നിസാര്‍(35) നെ വടകര സഹകരണ ആശുപത്രയിലും കോഡിയംക്കോട്ട്‌  മജീദിനെ നാദാപുരം താലൂക്ക്‌ ആശുപത്രയിലും പ്രവേശിപ്പിച്ചു.  വെള്ളിയാഴ്‌ച്ച രാത്ര...

മണല്‍ മാഫിയ പുതിയ പ്രദേശങ്ങളില്‍ പിടിമുറുക്കുന്നു

കുറ്റ്യാടി:കുറ്റ്യാടി മേഖലയിലെ മണല്‍മാഫിയ പുതിയ പ്രദേശങ്ങളില്‍ പിടിമുറുക്കുന്നു. മണല്‍ കടത്താന്‍ വിദ്യാര്‍ഥികളും രംഗത്തുണ്ട്. നേരത്തെ കുറ്റ്യാടി പുഴയുടെ തീരങ്ങളായ കുറ്റ്യാടി, വേളം, ചങ്ങരോത്ത് എന്നിവിടങ്ങളിലായിരുന്ന സംഘം സജീവം. എന്നാല്‍, മണല്‍ക്കടവുകളില്ലാത്ത തൊട്ടില്‍പ്പാലം, മരുതോങ്കര, മൂന്നാംകൈ, തളീക്കര തുടങ്ങിയ പ്രദേശങ്ങളും മണല്‍ മാഫിയയുടെ വിഹ...

വെള്ളം കോരുന്നതിനിടെ തലകറങ്ങി കിണറ്റില്‍ വീണ വീട്ടമ്മയെ രക്ഷപ്പെടുത്തി

ലൈന്‍മാന് അഭിനന്ദന പ്രവാഹം എടച്ചേരി: വെള്ളം കോരുന്നതിനിടെ തലകറങ്ങി കിണറ്റില്‍ വീണ വീട്ടമ്മയെ രക്ഷപ്പെടുത്തിയ കെഎസ്ഇബി ലൈന്‍മാന് അഭിനന്ദന പ്രവാഹം. എടച്ചേരി കെഎസ്ഇബി ഓഫീസിലെ ലൈന്‍മാന്‍ കുറ്റ്യാടി സ്വദേശി വലിയ വീട്ടില്‍ സുരേന്ദ്രനെയാണ് അഭിനന്ദനങ്ങളുടെ പൂച്ചെണ്ടുകള്‍ തേടിയെത്തുന്നത്. എടച്ചേരി തലായി ജ്വാല വായശാലക്ക് സമീപത്തെ പാച്ചോള്ളതില്‍ മാത...

നാദാപുരം ടൗണില്‍ കുടിവെള്ളം പാഴാവുന്നത് പതിവ് കാഴ്ച

നാദാപുരം: ടൗണിലൂടെ കടന്നുപോകുന്ന കുടിവെള്ള വിതരണ പൈപ്പ് പൊട്ടിയിട്ട് ഒരു വര്‍ഷം കഴിഞ്ഞിട്ടും പരിഹാരമായില്ല. ടൗണിലെ മൂന്ന് സ്ഥലങ്ങളിലാണ് പൈപ്പ് പൊട്ടി കുടിവെള്ളം പാഴാകുന്നത്. പുളിക്കൂല്‍ റോഡിലാണ് പൈപ്പുകള്‍ പൊട്ടിയത്. ഒഞ്ചിയം- ചോറോട് കുടിവെള്ള പദ്ധതിയുടെ ഭാഗമായുള്ള രപധാന പൈപ്പുകളാണ് ഒരു വര്‍ഷം മുമ്പ് പൊട്ടിയത്. അറക്കുറ്റപ്പണി നടത്തിയിട്ടും പൈപ...

ചോറോട് പഞ്ചായത്തില്‍ വെള്ളിയാഴ്ച ഹര്‍ത്താല്‍

ഒഞ്ചിയം: ചോറോട് ബാങ്ക് ഭരണ സമിതി പിരിച്ച് വിട്ട നടപടിയില്‍ പ്രതിഷേധിച്ച് ചോറോട് പഞ്ചായത്തില്‍ വെള്ളിയാഴ്ച ഹര്‍ത്താല്‍ ആചരിക്കും. ഹര്‍ത്താല്‍ വിജയിപ്പിക്കണമെന്ന് ബാങ്ക് സംരക്ഷണ സമിതി, എല്‍ഡിഎഫ് പഞ്ചായത്ത് കമ്മിറ്റി നേതാക്കളും അഭ്യര്‍ഥിച്ചു. രാവിലെ ആറു മുതല്‍ വൈകിട്ട് ആറുവരെയാണ് ഹര്‍ത്താല്‍.

സ്ത്രീക്കരുത്തില്‍ വിരിയുന്നത് ജീവിതതാളം

കുറ്റ്യാടി: സ്ത്രീക്കരുത്തില്‍ കാവിലുംപാറയില്‍ വിരിയുന്നത് ജീവിതദ്രുതതാളം. സ്ത്രീ ശാക്തീകരണ പദ്ധതിയിലൂടെ ജില്ലയിലെ മികച്ച കുടുംബശ്രിയായി അഞ്ചു പ്രാവശ്യം തെരഞ്ഞെടുത്ത കാവിലുംപാറ സിഡിഎസ് അവാര്‍ഡ് തുകയായ മൂന്നരലക്ഷം രൂപ ഉപയോഗിച്ച് 'ലയനം' ശിങ്കാരിമേള ട്രൂപ്പിന് രൂപം നല്‍കിയത്. കാര്‍ഷിക മേഖലയിലും സ്വാശ്രയത്തിനുമായി വിവിധ പദ്ധതികളും നടപ്പാക്കി വിജയം...