News Section: നാദാപുരം

നഷ്ട്ടപരിഹാരം ആവശ്യപ്പെട്ട് എസ്ഡിപിഐ വടകര ദേശീയപാത ഉപരോധിച്ചു

February 5th, 2015

വടകര: നാദാപുരം അക്രമത്തില്‍ പ്രതിഷേധിച്ച്  എസ്ഡിപിഐ  വടകര ദേശീയപാത  ഉപരോധിച്ചു. ഒന്‍പതരയോടെ ആരംഭിച്ച ഉപരോധം  മണിക്കൂറുകളോളം നീണ്ടുനിന്നു.അക്രമത്തില്‍ തകര്‍ന്ന വീടുകളുടെ നഷ്ട്ടപരിഹാരം സര്‍ക്കാര്‍ നല്‍കണമെന്നും ,ഐജിയുടെ നേതൃത്വത്തില്‍ പ്രത്യേക അന്വേഷണം നടത്തണമെന്നും,ലീഗ്-സിപിഎം അക്രമികളെ  ഉടന്‍ അറസ്റ്റ് ചെയ്യുക  എന്നിവ  ആവശ്യപ്പെട്ടായിരുന്നു ഉപരോധം.

Read More »
[related_posts_by_tax taxonomies="post_tag" posts_per_page="2" title="Also Read"]

നാദാപുരത്തിന്റെ സമാധാനത്തിന് അതിവേഗ സെഷന്‍സ് കോടതി വേണമെന്ന ആവശ്യം ശക്തമാവുന്നു

February 5th, 2015

നാദാപുരം: മേഖലയുടെ സമാധാനം വീണ്ടെടുക്കാനും അക്രമസംഭവങ്ങളിലെ  കേസുകള്‍ അനിശ്ചിതമായി വൈകുന്നത് ഒഴിവാക്കാനും പ്രതികള്‍ക്ക് തക്ക സമയത്ത് ശിക്ഷ ലഭിക്കുമെന്നുറപ്പാക്കാനും അതിവേഗ സെഷന്‍സ് കോടതി വേണമെന്ന ആവശ്യം ശക്തമാവുന്നു. ഇതിലൂടെ  നാടിന്റെ സമാധാനം നിലനിര്‍ത്താനാവുമെന്നാണ് മേഖലയില്‍ സമാധാനം ആഗ്രഹിക്കുന്നവരുടെ പ്രതീക്ഷ. നിലവില്‍ ക്രിമിനല്‍ കേസുകള്‍ കൈകാര്യം ചെയ്യാന്‍ നാദാപുരത്ത് ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേട്ട് കോടതി മാത്രമാണുളളത്.  കുറ്റിയാടി, തൊട്ടില്‍പ്പാലം, വളയം, നാദാപുരം പോലീസ് സ്റ്റേഷനുകളിലെ കേസുകളാണ് ഈ കോടതിക്ക് മ...

Read More »
[related_posts_by_tax taxonomies="post_tag" posts_per_page="2" title="Also Read"]

ഷിബിന്‍ കൊലപാതകം; മുഖ്യപ്രതികളെ സഹായിച്ച മൂന്ന്‍ പേര്‍ കൂടി പിടിയില്‍

February 5th, 2015

നാദാപുരം: തൂണേരിയിലെ വെള്ളൂരില്‍ കൊല്ലപ്പെട്ട ഡി.വൈ.എഫ്.ഐ. പ്രവര്‍ത്തകന്‍ ഷിബിന്‍ വധക്കേസിലെ പ്രധാന പ്രതികളെ സഹായിച്ച മൂന്നുപേര്‍ പോലീസ്  പിടിയില്‍.  കഴിഞ്ഞദിവസം പോലീസ് പിടികൂടിയ ആറുപേരെ നാദാപുരം ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേട്ട് കോടതി പോലീസിന്റെ കസ്റ്റഡിയില്‍ വിട്ടു. നാദാപുരം ചപ്പോടത്തില്‍ മുത്തു എന്ന മുസ്തഫ (25), കല്ലേരീന്റവിട ശഫീഖ് (26), പന്തീരാങ്കാവ് പെരുമണ്ണ മഞ്ചപ്പാറേമ്മല്‍ ഇബ്രാഹിംകുട്ടി(54) എന്നിവരെയാണ് നാദാപുരം പോലീസ് അറസ്റ്റുചെയ്തത്. തൂണേരി വാരാണ്ടി താഴെക്കുനി സിദ്ധീഖ് (30), കാട്ടുമഠത്തില്‍ താഴെക്കുനി ഷ...

