News Section: നാദാപുരം

കെ എം സുരേഷിന് കണ്ണീരോടെ വിട

September 14th, 2020

നാദാപുരം: കല്ലാച്ചി കുറ്റിപ്രം സൗത്തിലെ സിപിഐ(എം) പ്രവര്‍ത്തകന്‍ കെ എം സുരേഷിന് നാടിന്റെ അന്ത്യാജ്ഞലി. പാട്ടും തമാശകളുമായി എല്ലാവരെയും ഒപ്പം ചേര്‍ത്ത് നിര്‍ത്തിയ പൊതു പ്രവര്‍ത്തകന്‍. ഇന്ന് രാവിലെ കല്ലാച്ചിയിലെ മുതിര്‍ന്ന അഭിഭാഷകന്‍ കണ്ണോത്ത് വിജയന്റെ ഓഫീസ് മുറിയില്‍ തൂങ്ങി മരിച്ച നിലയില്‍ കാണുകയായിരുന്നു. പോസ്റ്റ്‌മോര്‍ട്ടത്തിന് ശേഷം ഇന്ന് രാത്രി 8 മണിയോടെ വീട്ടുവളപ്പില്‍ മൃതദേഹം സംസ്‌കരിച്ചു. കണ്ണോത്ത് വിജയന്റെ വക്കീല്‍ ഗുമസ്തനായി ഒന്നര പതിറ്റാണ്ടിലധികമായി സേവനം അനുഷ്ടിച്ച് വരിയയാണ്. ബാലസംഘത്തിലൂടെ...

Read More »
[related_posts_by_tax taxonomies="post_tag" posts_per_page="2" title="Also Read"]

കോവിഡ്; ചെക്യാട് രണ്ട് പേരുടെയും എടച്ചേരിയിൽ ഒരാളുടെ രോഗ ഉറവിടം വ്യക്തമല്ല

September 14th, 2020

നാദാപുരം: കോവിഡ് വ്യാപനത്തിനിടെ ചെക്യാട് രണ്ട് പേരുടെയും എടച്ചേരിയിൽ ഒരാളുടെ രോഗ ഉറവിടം വ്യക്തമല്ല. ജില്ലയില്‍ ഇന്ന് 382 പോസിറ്റീവ് കേസുകള്‍ കൂടി റിപ്പോര്‍ട്ട് ചെയ്തതായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ അറിയിച്ചു. വിദേശത്ത് നിന്ന് എത്തിയ മൂന്നു പേർക്കും ഇതര സംസ്ഥാനങ്ങളില്‍ നിന്ന് എത്തിയവരില്‍ 9 പേര്‍ക്കുമാണ് പോസിറ്റീവായത്. 25 പേരുടെ ഉറവിടം വ്യക്തമല്ല. സമ്പര്‍ക്കം വഴി 345 പേര്‍ക്കാണ് രോഗം ബാധിച്ചത്. സമ്പര്‍ക്കം വഴി കോര്‍പ്പറേഷന്‍ പരിധിയില്‍ 171 പേര്‍ക്കും രോഗം ബാധിച്ചു. അതില്‍ എട്ടു പേരുടെ ഉറവിടം വ്യക്തമല്ല. രാമനാട്...

Read More »
[related_posts_by_tax taxonomies="post_tag" posts_per_page="2" title="Also Read"]

ജനകീയ ഹോട്ടൽ ഉദ്ഘാടനം ചെയ്തു

September 14th, 2020

നാദാപുരം : സംസ്ഥാന സർക്കാറിന്റെ പന്ത്രണ്ടിന പരിപാടികളിൽ പ്രധാനപ്പെട്ട വിശപ്പുരഹിത കേരളം - ജനകീയ ഹോട്ടൽ പുറമേരി പഞ്ചായത്ത് പ്രസിഡന്റ് കെ.അച്ചുതൻ പുറമേരി ടൗണിൽ ഉദ്ഘാടനം ചെയ്തു. ദുർബല വിഭാഗങ്ങൾക്കും അശരണർക്കും സൗജന്യമായും മറ്റുള്ളവർക്ക് 20 രൂപ നിരക്കിലും ഉച്ചയൂണ് ലഭ്യമാക്കുന്ന പദ്ധതിയാണിത്. വൈസ് പ്രസിഡന്റ് പ്രസീത കല്ലുള്ളതിൽ അദ്ധ്യക്ഷത വഹിച്ചു. ബിന്ദു പുതിയോട്ടിൽ, സരള പുളിയനാണ്ടിയിൽ, ബീന ദാസപുരം, ചെയർപേഴ്സൺ റീത്ത ചക്യത്ത്, സെക്രട്ടറി രാമചന്ദ്രൻ എം, മെമ്പർ സെക്രട്ടറി കെ.ചന്ദ്രൻ തുടങ്ങിയവർ പങ്കെടുത്തു .