Read More »
[related_posts_by_tax taxonomies="post_tag" posts_per_page="2" title="Also Read"]

ഷിബിന്‍വധം:അക്രമബാധിത പ്രദേശങ്ങള്‍ മന്ത്രിമാര്‍ സന്ദര്‍ശിക്കും

February 5th, 2015

തിരുവനന്തപുരം: അക്രമങ്ങള്‍ അരങ്ങേറിയ നാദാപുരത്ത് സമാധാനം പുന:സ്ഥാപിക്കാന്‍ മന്ത്രിമാരുടെ സംഘം ഉടന്‍ സ്ഥലം സന്ദര്‍ശിക്കും.നാദാപുരം തൂണേരിയിലെ അക്രമസംഭവങ്ങളുടെ ഇരയായവര്‍ക്കും ആശ്രിതര്‍ക്കും നഷ്ടപരിഹാരം നല്‍കണമെന്നാവശ്യപ്പെട്ട് യു.ഡി.എഫ് കോഴിക്കോട് ജില്ലാ ഭാരവാഹികള്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയുമായി നടത്തിയ ചര്‍ച്ചയിലാണ് തീരുമാനം.തൂണേരിയില്‍ കൊല്ലപ്പെട്ട ഷിബിന്‍െറ കുടുംബത്തിന് മതിയായ നഷ്ടപരിഹാരം നല്‍കുക,കൊലപാതകത്തെ തുടര്‍ന്നുണ്ടായ തീവെപ്പിലും അക്രമത്തിലും പൂര്‍ണമായും തകര്‍ന്ന വീട്ടുകാരുടെ പുനരധിവാസം ഉറപ്പുവരുത്...

Read More »
[related_posts_by_tax taxonomies="post_tag" posts_per_page="2" title="Also Read"]

യു.ഡി.എഫ് സംഘം മുഖ്യമന്ത്രിയെ കണ്ടു

February 4th, 2015

തിരുവനന്തപുരം: നാദാപുരം തൂണേരിയില്‍ കൊല്ലപ്പെട്ട ഷിബിന്റെ കുടുംബത്തിന് മതിയായ നഷ്ടപരിഹാരം നല്‍കുക, കൊലപാതകത്തെ തുടര്‍ന്നുണ്ടായ തീവെപ്പിലും അക്രമത്തിലും പൂര്‍ണ്ണമായും തകര്‍ന്ന വീട്ടുകാരുടെ പുനരധിവാസം ഉറപ്പുവരുത്തുക തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ച് യു.ഡി.എഫ് കോഴിക്കോട് ജില്ലാകമ്മിറ്റി മുഖ്യമന്ത്രിക്കും മന്ത്രിമാര്‍ക്കും നിവേദനം നല്‍കി. മുസ്‌ലിംലീഗ് സംസ്ഥാന ട്രഷറര്‍ പി.കെ.കെ ബാവ, യു.ഡി.എഫ് കോഴിക്കോട് ജില്ലാ ചെയര്‍മാന്‍ അഡ്വ. പി.ശങ്കരന്‍, കണ്‍വീനര്‍ എം.എ റസാഖ് മാസ്റ്റര്‍, കോഴിക്കോട് മുസ്‌ലിംലീഗ് ജില്ലാ പ്രസിഡണ്ട...

Read More »
[related_posts_by_tax taxonomies="post_tag" posts_per_page="2" title="Also Read"]

അക്രമം നടന്ന സ്ഥലങ്ങളില്‍ മഹിളാ നേതാക്കള്‍ സന്ദര്‍ശിച്ചു

February 4th, 2015

നാദാപുരം. ഡിവൈഎഫ്ഐ പ്രവര്‍ത്തകന്‍ ഷിബിന്റെ വധത്തെ തുടര്‍ന്ന് അക്രമം നടന്ന സ്ഥലങ്ങളില്‍ കെ.കെ. ലതിക എംഎല്‍എയുടെയും പി. സതീദേവിയുടെയും നേതൃത്വത്തില്‍ ഇടതുമഹിളാ നേതാക്കളെത്തി. നിരണിപ്പള്ളിക്കു സമീപത്തെ അഭയാര്‍ഥി ക്യാംപും അവര്‍ സന്ദര്‍ശിച്ചു. കൊല്ലപ്പെട്ട ഷിബിന്റെ വീട്ടില്‍ നിന്നാണ് ഇവരും ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ. ജമീല, ബ്ളോക്ക് പഞ്ചായത്ത് പ്രസിഡന്റ് എന്‍.പി. ദേവി, വടകര നഗരസഭ ചെയര്‍പഴ്സന്‍ പി.പി. രഞ്ജിനി, പി. വസന്തം, ലതികാശ്രീനിവാസ് , പി.കെ. ഷൈലജ, സതി കണ്ണനാണ്ടി എന്നിവരും പര്യടനം തുടങ്ങിയത്. ഈ അക്രമങ്ങ...

Read More »
[related_posts_by_tax taxonomies="post_tag" posts_per_page="2" title="Also Read"]

തൂണേരിയില്‍ സമാധാനത്തിന് സാംസ്കാരിക പ്രവര്‍ത്തകര്‍ രംഗത്ത്.

February 4th, 2015

നാദാപുരം . തൂണേരിയില്‍ സമാധാനത്തിന് സാംസ്കാരിക പ്രവര്‍ത്തകര്‍ രംഗത്ത്. ബി.എം. സുഹറ, കെ.ടി. സൂപ്പി, പി.കെ. ഗോപി, പി.എ. പൌരന്‍, ശക്തിബോധി, ശിഹാബുദ്ദീന്‍ പൊയ്ത്തുംകടവ്, ഇയ്യച്ചേരി കുഞ്ഞികൃഷ്ണന്‍, ടി. ആരിഫലി, ശൈഖ് മുഹമ്മദ് കാരക്കുന്ന്, ഖാലിദ് മൂസ, മുജീബ് റഹ്മാന്‍, തായാട്ട് ബാലന്‍, ശിഹാബുദ്ദീന്‍ ഇബ്നുഹംസ, സഫിയ അലി, പി. റുഖ്സാന, എന്‍.എം. അബ്ദുറഹ്മാന്‍, ടി. ഷാമിര്‍, സമദ് കുന്നക്കാല തുടങ്ങിയവരാണ് എത്തിയത്. കെ.ടി. കുഞ്ഞിക്കണ്ണന്‍, ഡോ. ജെ. പ്രസാദ്, ഖാസിം വാടാനപ്പള്ളി, പി.ടി. സുരേഷ്, സഹീദ് റൂമി, ആര്‍. പ്രസാദ് തുടങ്ങിയ...

Read More »
[related_posts_by_tax taxonomies="post_tag" posts_per_page="2" title="Also Read"]

ലോറി മറിഞ്ഞു വീടു തകര്‍ന്നു

February 4th, 2015

നാദാപുരം: മണല്‍ കയറ്റി പോകുകയായിരുന്ന ലോറി മറിഞ്ഞ്‌ വീടിന്‌ കേടു പാട്‌ പറ്റി. ചേലക്കാട്‌ -നരിക്കാട്ടേരി റോഡില്‍ മണ്ടോടി മുക്കിലാണ്‌ അപകടം. ഓരം ഇടിഞ്ഞ്‌ കുമാരന്റെ വീടിന്റെ പിന്‍ഭാഗത്തേക്കു മറിയുകയായിരുന്നു. വീടിന്റെ ജനല്‍ ഗ്ലാസ്‌ തകര്‍ന്നു. ചുമരിനും കേടുപാട്‌ പറ്റി. ലോറിയില്‍ ഡ്രൈവര്‍ ഉള്‍പ്പെടെ മൂന്നു പേരുണ്ടായിരുന്നു. ഇവരുടെ പരുക്കു നിസാരമാണ്‌.