Read More »
[related_posts_by_tax taxonomies="post_tag" posts_per_page="2" title="Also Read"]

കല്ലാച്ചിയിൽ അഭിഭാഷകൻ്റെ മുറിയിൽ ക്ലാർക്ക് മരിച്ച നിലയിൽ

September 14th, 2020

നാദാപുരം: കല്ലാച്ചി ടൗണിലെ അഭിഭാഷകൻ്റെ മുറിയിൽ ക്ലാർക്കിനെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി. കെ.എം സുരേഷ് (42) നെയാണ് അല്പസമയം മുമ്പ് ഓഫീസ് മുറിയിൽ മരിച്ച നിലയിൽ കണ്ടത്. സീനിയർ അഭിഭാഷകൻ കണ്ണോത്ത് വിജയൻ്റെ ഗുമസ്തനായി ഒന്നര പതിറ്റാണ്ടിലധികമായി സേവനം അനുഷ്ടിച്ച് വരിയയാണ്. ശാസ്ത്രസാഹിത്യ പരിഷത്ത് പ്രവർത്തകനാണ്. നാദാപുരം പൊലീസ് സ്ഥലത്തെത്തി. ദേശാഭിമാനി പത്ര വിതരണക്കാരനാണ്. ഇന്ന് രാവിലെ വീട്ടിൽ നിന്ന് ഓഫീസിലേക്ക് പോയതാണ്.

Read More »
[related_posts_by_tax taxonomies="post_tag" posts_per_page="2" title="Also Read"]

നാദാപുരത്തും കോവിഡ് ചികിത്സ; 100 പേർക്ക് സൗകര്യമുള്ള എം ഇ ടി യിൽ രോഗികളുടെ എണ്ണം എണ്‍പതായി

September 14th, 2020

നാദാപുരം: രോഗവ്യാപനത്തിനിടയിൽ നാദാപുരത്തെ ആദ്യ കോവിഡ് ഫസ്റ്റ് ലൈൻ ട്രീറ്റ്‌മെന്റ് സെന്ററിന്റെ പ്രവർത്തനം ആരംഭിച്ചു. കല്ലാച്ചി എം.ഇ.ടി. കോളേജിലാണ് സെന്ററർ പ്രവർത്തനം ആംഭിച്ചത്. ശനിയാഴ്ച വൈകുന്നേരം ആരംഭിച്ച സെന്ററിൽ ആദ്യദിനത്തിൽ നാല് പേരെയാണ് പ്രവേശിപ്പിച്ചത്. ഞായറാഴ്ച രാത്രിയിൽ കോഴിക്കോട് കോർപ്പറേഷനിലെ 42 രോഗികളെ പ്രവേശിപ്പിച്ചു. പരിസരത്തെ ഗ്രാമപ്പഞ്ചായത്തുകളിലെ 18 രോഗികളും എത്തി. 100 പേർക്ക് സൗകര്യമുള്ള സെന്ററിൽ രോഗികളുടെ എണ്ണം രണ്ട് ദിവസം കൊണ്ട് 80 ആയി. ഡോ. ശ്യാമിന്റെ നേതൃത്വത്തിലാണ് നാദാപുരത്തെ കോവി...