Read More »
[related_posts_by_tax taxonomies="post_tag" posts_per_page="2" title="Also Read"]

എസ് വൈഎസ് അറുപതാം വാര്‍ഷികം

February 4th, 2015

നാദാപുരംഃഎസ് വൈഎസ് അറുപതാം വാര്‍ഷിക ത്തിന്‍റെ ഭാഗമായി നാദാപുരം ദാറുല്‍ഹുദാ ഇംഗ്ളീഷ് മീഡിയം സ്കൂളില്‍ സ്റ്റുഡന്‍റ്സ് അസംബ്ലി സംഘടിപ്പിച്ചു .പരിപാടി എസ് എസ് എഫ് ജില്ലാ ജനറല്‍സെക്രട്ടറി റിയാസ് ടി കെ ഉദ്ഘാടനം ചെയ്തു .മാനേജര്‍ ഇസ്മായില്‍ സഖാഫി അധ്യക്ഷതവഹിച്ചു .മുഹമ്മദ് അലി പ്രതിജ്ഞ ചൊല്ലികൊടുത്തു .ഉസ്മാന്‍ മുസ്ലിയാര്‍ പ്രസംഗിച്ചു .ഉസ്മാന്‍ വയനാട് സ്വാഗതവും ,ടി.ടി മഹമൂദ് നന്ദിയും പറഞ്ഞു .പടംഃനാദാപുരം ദാറുല്‍ഹുദാ ഇംഗ്ളീഷ് മീഡിയം സ്കൂള്‍ സ്റ്റുഡന്‍റ്സ് അസംബ്ലി എസ് എസ് എഫ് ജില്ലാ ജനറല്‍സെക്രട്ടറി റിയാസ് ടികെ ഉദ്ഘാടനം ചെയ...

Read More »
[related_posts_by_tax taxonomies="post_tag" posts_per_page="2" title="Also Read"]

നാദാപുരത്തെ അക്രമം അമര്‍ച്ച ചെയ്യാന്‍ പോലീസ് സന്നദ്ധമായില്ല:ആര്‍എംപി

February 4th, 2015

നാദാപുരം:തൂണേരി വെള്ളൂരില്‍ നടന്ന കൊലപാതകത്തിന്റെയും തുടര്‍ന്നു നടന്ന സംഭവങ്ങളുടെയും  പൂര്‍ണ്ണ ഉത്തരവാദിത്വം ആഭ്യന്തര വകുപ്പിനും,അഭ്യന്തര മന്ത്രി രമേശ്‌ ചെന്നിത്തലയ്ക്കുമാണെന്ന് ആര്‍എംപി  സംസ്ഥാന സെക്രട്ടറി എന്‍.വേണുവും,സംസ്ഥാന സമിതിയംഗം  കെ.കെ.രമയും പറഞ്ഞു.കൊലപാതകതിനിരയായ ഷിബിന്റെ കുടുംബത്തിന് അര്‍ഹമായ നഷ്ട്ട പരിഹാരം നല്‍കണമെന്നും,ഒരുപകല്‍ മുഴുവന്‍ അക്രമികള്‍ അഴിഞ്ഞാടിയപ്പോള്‍ അവരെ അമര്‍ച്ച ചെയ്യാന്‍ പോലീസ് അധികൃതര്‍ ഒന്നും ചെയ്തില്ലെന്നും ഇവര്‍ പറഞ്ഞു.അഭ്യന്തര മന്ത്രിയുടെ നിര്‍ദേശ പ്രകാരമായിരുന്നു ഈ മൌനമെന്നു ...

Read More »
[related_posts_by_tax taxonomies="post_tag" posts_per_page="2" title="Also Read"]