Read More »
[related_posts_by_tax taxonomies="post_tag" posts_per_page="2" title="Also Read"]

പ്രാദേശിക ആരോഗ്യ കേന്ദ്രങ്ങൾ ജനപങ്കാളിത്തത്തോടെ വികസിപ്പിക്കും: മന്ത്രി കെ.കെ. ശൈലജ ടീച്ചർ

September 13th, 2020

നാദാപുരം: നാട്ടിലെ ചെറിയ ആശുപത്രികളും ആരോഗ്യ കേന്ദ്രങ്ങളും വികസിപ്പിക്കുന്നതിൽ ജനപങ്കാളിത്തം അനിവാര്യമാണെന്ന് ആരോഗ്യ മന്ത്രി കെ.കെ.ശൈലജ ടീച്ചർ പറഞ്ഞു. തൂണേരി ഗ്രാമപഞ്ചായത്ത് ഗവ .ഹോമിയോ ഡിസ്പെൻസറി കെട്ടിടോദ്ഘാടനം വീഡിയോ കോൺഫറൻസിലൂടെ നിർവഹിച്ച് സംസാരിക്കുകയായിരുന്നു മന്ത്രി. സംസ്ഥാനത്തെ ഗവ. ആശുപത്രികൾ രോഗീ സൗഹൃദപരവുംവും ഹൈടെക്കുമാക്കി മാറി. കേരളത്തിലെ ചികിത്സ സംവിധാനങ്ങൾ ജനകീയമായിക്കഴിഞ്ഞിരിക്കുകയാണ് .ഹോമിയോ -അലോപ്പതി -ആയുർവേദ ചികിത്സാ സംവിധാനങ്ങൾ ശക്തിപ്പെടുത്താൻ ശ്രമം നടത്തും. ആർദ്രം മിഷനിലൂടെ ആരോഗ്യ...

Read More »
[related_posts_by_tax taxonomies="post_tag" posts_per_page="2" title="Also Read"]

മുളപൊട്ടുമോ? വളയത്തിൻ്റെ വികസന സ്വപ്നം ;ബാംബു യൂനിറ്റിന് പുതിയ പദ്ധതി

September 13th, 2020

നാദാപുരം: മുളപൊട്ടുമോ? വളയത്തിൻ്റെ വികസന സ്വപ്നം എന്ന ചോദ്യം വീണ്ടും ഉയരുന്നു. വളയം പൂങ്കുളത്ത് പ്രവർത്തിക്കുന്ന ബാംബൂ കോർപ്പറേഷൻ യൂണിറ്റ് പുതിയ പ്രവർത്തന രീതിയിലേക്ക് ചുവടുമാറ്റുന്നു. ഇതിന്റെ ഭാഗമായി ബാംബൂ കോർപ്പറേഷൻ ചെയർമാൻ കെ.ജെ. ജേക്കബ്ബ്, മനേജിങ് ഡയറക്ടർ അബ്ദുൾ റഷീദ്, ബോർഡ് അംഗമായ ടി.പി. ദേവസിക്കുട്ടി എന്നിവരടങ്ങിയ ഉന്നതതല സംഘം സ്ഥലം സന്ദർശിച്ച് സ്ഥിതിഗതികൾ വിലയിരുത്തി. ചൈനയിൽനിന്ന് പന്ത്രണ്ടോളം ആധുനിക യന്ത്രങ്ങളും വളയം പൂങ്കുളത്തെ ബാംബൂയൂണിറ്റിൽ എത്തിച്ചിട്ടുണ്ട്. പുതുതായി ചന്ദനത്തിരിക്കോൽ, ടൂത്ത് പി...

Read More »
[related_posts_by_tax taxonomies="post_tag" posts_per_page="2" title="Also Read"]

പാർശ്വവൽകരിക്കപ്പെട്ടവരെ കൂടി പരിഗണിക്കപ്പെടുന്നതാണ് യഥാർത്ഥ വികസനം – കെ മുരളീധരൻ എം പി

September 12th, 2020

നാദാപുരം: സ്വന്തം വീട്ടിൽ പോലും അവശതയോടെ വയോജനങ്ങൾ ഒറ്റപ്പെട്ടുകഴിയുന്ന കാലമാണിതെന്നും ഇത്തരം പാർശ്വവൽകരിക്കപ്പെട്ടവരെ കൂടി പരിഗണിക്കപ്പെടുന്നതാണ് യഥാർത്ഥ വികസനമെന്നും കെ മുരളീധരൻ എം പി പ്രസ്താവിച്ചു. 33 ലക്ഷം രൂപ ചെലവിൽ ‌ പെരുവങ്കര-വാണിമേൽ പുഴയോരത്ത്‌ നാദാപുരം ഗ്രാമപഞ്ചായത്ത് നിർമ്മിച്ച വയോജനപാർക്കിന്റെ ഉൽഘാടനം നിർവഹിച്ചു സംസാരിക്കുകയായിരുന്നു അദ്ദേഹം . നാദാപുരം പഞ്ചായത്തിലെ വയോജനങ്ങളുടെ സാമൂഹ്യ സുരക്ഷിതത്വത്തിനും മാനസികോല്ലാസത്തിനും ഉദ്ദേശിച്ചൂള്ളതാണ് ഈ കേന്ദ്രം. പുസ്തകങ്ങൾ, മറ്റു ആനുകാലിക പ്രസിദ്...

Read More »
[related_posts_by_tax taxonomies="post_tag" posts_per_page="2" title="Also Read"]

ഒരാളുടെ ഉറവിടം വ്യക്തമല്ല നാദാപുരത്ത് 13 പേർക്കും പുറമേരിയിൽ നാല് പേർക്കും കോവിഡ്

September 12th, 2020

നാദാപുരം: പഞ്ചായത്തിൽ ഒരാളുടെ ഉറവിടം വ്യക്തമല്ല, നാദാപുരത്ത് 13 പേർക്കും പുറമേരിയിൽ നാല് പേർക്കും ഇന്ന് കോവിഡ് സ്ഥിരീകരിച്ചു .ഇന്നലെ അഞ്ച് പേർക്ക് രോഗം റിപ്പോർട്ട് ചെയ്ത വളയത്ത് ഇന്ന് ഒരാൾക്ക് സമ്പർക്കത്തിലൂടെ രോഗം ബാധിച്ചു. നാദാപുരത്ത് ഇതര സംസ്ഥാനത്ത് നിന്നെത്തിയ നാല് പേർക്കും വിദേശത്ത് നിന്നെത്തിയ ഒരാൾക്കും സമ്പർക്കത്തിലൂടെ ഏഴു പേർക്കുമാണ് രോഗം. തൂണേരിയിലെ ഒരാൾക്കും പുറമേരിയിലെ നാല് പേർക്കും രോഗം വന്നത് സമ്പർക്കത്തിലൂടെയാണ്. ജില്ലയില്‍ ഇന്ന് 286 പോസിറ്റീവ് കേസുകള്‍ കൂടി റിപ്പോര്‍ട്ട് ചെയ്തതായി ജില്ലാ മെഡിക്...

Read More »
[related_posts_by_tax taxonomies="post_tag" posts_per_page="2" title="Also Read"]

സർക്കാർ ഉത്തരവില്ല; അങ്കണവാടി ജീവനക്കാർക്ക് തെരഞ്ഞെടുപ്പ് ജോലിയും

September 12th, 2020

 നാദാപുരം: സർക്കാർ ഉത്തരവില്ലാതെ അങ്കണവാടി ജീവനക്കാരെ തദ്ദേശ തെരഞ്ഞെടുപ്പ‌് ജോലികൾക്ക‌് നിയോഗിക്കുന്നതായി പരാതി. തൂണേരി ബ്ലോക്ക് പരിധിയിൽ ഉൾപ്പെടെയുള്ള ചില പഞ്ചായത്ത‌് സെക്രട്ടറിമാരാണ‌് അങ്കണവാടി ജീവനക്കാരെ വിളിച്ച‌് തെരഞ്ഞെടുപ്പ‌് ജോലികൾ ചെയ്യണമെന്ന‌് നിർബന്ധിക്കുന്നത‌് എന്നാണ് പരാതി.. ഔദ്യോഗികമായി നിർദേശം വരാത്ത വിഷയമാണെന്ന‌് പറഞ്ഞ‌് വിയോജിപ്പ‌് അറിയിക്കുന്നവർക്കുനേരെ അങ്കണവാടി അടച്ചുപൂട്ടിക്കുമെന്ന ഭീഷണിയുമുണ്ട്‌. മരിച്ചവരെ പട്ടികയിൽ നിന്നൊഴിവാക്കൽ, വിലാസം കണ്ടെത്തൽ തുടങ്ങിയ ജോലികൾ ചെയ്യണമെന്ന...

Read More »
[related_posts_by_tax taxonomies="post_tag" posts_per_page="2" title="Also Read"]